scorecardresearch

കൊച്ചിന് കളിക്കാൻ കടുവയെ വാങ്ങി കൊടുക്കണോ; ഒരൊറ്റ ക്ലിക്കിൽ ഗൂഗിൾ സഹായിക്കും

വിരസതയിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന വിഷയത്തിൽ മനുഷ്യർ റിസർച്ച് ചെയ്യുകയാണ് കൊറോണക്കാലത്ത്. ഇതാ, കുട്ടികൾക്കും മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്ന മുതിർന്നവർക്കും ബോറടി മാറ്റാനായി ഗൂഗിൾ ത്രിഡി ആനിമൽ

google 3D animals

വിരസതയിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന വിഷയത്തിൽ മനുഷ്യരെ കൊണ്ട് റിസർച്ച് ചെയ്യിപ്പിക്കുകയാണ് ഈ കൊറോണക്കാലം. ബോറടി മാറ്റാനും എൻഗേജ്ഡ് ആയിരിക്കാനും ആളുകൾ പെടാപാട് പെടുകയാണ്. കുട്ടികളുള്ള രക്ഷിതാക്കളുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് പുറത്തു കൊണ്ടുപോവാനും കൂട്ടുകാർക്ക് ഒപ്പം കളിക്കാനും വാശിപിടിക്കുന്ന കുട്ടിക്കൂട്ടത്തെ വീടിനകത്ത് തന്നെ പിടിച്ചിരുത്തുക എന്നത്. കുട്ടിക്കൂട്ടത്തെ കളിപ്പിക്കാനും രസിപ്പിക്കാനുമായി കൊറോണകാലത്ത് പുതിയൊരു സംഗതി ആവിഷ്കരിച്ചിരിക്കുകയാണ് ഗൂഗിൾ.

ഒർജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ആനകൾക്കും സിംഹങ്ങൾക്കും കുതിരയ്ക്കുമൊപ്പമാകട്ടെ കുട്ടികളുടെ കളി. ഗൂഗിൾ ത്രിഡി ആനിമൽ എന്ന ഫീച്ചറാണ് കാഴ്ചയിൽ പുതുമയും രസവുമുണർത്തുന്നത്. കഴിഞ്ഞ വർഷമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി (AR) ഗൂഗിൾ അവതരിപ്പിക്കുന്നത്. ഒരൊറ്റ ഗൂഗിൾ സെർച്ചിലൂടെ തന്നെ നിങ്ങൾക്ക് ത്രിഡി ആനിമൽസിനെ സ്വന്തമാക്കാനുള്ള സംവിധാനമാണ് എആർ ഒരുക്കുന്നത്.

നിങ്ങൾ ഓഗ്‌മെന്റഡ് റിയാലിറ്റിയിൽ കാണാനാഗ്രഹിക്കുന്ന മൃഗങ്ങളുടെ പേര് എഴുതി സെർച്ച് ചെയ്യുക. നിലവിൽ കടുവ, ചീങ്കണ്ണി, ആംഗ്ലർ ഫിഷ്, കരടി, പൂച്ച, ചീറ്റ, നായ, താറാവ്, പരുന്ത്, പെൻഗ്വിൻ, ജയന്റ് പാണ്ട, ആട്, കുതിര, സിംഹം, നീരാളി, സ്രാവ്, പാമ്പ്, ആമ, മുള്ളൻപന്നി, ചെമ്മരിയാട്, ചെന്നായ തുടങ്ങിയ മൃഗങ്ങളുടെ ത്രിഡി രൂപങ്ങളാണ് എ ആറിൽ ലഭിക്കുക.

Google 3D മൃഗങ്ങളെ എങ്ങനെ കണ്ടെത്താം:

ഗൂഗിളിൽ ത്രിഡി മൃഗങ്ങളെ കണ്ടെത്തുന്നത് വളരെ എളുപ്പമാണ്. ഉദാഹരണത്തിന് കടുവയുടെ ഓഗ്‌മെന്റഡ് റിയാലിറ്റി രൂപമാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഗൂഗിൾ ക്രോം എടുത്ത് Tiger എന്നു ടൈപ്പ് ചെയ്യുക. അൽപ്പം താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ Meet a life-sized tiger up close എന്നെഴുതിയ ഒരു ബോക്സിൽ View in 3D എന്ന ഓപ്ഷൻ കാണും. ഒപ്പം ബോക്സിനോട് അനുബന്ധമായി തന്നെ കടുവയുമായി ബന്ധപ്പെട്ട വിവരങ്ങളും (ഉദാ: ശാസ്ത്രീയ നാമം, ആയുസ്സ്, വേഗത, ഉയരം, ഭക്ഷണക്രമം തുടങ്ങിയവ) നൽകിയിട്ടുണ്ടാവും.

google 3D animals

  • View in 3D ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ഫോൺ സ്ക്രീനിൽ ഒരു കടുവയുടെ നിഴൽ കാണാനാവും
  • നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഒരു മുറിയുടെ ഒരറ്റത്തുനിന്നും മറുഭാഗത്തേക്ക് ഫോൺ നീക്കുക
  • ഒടുവിൽ, ത്രിഡിയിലുള്ള ഒരു കടുവയെ നിങ്ങൾക്ക് മുറിയിൽ കാണാം
  • നിങ്ങളുടെ ആവശ്യാനുസരണം സൂം ചെയ്ത് കടുവയുടെ വലിപ്പത്തിൽ മാറ്റം വരുത്താനാവും
  • അരമിനിറ്റിനു ശേഷം കടുവ അപ്രത്യക്ഷമാവും

നിലവിൽ ഈ ഫീച്ചർ ഐഫോണിൽ പ്രവർത്തിക്കുന്നില്ല, ഗൂഗിൾ ക്രോമിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലും ഇത് പ്രവർത്തിക്കും.

Read more: ഇനി ഐസോലേഷന്‍ വാര്‍ഡിലേക്ക് ‘കൊറോണ കുഞ്ഞപ്പന്റെ’ സേവനവും

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google 3d animals how to watch ar animals tiger