scorecardresearch

ഗൂഗിൾ അസിസ്റ്റന്റ് ഡ്രൈവിങ് മോഡ് ഇനി ഇന്ത്യയിലും

ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 9.0 അല്ലെങ്കില്‍ ഉയര്‍ന്ന വേര്‍ഷനുള്ള ഫോണുകളില്‍ സൗകര്യം ലഭ്യമാകും

ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 9.0 അല്ലെങ്കില്‍ ഉയര്‍ന്ന വേര്‍ഷനുള്ള ഫോണുകളില്‍ സൗകര്യം ലഭ്യമാകും

author-image
Tech Desk
New Update
Tech news, ടെക് വാര്‍ത്തകള്‍, Tech news latest, Google driving assistant, ഗൂഗിള്‍ ഡ്രൈവിങ് അസിസ്റ്റന്റ്, google feature, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഗൂഗിളിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിങ് മോഡ് ഇനി ഇന്ത്യയിലും ലഭ്യമാകും. നിലവില്‍ ഈ സൗകര്യം അമേരിക്കയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും സവിശേഷത ലഭിക്കും. ഡ്രൈവിങ് മോഡ് നാവിഗേഷന്‍ സ്ക്രീനിന്റെ പുറത്ത് പോകാതെ തന്നെ മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഇത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

Advertisment

ഇനിമുതല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വാഹനമോടിക്കുമ്പോള്‍ തന്നെ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. നമ്മുടെ ശബ്ദം ഉപയോഗിച്ച് കോളുകളും മെസേജുകളും അയക്കാനും സ്വീകരിക്കാനും കഴിയും. വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള മെസേജുകള്‍ ഫോണില്‍ നോക്കാതെ തന്നെ അറിയാം. കോളുകള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കും, ശബ്ദം ഉപയോഗിച്ച് തന്നെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. പ്രസ്തുത സൗകര്യങ്ങള്‍ക്ക് പുറമെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള മാധ്യമങ്ങളുടേയും സേവനവും ലഭ്യമാകും.

ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിങ് എങ്ങനെ ഉപയോഗിക്കാം

ഈ സവിശേഷത ലഭിച്ചിട്ടുണ്ടെങ്കിൽ ഉടന്‍ തന്നെ ഡ്രൈവിങ് മോഡ് ഉപയോഗിക്കാവുന്നതാണ്. ഗൂഗിള്‍ മാപ് ഉപയോഗിച്ച് ഒരു സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ ഗൂഗില്‍ അസിസ്റ്റന്റ് ക്രമീകരണങ്ങളിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ തിരഞ്ഞെടുത്തതിന് ശേഷം ഡ്രൈവിങ് മോഡില്‍ ക്ലിക്ക് ചെയ്യുക.

Read More: ലോകത്തിന്റെ മാറ്റം കാണാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എർത്ത്; എങ്ങനെ കാണാം?

Advertisment

ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിങ് പ്രവർത്തനക്ഷമമാക്കിയാൽ, ഗൂഗിള്‍ മാപ്പില്‍ തുടര്‍ന്ന് കൊണ്ടുതന്നെ നിങ്ങൾക്ക് ശബ്‌ദ സന്ദേശങ്ങൾ അയ‌ക്കാനും ഫോൺ വിളിക്കാനും കഴിയും. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 9.0 അല്ലെങ്കില്‍ ഉയര്‍ന്ന വേര്‍ഷനുള്ള ഫോണുകളില്‍ സൗകര്യം ലഭ്യമാകും. 4 ജിബി റാമുള്ള ഫോണുകളില്‍ ഈ സവിശേഷത നന്നായി പ്രവര്‍ത്തിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: