ഉപഭോക്താക്കൾക്ക് ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന ഗൂഗിളിനെതിരെ ഗുരുതര ആരോപണങ്ങൾ. ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മൂന്നാം കക്ഷിയായ ആപ്ലിക്കേഷനുകൾക്ക് അനായാസം കടന്നുകയറാൻ സാധിക്കുന്ന വിധം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ഡബ്ല്യുഎസ്ജെ റിപ്പോർട്ട്.

ഓൺലൈൻ വിപണികളിലെ ഉൽപ്പന്നങ്ങളുടെ വില താരതമ്യം ചെയ്‌തുകൊണ്ടുളള നോട്ടിഫിക്കേഷൻ, യാത്രകൾ പോകാൻ യാത്രയുടെ പൂർണ്ണ വിവരങ്ങളടങ്ങിയ നോട്ടിഫിക്കേഷൻ തുടങ്ങിയവ ലഭിക്കുന്നതിന് വിവിധ വെബ്സൈറ്റുകളിൽ ഓപ്ഷൻ നൽകിയ ഉപഭോക്താക്കളുടെ ജി-മെയിലിലേക്കാണ് നുഴഞ്ഞുകയറ്റം. ഇത്തരത്തിൽ നൂറ് കണക്കിന് സോഫ്റ്റ്‌വെയർ ഡവലപർമാർക്ക് നുഴഞ്ഞുകയറാൻ ഗൂഗിൾ അവസരം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഗൂഗിളിന് ലോകത്താകമാനം 1.4 ബില്യൺ ഉപഭോക്താക്കളാണ് ഉളളത്. തൊട്ടടുത്ത എതിരാളിയേക്കാൾ 25 മടങ്ങ് അധികമാണിത്.

ഈ ഡവലപർമാരെ നിയന്ത്രിക്കാൻ ഗൂഗിൾ ഒന്നും ചെയ്യുന്നില്ലെന്നും ചില സന്ദർഭങ്ങളിൽ ഗൂഗിളിന്റെ ജീവനക്കാർ തന്നെ ഉപഭോക്താക്കളുടെ ഇ-മെയിൽ വായിക്കുന്നതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഉപഭോക്താക്കൾ നിരുപാധികം തങ്ങളുടെ ഇ-മെയിൽ വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്ന ആളുകൾക്ക് മാത്രമേ ഇത്തരത്തിൽ വിവരങ്ങൾ എടുക്കാൻ സാാധിക്കൂവെന്നാണ് ഗൂഗിൾ ഉറപ്പുപറയുന്നത്.

ഒരു വർഷം മുൻപാണ് ഉപഭോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ വായിക്കുന്നത് നിർത്താൻ തങ്ങൾ സംവിധാനം കൊണ്ടുവരുമെന്ന് ഗൂഗിൾ പറഞ്ഞത്.  എന്നാൽ ഇത് നടന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook