scorecardresearch
Latest News

ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ഗൂഗിള്‍

ഉപയോക്താക്കള്‍ക്കിനി ആപ്ലിക്കേഷനുകളിലെയും വെബ്സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ സാധിക്കും.

Google, Online Ads

അനാവശ്യമായ ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാനായി മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ പുതിയ സൗകര്യങ്ങളും ആഡ് സെറ്റിങ്സില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്കിനി ആപ്ലിക്കേഷനുകളിലെയും വെബ്സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നീ സേവനങ്ങളിലേക്കും ഗൂഗിള്‍ പരിചയപ്പെടുത്തും.

‘എപ്പോള്‍ വേണമെങ്കിലും ആഡ് സെറ്റിങ്സില്‍ നിങ്ങള്‍ക്ക് ആഡ് പേഴ്സണലൈസേഷന്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. റിമൈന്‍ഡര്‍ ആഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ കാണാനും ആരുടെയെല്ലാം പരസ്യമാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനും സാധിക്കും.’ഗൂഗിളിന്റെ ഡാറ്റാ പ്രൈവസി ആന്റ് ട്രാന്‍സ്പാരന്‍സി ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജര്‍ ജോണ്‍ ക്രാഫ്സിക് വ്യക്തമാക്കി.

ഉപയോക്താവ് ഒരു ഉപകരണത്തില്‍ ഏതു പരസ്യം മ്യൂട്ട് ചെയ്യുന്നു എന്നു തിരിച്ചറിഞ്ഞ് ആ ഉപയോക്താവ് പിന്നീട് സൈന്‍ ഇന്‍ ചെയ്യുന്ന എല്ലാ ഉപകരണങ്ങളില്‍ നിന്നും ഈ പരസ്യങ്ങള്‍ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ഗൂഗിള്‍ പ്രദാനം ചെയ്യുന്നുണ്ട്. 2012ലാണ് ആദ്യമായി ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയതെന്നാണ് ജോണ്‍ ക്രാഫ്സിക് പറയുന്നത്. ഇതുവഴി ഒരു കോടിയിലധികം പരസ്യങ്ങള്‍ ഗൂഗിള്‍ പരസ്യ ശൃഖലയില്‍ നിന്നും നീക്കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google offers more controls to mute ads with two new features