scorecardresearch
Latest News

ലോകത്തിന്റെ മാറ്റം കാണാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എർത്ത്; എങ്ങനെ കാണാം?

2017ന് ശേഷമുള്ള ഏറ്റവും വലിയ അപ്ഡേറ്റുമായാണ് ഗൂഗിൾ എർത്ത് എത്തിയിരിക്കുന്നത്

ലോകത്തിന്റെ മാറ്റം കാണാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എർത്ത്; എങ്ങനെ കാണാം?

ഗൂഗിൾ എർത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിക്കഴിഞ്ഞു. 2017ന് ശേഷമുള്ള ഏറ്റവും വലിയ അപ്ഡേറ്റുമായാണ് ഗൂഗിൾ എർത്ത് എത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം ഉപയോഗ്താക്കൾക്ക് വർഷങ്ങളോളം പിന്നോട്ട് പോയി ലോകത്തിനു ഉണ്ടായേക്കുന്ന മാറ്റങ്ങൾ കാണാൻ സാധിക്കും. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനനുസരിച്ച് കഴിഞ്ഞ 37 വർഷം വരെയുള്ള മാറ്റങ്ങളാണ് ചിത്രങ്ങളിലൂടെ കാണാൻ സാധിക്കുക.

നിരവധി വർഷങ്ങളായി ഉപഗ്രഹങ്ങളുടെ സഹായത്തോടെ പകർത്തിയ ചിത്രങ്ങളിലൂടെയാണ് പുതിയ ഈ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിളിന് സാധ്യമായത്. വനങ്ങൾക്കും തീരങ്ങൾക്കും കാലാകാലമായി ഉണ്ടായി വന്നിരിക്കുന്ന മാറ്റങ്ങളും ലോകത്തെ പല മെട്രോ നഗരങ്ങളുടെ വളർച്ചയും ഇതിലൂടെ കാണാനും മനസിലാക്കാനും സാധിക്കും

”2017ന് ശേഷമുള്ള ഗൂഗിൾ എർത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റിലൂടെ നിങ്ങൾക്ക് നമ്മുടെ ഭൂമിയുടെ ചിത്രങ്ങൾ ഏറ്റവും പുതിയ രീതിയിൽ കാണാൻ സാധിക്കും. ഗൂഗിൾ എർത്തിൽ നൽകിയിരിക്കുന്ന ടൈംലാപ്സ് ഓപ്ഷൻ കഴിഞ്ഞ 37 വർഷങ്ങളിൽ നിന്നുള്ള 24 മില്യൺ ചിത്രങ്ങളുടെ 4ഡി അനുഭവം നൽകും. ഇനി മുതൽ കഴിഞ്ഞ നാല് ദശാബ്‌ദങ്ങളിൽ ഭൂമിക്ക് വന്നിരിക്കുന്ന മാറ്റങ്ങൾ എല്ലാവർക്കും കാണാൻ സാധിക്കും.” ഗൂഗിൾ അവരുടെ കുറിപ്പിൽ പറഞ്ഞു.

ഗൂഗിൾ എർത്തിൽ ടൈംലാപ്സ് എങ്ങനെ കണ്ടെത്താം?

ഉപയോക്താക്കൾക്ക് ‘g.co/Timelapse’ എന്ന യുആർഎൽ വഴി ഗൂഗിൾ ടൈംലാപ്‌സിലേക്ക് എത്താം. അതിലെ സെർച്ച് ബാറിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെയോ നഗരത്തിന്റെയോ പേര് നൽകി ആ സ്ഥലത്തിന്റെ പഴയ ചിത്രങ്ങൾ കാണാൻ സാധിക്കും. അതോടൊപ്പം പേജിൽ നൽകിയിരിക്കുന്ന ചക്രത്തിൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ എർത്ത് വൊയേജർ വഴി കൂടുതൽ വിവരങ്ങളും അറിയാൻ സാധിക്കും.

പുതിയ അപ്ഡേറ്റിന്റെ ഭാഗമായി 800 ഓളം ടൈംലാപ്സ് വിഡിയോകൾ 2ഡി 3ഡി ഫോർമാറ്റുകളിൽ g.co/TimelapseVideos എന്ന സൈറ്റിലൂടെ കാണാൻ സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഇവയുടെ വിഡിയോകൾ യൂട്യുബിലും നൽകിയിട്ടുണ്ട് എന്നും ഗൂഗിൾ പറഞ്ഞു.

ടൈംലാപ്‌സുകൾ ലോകത്തിന്റെ മാറ്റമറിയാൻ സഹായിക്കും

മിക്ക സ്ഥലങ്ങളിലെയും മാറ്റങ്ങൾ ടൈംലാപ്‌സിലൂടെ കാണാൻ സാധിക്കും. വനങ്ങൾക്കുണ്ടായിരിക്കുന്ന മാറ്റം, നഗരങ്ങളുടെ വളർച്ച, ചൂടിലുണ്ടായിരിക്കുന്ന മാറ്റം, ഊർജങ്ങളുടെ ഉറവിടം, ലോകത്തിന്റെ നഷ്ടപ്പെടുന്ന സൗന്ദര്യം എന്നിങ്ങനെ അഞ്ചു തീമുകളിലും ഗൂഗിൾ ടൈംല്പസുകൾ അവതരിപ്പിക്കുന്നുണ്ട്. ഇതെല്ലാം ലോകത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് മനസ്സിലാക്കി തരുന്നവയാണ് ഇത്.

ഈ വിഡിയോകളും ചിത്രങ്ങളും പങ്കുവെച്ച് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താനും ഗൂഗിൾ ഇതിലൂടെ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിത്രങ്ങൾക്ക് പുസ്തകങ്ങളിലെ വരികളേക്കാൾ ശക്തി ഉണ്ടെന്നിരിക്കെ ഈ പുതിയ ഫീച്ചർ ആളുകളെ ബോധവൽക്കരിക്കാനും മാറ്റത്തിനായി പ്രവർത്തിക്കാൻ പ്രചോദനം നല്കുന്നതുമായിരിക്കും.

എങ്ങനെയാണു ഗൂഗിൾ ടൈംലാപ്സ് സാധ്യമാക്കിയത്

1984 മുതലുള്ള 24 മില്യൺ ചിത്രങ്ങൾ ശേഖരിക്കാൻ വലിയ പരിശ്രമം വേണ്ടിയിരുന്നതായി ഗൂഗിൾ പറയുന്നു. ഗൂഗിൾ ക്‌ളൗഡിലെ ആയിരത്തോളം വരുന്ന മെഷീനുകളുടെ സഹായത്തോടെ നാളുകളോളം നീണ്ട പ്രവർത്തനത്തിലൂടെയാണ് ഇത്രയും ചിത്രങ്ങളെ ഇത്തരത്തിൽ ഗൂഗിൾ തയ്യാറാക്കിയത്.

20 പെറ്റാബൈറ്സ് വരുന്ന ഉപഗ്രഹ ചിത്രങ്ങൾ 4.4 ടെറാ പിക്സൽ വരുന്ന വിഡിയോയിലേക്കാണ് മാറ്റിയത്. ലോകത്തുള്ള ഏറ്റവും വലിയ വിഡിയോയും ഇത് തന്നെയാണ്. ഈ പ്രൊജക്ടിന്റെ മൊത്തം വലുപ്പം 4കെ റെസൊല്യൂഷനുള്ള 5,30,000 വീഡിയോയുടെ അത്രയുമാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google earth latest update lets you turn back time on the globe heres how