scorecardresearch

ഉപയോക്താക്കളുടെ പരാതിക്ക് പരിഹാരം; പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ ക്രോം

ക്രോമിന്റെ പുതിയ അപ്ഡേറ്റിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.

ക്രോമിന്റെ പുതിയ അപ്ഡേറ്റിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.

author-image
Tech Desk
New Update
Google-Chrome-1

ന്യൂഡല്‍ഹി: നിങ്ങളുടെ ലാപ്‌ടോപ്പില്‍ മെമ്മറി കുറവാണെങ്കില്‍ അതിന് കാരണം ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഗൂഗിള്‍ ക്രോമായിരിക്കാം. ക്രോം പ്രവര്‍ത്തിക്കാന്‍ അധിക മെമ്മറി ഉപയോഗിക്കുന്നുവെന്നതായിരുന്നു ഉപയോക്താക്കളുടെ പരാതി. എന്നാല്‍ ക്രോമിന്റെ ഏറ്റവും എതിയ അപ്‌ഡേറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയാണ് കൊണ്ടുവരുന്നത്. മെമ്മറിയും എനര്‍ജിയും സേവ് ചെയ്യുന്നതിന് പുതിയ അപ്ഡേറ്റുമായാണ് കമ്പനി എത്തുന്നത്.

Advertisment

മെമ്മറി സേവര്‍ ഓണായിരിക്കുമ്പോള്‍, നിഷ്‌ക്രിയ ടാബുകളില്‍ നിന്ന് ക്രോം മെമ്മറി സ്വതന്ത്രമാക്കുന്നു. ഇത് സജീവമായ ടാബുകള്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ മെമ്മറി നല്‍കുന്നു.ഇത് ഉപകരണങ്ങളുടെ പെര്‍ഫോര്‍മെന്‍സ് മെച്ചപ്പെടുത്തുന്നു. വീഡിയോ എഡിറ്റിംഗ് ടൂളുകള്‍, വീഡിയോ ഗെയിമുകള്‍ തുടങ്ങിയവ - ബ്രൗസറിനൊപ്പം മറ്റ് തീവ്രമായ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാകും.

അതേസമയം, എനര്‍ജി സേവര്‍ ക്രോമിന്റെ ബാറ്ററി ഉപഭോഗവും നിയന്ത്രിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ബാറ്ററി 20% എത്തുമ്പോള്‍ അത് സ്വയമേ കിക്ക് ഇന്‍ ചെയ്യും, അതിനുശേഷം അത് ആനിമേഷനുകളും വീഡിയോകളും ഉള്ള വെബ്സൈറ്റുകളുടെ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റിയും വിഷ്വല്‍ ഇഫക്റ്റുകളും പരിമിതപ്പെടുത്തും.

ക്രോമില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തിന് ഇനി 20 ശതമാനം പവര്‍ മാത്രമേ ഉള്ളൂവെങ്കില്‍ എനര്‍ജി സേവര്‍ മോഡ് പരമാവധി ബാറ്ററി ലൈഫ് നല്‍കും. ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റിയും വിഷ്യല്‍ എഫക്ട്സും കുറച്ചാണ് ഇത് സാധ്യമാക്കുന്നത്. ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷന്റെ പുതിയ അപ്ഡേറ്റിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. വിന്‍ഡോസ്ം മാക്ഒഎസ്, ക്രോം ഒഎസ് എന്നിവയില്‍ ക്രോമിന്റെ പുതിയ അപ്‌ഡേറ്റ് സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് ഘട്ടം ഘട്ടമായി പുറത്തിറക്കുന്നതിനാല്‍ ഇത് നിങ്ങളുടെ ഉപകരണത്തില്‍ എത്താന്‍ കുറച്ച് സമയമെടുക്കും.

Google Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: