/indian-express-malayalam/media/media_files/uploads/2021/04/google-meet-extended-unlimited-video-call-offer-till-june-477627-FI.jpg)
ഗൂഗിള്‍ മീറ്റില്‍ 2021 ജൂണ്‍ വരെ പരിധിയില്ലാതെ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാം. 60 മിനിറ്റ് മാത്രമായിരുന്നു ഗൂഗിള്‍ മീറ്റില്‍ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ കോവിഡ് കാലത്ത് ഈ പരിധി നീക്കി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ജൂണ്‍ വരെ ഓഫര്‍ നീട്ടിയിരിക്കുന്നത്. ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ് ട്വിറ്ററിലൂടെയാണ് വിവരം ഉപയോക്താക്കളെ അറിയിച്ചത്.
We’re continuing unlimited #GoogleMeet calls (up to 24 hours) in the free version through June 2021 for Gmail accounts → https://t.co/fqBTmoNPBWpic.twitter.com/Ax0fmbRvqr
— Google Workspace (@GoogleWorkspace) March 30, 2021
ജി-സ്യൂട്ടില്‍ അംഗമായിട്ടുള്ള എല്ലാവര്‍ക്കും മാര്‍ച്ച് 31 വരെ 24 മണിക്കൂര്‍ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാവുന്ന ഓഫറാണ് മുമ്പുണ്ടായിരുന്നത്. ജൂണ്‍ 31 വരെ ഓഫര്‍ നീട്ടിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം ഫീസ് നല്‍കാതെ തന്നെ ദൈര്‍ഘ്യമേറിയ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ കഴിയും.
ഇനിമുതല്‍ ഉപയോക്താക്കൾക്ക് 100 പേരെ അവരുടെ വീഡിയോ കോൺഫറൻസുകളിൽ ചേർക്കാൻ സാധിക്കും. ഗൂഗിള്‍ വര്‍ക്ക്സ്പേസ് സബ്സ്ക്രൈബ് ചെയ്താല്‍ 250 പേരുമായി വരെ കോളിലേക്ക് ചേര്‍ക്കാനുമാകും. ഇതിനായി ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. വേഗമേറിയതും സുസ്ഥിരവുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ വെബ് ബ്രൗസര്‍ വഴി ചേരാന്‍ കഴിയും.
വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനുകളുടെ വളര്‍ച്ച
കോവിഡ് മഹാമാരിയുടെ വരവോടുകൂടിയാണ് വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനുകളുടെ വളര്‍ച്ച തുടങ്ങിയത്. ലോകമെമ്പാടുമുള്ള ആളുകള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ , ഗൂഗിള്‍ മീറ്റ്, സ്കൈപ്പ്, സൂം, മൈക്രോസോഫ്റ്റ് എന്നിവ പെട്ടെന്ന് തന്നെ ജനപ്രീതി നേടി. മീറ്റിങ്ങുകള്‍ കൂടാനും, ദൂരെയുള്ളവരുമായി ബന്ധപ്പെടാനും എളുപ്പത്തില്‍ കഴിയും വിധമാണ് ഇത്തരം ആപ്പുകളുടെ രൂപകൽപന. ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിനും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനുമായി സൗജന്യ ഓഫറുകളും കമ്പനികള്‍ നല്‍കാന്‍ തുടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.