/indian-express-malayalam/media/media_files/uploads/2019/03/google-doodle.jpg)
World Wide Web Google Doodle: വേള്‍ഡ് വൈഡ് വെബിന്റെ മുപ്പതാം ജന്മദിനം ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍. മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഓരോ കാര്യങ്ങളിലേക്കും ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും വളര്‍ന്നിരിക്കുകയാണ്. കമ്പൂട്ടര്‍ സ്‌ക്രീനിനുള്ളില്‍ രൂപപ്പെടുന്ന ഭൂമിയും തുടര്‍ന്ന് അത് അക്ഷരങ്ങളുമായി കണക്ട് ചെയ്യുപ്പെടുന്നതുമാണ് ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Read More: World Wide Web: സ്ഥാപനങ്ങള്‍ ലാഭത്തിന് അതീതമായി നിലകൊള്ളണം: വേള്‍ഡ് വൈഡ് വെബ് സ്ഥാപകന്‍
ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും തമ്മില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകാം. എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നത് എച്ച്ടിഎംഎല്‍ ലാംഗ്വേജ്, യുആര്‍എല്‍ അഡ്രസ്സ്, എച്ച്ടിടിപി എന്നിവയാല്‍ നിര്‍മ്മിച്ചതാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളില്‍ ഒഴികെ ഡൂഡില്‍ ലോകമെമ്പാടും പ്രചരിക്കപ്പെടുന്നുണ്ട്. കട്ടിയുള്ള വലിയ ചിത്രങ്ങളോടുകൂടി ആനിമേഷന്‍ രൂപത്തിലാണ് ഡൂഡില്‍. ആദ്യകാലങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തലാണിത്. ഒരു ഡെസ്‌ക്ടോപ്പ് മോണിറ്ററിനു നടുവലില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂഗോളമാണ് ഇന്നത്തെ ഡൂഡില്‍.
സര്‍ ടിം ബര്‍ണേഴ്സ് ലീ എന്ന 33കാരനാണ് 1989 മാര്‍ച്ച് 12ന് തന്റെ ബോസിന് മുമ്പാകെ വേള്‍ഡ് വൈഡ് വെബിന്റെ ആദ്യ രൂപത്തിന്റെ പ്രൊജക്ട് സമര്‍പ്പിക്കുന്നത്. 'ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്: എ പ്രൊപ്പോസല്‍' എന്ന പേരിലായിരുന്നു പ്രൊജക്ട്. ജനീവയ്ക്കടുത്ത് സ്വിറ്റ്‌സര്‍ലാന്റിന്റേയും ഫ്രാന്‍സിന്റേയും അതിര്‍ത്തിയിയുള്ള സേര്‍ണിലെ സഹപ്രവര്‍ത്തകര്‍ക്ക് പല കമ്പ്യൂട്ടറുകളിലേക്ക് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം ഒരു വലിയ ഹൈപ്പര്‍ടെക്സ്റ്റ് ഡാറ്റാബേസ് തുടങ്ങാന്‍ മുന്‍കൈയ്യെടുത്തു. 1991ഓടെ ബാഹ്യ വെബ് സര്‍വറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ഇന്ന് ഓണ്‍ലൈനില്‍ ഏകദേശം 200 കോടി വെബ്‌സൈറ്റുകള്‍ ഉണ്ട്. ഇ-മെയില്‍ സന്ദേശങ്ങള്‍ നോക്കുന്നതിനും, ഗെയ്മുകള്‍ക്കും, പഠനാവശ്യങ്ങള്‍ക്കും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ക്ക് നാം വെബ് ഉപയോഗിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.