/indian-express-malayalam/media/media_files/uploads/2022/10/Google-Chrome-1.jpg)
അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഗൂഗിള്‍. ഗൂഗിള്‍ സപ്പോര്‍ട്ട് പേജ് അനുസരിച്ച്, 2023 ഫെബ്രുവരി 7-ന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ക്രോം 110 വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയെ പിന്തുണയ്ക്കുന്ന വെബ് ബ്രൗസറിന്റെ അവസാന പതിപ്പായിരിക്കുമെന്നും കമ്പനി അറിയിച്ചു.
2009ലാണ് പ്രമുഖ ടെക് കമ്പനിയായ മൈക്രോ സോഫ്റ്റ് വിന്‍ഡോസ് 7 അവതരിപ്പിച്ചത്. 2020ല്‍ തന്നെ വിന്‍ഡോസ് ഏഴിനുള്ള മുഖ്യധാര സപ്പോര്‍ട്ട് ഗൂഗിള്‍ അവസാനിപ്പിച്ചിരുന്നു. വിന്‍ഡോസ് 7 ഇഎസ് യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ടും ഗൂഗിള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ 2023 ജനുവരി 10-വരെ ഗൂഗിള്‍ സപ്പോര്‍ട്ട് നീട്ടി. കഴിഞ്ഞവര്‍ഷം മാത്രം 10 കോടിയില്‍പ്പരം പേഴ്സണ്‍ കമ്പ്യൂട്ടറുകളാണ് വിന്‍ഡോസില്‍ പ്രവര്‍ത്തിച്ചത്.
കാലഹരണപ്പെട്ട ബ്രൗസര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ ഉപയോക്താക്കളുടെ സുരക്ഷാ അപകടത്തിലാകും എന്നതാണ് ഇതിനര്‍ത്ഥം. ക്രോം 110 ഈ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുമെങ്കിലും, ബ്രൗസറിന് പുതിയ സവിശേഷതകളോ സുരക്ഷയോ ലഭിക്കില്ല. ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ഡിവൈസുകള്‍ അപ്ഡേറ്റ് ചെയ്ത് പുതിയ വിന്‍ഡോസ് വേര്‍ഷനിലേക്ക് മാറണം. അടുത്ത വര്‍ഷം ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കുള്ള പിന്തുണ മൈക്രോ സോഫ്റ്റ് പിന്‍വലിക്കും. അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ സുരക്ഷ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us