/indian-express-malayalam/media/media_files/uploads/2017/07/google-maps-4801.jpg)
സാന്‍ഫ്രാന്‍സിസ്കോ : ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ കൊണ്ടുവരികയാണ് ഗൂഗിള്‍ മാപ്സ്. വൈകാതെ തന്നെ യാത്ര ചെയ്യുവാനുള്ള മികച്ച സമയം കാണിക്കുന്ന ഗ്രാഫും പുറത്തിറക്കാനാണ് ഗൂഗിള്‍ മാപ്സിന്‍റെ പദ്ധതി. പരീക്ഷനമെന്നോണം ഇപ്പോള്‍ അമേരിക്കയിലും ബ്രിട്ടനിലും മാത്രം അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചറില്‍. നിലവിലുള്ള സമയത്തിന്‍റെ അരമണിക്കൂര്‍ മുമ്പും ഏതാനും മണിക്കൂറുകള്‍ ശേഷവുമുള്ള മികച്ച സമയത്തെ ലംബരേഖയുടെ സഹായത്തോടെ കാണിച്ചു തരും.
ഈ രേഖയ്ക്ക് മുകളിലായാണ് സമയം സൂചിപ്പിക്കുന്നത്. ഈ വിവരങ്ങളിള്‍ എങ്ങനെ ലക്ഷ്യസ്ഥലത് എത്തും എന്ന് മാത്രമല്ല എത്രസമയത്തിനുള്ളില്‍ ലക്ഷ്യസ്ഥലത്ത് എത്താം എന്നും ഏതു സമയത്ത് ഇറങ്ങുന്നതാണ് യാത്രയ്ക്ക് ഏറ്റവും മികച്ചത് എന്നുമൊക്കെ പറഞ്ഞുതരും.
"ഈ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പോവേണ്ടസ്ഥലം കൊടുത്തയുടനെ ഇത് പൊങ്ങി വരും " ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈയടുത്തായി ഇന്ത്യന്‍ ഉപയോക്താക്കളെ മാത്രം കണക്കിലെടുത്ത് കൊണ്ട് ഗൂഗിള്‍ പുതിയ ഹോം സ്ക്രീന്‍ അവതരിപ്പിച്ചിരുന്നു. കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യത്തിലും ഗൂഗിള്‍ മാപ്സിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ളതാണ് പുതിയ ഹോം പേജ്.
ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷന്‍ തുറന്നാല്‍ ഉടനടി തന്നെ പോവേണ്ട ദിശയും ഗതാഗതത്തിന്റെ വിവിധ രീതികളുമാണ് കാണിക്കുക. ഇനി ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗിക്കാതെ വഴികള്‍ തിരഞ്ഞെടുക്കണം എങ്കില്‍ വഴികള്‍ സേവ് ചെയ്ത് വെക്കാനുമുള്ള സൗകര്യം ഗൂഗിള്‍ മാപ്സ് നല്‍കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.