scorecardresearch

ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്തോ? ഇല്ലെങ്കിൽ വേഗമായിക്കോട്ടെ; കാരണമിതാണ്

ആൻഡ്രോയിൽ പുതിയ അപ്ഡേറ്റ് അടുത്ത ദിവസം തന്നെ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു

ആൻഡ്രോയിൽ പുതിയ അപ്ഡേറ്റ് അടുത്ത ദിവസം തന്നെ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു

author-image
Tech Desk
New Update
Chrome, Chrome sake browsing, Chrome security, Chrome settings, Chrome update, Chrome news, google, web browser, Chrome 91, ie malayalam

ഗൂഗിൾ ക്രോമിന്റെ വിൻഡോസ്, മാക്ഒഎസ്, ലിനക്സ്, ആൻഡ്രോയിഡ് എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ പതിപ്പിൽ ഗൂഗിൾ ഒന്നിലധികം ഗുരുതരമായ സുരക്ഷാ പഴുതുകൾ പരിഹരിച്ചു. സീറോ ഡേ അപാകതകളാണ് പരിഹരിച്ചതെന്ന് കമ്പനി പറഞ്ഞു. സിസ്റ്റം വികസിപ്പിച്ചവർ അറിയാതെയുണ്ടാകുന്ന പോരായ്മകളാണ് സീറോ-ഡേകൾ. പുതിയ പാതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യന്നതിലൂടെ ഈ അപാകതകൾ പരിഹരിക്കാനാകുമെന്ന് ഗൂഗിൾ അറിയിച്ചു.

Advertisment

ഗൂഗിൾ ക്രോം പതിപ്പ് 103.0.5060.114 നിലവിൽ കണ്ടുപിടിച്ച നാല് പോരായ്മകളും പരിഹരിച്ചു, അടുത്ത കുറച്ച് ദിവസങ്ങളിൽ ഇത് പുറത്തിറക്കും. നാലെണ്ണത്തിൽ, മൂന്നെണ്ണം ഉയർന്ന തീവ്രതയുള്ളവയായിരുന്നുവെന്ന് കമ്പനി പറഞ്ഞു.

നിങ്ങളുടെ ബ്രൗസർ സുരക്ഷിതമാണെന്നും ഇത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ അപ്‌ഡേറ്റുകൾക്കായി നോക്കണമെന്ന് ഗൂഗിൾ പറഞ്ഞു. ക്രോമിലെ സെറ്റിങ്‌സിൽ അപ്‌ഡേറ്റുകൾ ഉണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിക്കാനാകും.

"CVE-2022-2294 എന്ന ഒരു ചൂഷണം നടന്നതായി ഗൂഗിൾ കണ്ടെത്തി ", എന്ന് അപ്‌ഡേറ്റ് പ്രഖ്യാപിച്ചുള്ള ഗൂഗിളിന്റെ പോസ്റ്റിൽ പറഞ്ഞു. ഇതൊരു സീറോ-ഡേ ദുർബലതയാണ് എന്നാണ്. ജൂലൈ ഒന്നിന് അവാസ്റ്റ് ത്രെറ്റ് ഇന്റലിജൻസ് ടീമിൽ നിന്ന് ജാൻ വോജ്‌ടെസെക് ഈ അപകടസാധ്യത റിപ്പോർട്ട് ചെയ്തു. ക്രോമിന്റെ വെബ്ആർടിസി ഘടകത്തിലെ "ഹീപ്പ് ബഫർ ഓവർഫ്ലോ" എന്നാണ് ഗൂഗിൾ ഇതിനെ വിശേഷിപ്പിച്ചത്.

Advertisment

ആൻഡ്രോയിഡ് വേർഷനിൽ ഈ തകരാറുകൾ പരിഹരിച്ചുകൊണ്ടുള്ള പുതിയ വേർഷൻ അടുത്ത ദിവസം മുതൽ തന്നെ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു. പ്ലേസ്റ്റോറിൽ നിന്ന് പുതിയ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യൻ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ വിഭാഗമായ സിഇആർടി-ഇൻ (കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്, ഹാക്കർമാർ ക്രോം ഓഎസിനെ ചൂഷണം ചെയ്ത് നുഴഞ്ഞുകയറാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉപയോക്താക്കൾ അവരുടെ ബ്രൗസറുകൾ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു.

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: