/indian-express-malayalam/media/media_files/uploads/2022/02/Gmail-Pixabay.jpg)
ജനപ്രിയ ഇമെയിൽ സൈറ്റായ ജിമെയിലിൽ പുതിയൊരു ഡിസൈൻ കൊണ്ടുവരുന്നതായി ഗൂഗിൾ. ഗൂഗിൾ വർക്ക്‌സ്‌പെയ്‌സിനായുള്ള കമ്പനിയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് പുനർരൂപകൽപ്പന, ഇത് ഗൂഗിൾ ചാറ്റ്, മീറ്റ്, സ്‌പേസസ് എന്നിവയിലേക്ക് ജിമെയിലിനെ കൂടുതൽ അടുപ്പിക്കും.
2022 പകുതിയോടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ 'ഇന്റഗ്രേറ്റഡ് വ്യൂ' ലഭ്യമാകും. അതായത് പുതിയ ഡിസൈൻ ജൂണിനു മുൻപായി ലഭിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് ഉപയോക്താക്കൾക്ക് ഫെബ്രുവരി 8 മുതൽ പുതിയ 'ഇന്റഗ്രേറ്റഡ് വ്യൂ' ഡിസൈൻ പരീക്ഷിക്കാമെന്ന് വർക്ക്സ്പേസ് ബ്ലോഗ് നിർദ്ദേശിക്കുന്നു. ജിമെയിലിൽ ചാറ്റ്, മീറ്റ്, സ്പെസ്സ് എന്നിവയ്ക്കായുള്ള ഒറ്റ സംയുക്ത ലേഔട്ടിന് പകരം മെയിൽ, ചാറ്റ്, സ്പെസ്സ്, മീറ്റ് എന്നിവയിലേക്ക് മാറാനുള്ള നാല് ബട്ടണുകൾ പുതിയതിൽ ഉണ്ടാകും.
ഉപയോക്താക്കൾക്ക് ഒരേസമയം നാല് ബട്ടണുകളിൽ ഒന്ന് മാത്രമേ വലുതായി കാണാനാകൂ, നോട്ടിഫിക്കേഷൻ ബബിളുകളുടെ സഹായത്തോടെ അവ അപ്ഡേറ്റ് ആയി നിൽക്കുമെന്നും ഗൂഗിൾ പറയുന്നു.
/indian-express-malayalam/media/media_files/uploads/2022/02/Gmail-new-look.jpg)
ഗൂഗിൾ പറയുന്നതനുസരിച്ച്, പുതിയ ലേഔട്ടിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇന്ന് ലഭ്യമായ മെയിലുകളുടെയും ലേബൽ ഓപ്ഷനുകളുടെയും അതേ ലിസ്റ്റ് കാണാൻ കഴിയും. വർക്ക്‌സ്‌പെയ്‌സ് ടൂളുകളിലെ മാറ്റങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത് 2021 സെപ്റ്റംബറിലാണ്. ഗൂഗിൾ മീറ്റ് ലിങ്ക് ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് മറ്റ് ജിമെയിൽ ഉപയോക്താക്കളുമായി കോളുകൾ വിളിക്കാൻ കഴിയുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകളിൽ ഒന്ന്.
പുതിയ ജിമെയിൽ ലേഔട്ടിലേക്ക് മാറാത്ത ഉപയോക്താക്കളുടെ ഏപ്രിലോടെ ഇതിലേക്ക് മാറുമെന്ന് കമ്പനി പറഞ്ഞു, 2022 പകുതിയോടെ ഇത് ശാശ്വതമായി പ്രവർത്തനക്ഷമമാക്കുന്നതിന് മുമ്പ് കുറച്ച് നാളത്തേക്ക് പഴയപടിയാക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്നും ഗൂഗിൾ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.