Latest News

ഗൂഗിൾ പേ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിളിന്റെ തന്നെ പ്ലേ സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ അപ്രതീക്ഷമായിരുന്നു

google, google pay, payment app, digital payment app, app store, google pay removed, google pay taken down, apple app store" />

ടെക് ഭീമന്മമാരായ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ നീക്കം ചെയ്തു. ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ആപ്ലിക്കേഷൻ ഇപ്പോഴില്ല.

ഇതാദ്യമായല്ല ഗൂഗിൾ പേ ഈ പ്രശ്നം നേരിടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിളിന്റെ തന്നെ പ്ലേ സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ അപ്രതീക്ഷമായിരുന്നു. ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ നിറഞ്ഞതിന് ശേഷമാണ് ഗൂഗിൾ പ്രശ്നം പരിഹരിച്ചത്.

അതേസമയം എന്തുകൊണ്ടാണ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ നിന്ന് അപ്രതീക്ഷമായതെന്ന് വ്യക്തമല്ല. വൈകാതെ തന്നെ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ ലഭ്യമാകുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചതായി ഗാഡ്ജറ്റ്സ് 360 റിപ്പോർട്ട് ചെയ്യുന്നു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Google pay app removed from apple app store

Next Story
ഐഫോൺ 12 മിനി: വലിപ്പം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്കുള്ള പുതിയ വിപണി തുറന്ന് ആപ്പിൾiPhone 12 Mini, iphone 12, iPhone 12 Mini price in India, iPhone 12 Mini sale date, iPhone 12 Mini specs, iPhone 12 Mini offers, iPhone 12, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express