scorecardresearch

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു; 12,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനത്തിലധികമാണിത്.

കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനത്തിലധികമാണിത്.

author-image
Tech Desk
New Update
Google, Automatic Payment

ന്യൂഡല്‍ഹി:ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഏകദേശം 12,000 ജോലിക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനത്തിനധികമാണിത്. ജീവനക്കാരെ പിരിച്ച് വിടുന്നത് ആഗോളതലത്തിലും കമ്പനിയിലുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും സുന്ദര്‍ പിച്ചൈ ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചു.

Advertisment

ചെലവ് നിയന്ത്രിക്കുന്നതിനും കഴിവും പണവും ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയായി നീക്കിവയ്ക്കുന്നതിനുമുള്ള നിര്‍ണായക സമയമാണിതെന്നും പിച്ചൈ ഇമെയിലില്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന ഭീഷണി, കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയ്ക്കിടയില്‍ പ്രവര്‍ത്തനം ഗണ്യമായി മോശമായതും ഗൂഗിളിനെ ഈ തീരുമാനത്തിലെത്തിക്കാന്‍ കാരണമായി. ഈയടുത്തകാലത്തായി മെറ്റ, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ വമ്പന്‍ ടെക് കമ്പനികളും കൂട്ട പിരിച്ചുവിടലുകള്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ജീവനക്കാരെ പിരിച്ച് വിടുന്നതിലൂടെ ആഗോള സമ്പദ് വ്യവസ്ഥയും കുതിച്ചുയരുന്ന പണപ്പെരുപ്പവും പ്രതികൂലമായി ബാധിച്ച ടെക്ക് ഭീമന്‍മാരുടെ നിരയില്‍ ഗൂഗിളും ഇടം പിടിച്ചിരിക്കുകയാണ്. മെറ്റ, ട്വിറ്റര്‍, ആമസോണ്‍, എന്നിവയെല്ലാം അവരുടെ റാങ്കുകള്‍ വെട്ടിക്കുറച്ചു. ചെലവ് നിയന്ത്രിക്കുന്നതിന് ഇത്തരം തീരൂമാനങ്ങള്‍ സ്വീകരിക്കാനുള്ള നിക്ഷേപകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും കമ്പനി അറിയിച്ചു. ഒക്ടോബറില്‍ കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം കുറഞ്ഞ് 13.9 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ചെലവ് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിക്ഷേപകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗൂഗിള്‍ ജീവനക്കാരെ കുറയ്ക്കുന്നത്. നവംബറില്‍, ടിസിഐ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് അദര്‍ ബെറ്റ്സ് കമ്പനി ലാഭവിഹിതം ലക്ഷ്യം വെയ്ക്കാനും ഷെയര്‍ ബൈബാക്ക് വര്‍ദ്ധിപ്പിക്കാനും നഷ്ടം കുറയ്ക്കാനും ഗൂഗിളിനോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 'കമ്പനിക്ക് വളരെയധികം ജീവനക്കാരുണ്ട്, ഒരു ജീവനക്കാരന്റെ ചെലവ് വളരെ ഉയര്‍ന്നതാണ്,' ടിസിഐ മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ഹോണ്‍ പറഞ്ഞു. ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്മസ് പറയുന്നതനുസരിച്ച് 2022-ല്‍ ഏറ്റവും കൂടുതല്‍ ജോലി വെട്ടിക്കുറച്ചത് ടെക് മേഖലയിലാണ്.

Advertisment
Google Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: