Gmail down: ആഗോളതലത്തില്‍ തടസ്സപ്പെട്ട പ്രവര്‍ത്തനം ജിമെയില്‍ പുനസ്ഥാപിച്ചു. നേരത്തെ ജിമെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ പറ്റാതെയും മെയില്‍ അയക്കാന്‍ പറ്റാതെയും ആയിരുന്നു. ഇന്ന് രാവിലെ ഒരു മണിക്കൂറോളം നേരം ഉപയോക്താക്കള്‍ക്ക് ഈ പ്രശ്‌നം നേരിട്ടു.

ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് ഗൂഗിള്‍ സമ്മതിച്ചു. പ്രശ്‌നത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജിമെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് ഗൂഗിള്‍ ആപ്പ്‌സ് സ്റ്റാറ്റസ് പേജും പറയുന്നു. കോടിക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് പ്രശ്‌നം നേരിട്ടത്.

ഫയല്‍ അറ്റാച്ച് ചെയ്ത് മെയില്‍ അയക്കാന്‍ ശ്രമിക്കുമ്പോള്‍ ഫയല്‍ അറ്റാച്ച് ആകാതെയിരിക്കുകയും അതേസമയം മെയില്‍ അയക്കപ്പെടുകയും ചെയ്യും. ജിമെയില്‍, ഗൂഗില്‍ ഡ്രൈവ്, ഗൂഗിള്‍ ചാറ്റ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഗ്രൂപ്പുകള്‍, ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ കീപ്പ്, ഗൂഗിള്‍ വോയ്‌സ് എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗൂഗിളിന്റെ ആപ്പ് സ്റ്റാറ്റസ് പേജ് പറയുന്നു.

Read Also: New Blackberry 5G smart phone: ബ്ലാക്ക്‌ബെറി തിരിച്ചു വരുന്നു; 5ജി സ്മാര്‍ട്ട് ഫോണില്‍ ക്വവര്‍ട്ടി കീപാഡുമായി

ഇന്ന് രാവിലെ 9.30 ഓടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഗൂഗിളും അവരുടെ എഞ്ചിനീയറിങ് സംഘവും പ്രശ്‌നത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിമെയില്‍ഡൗണ്‍ എന്ന ഹാഷ് ടാഗോടു കൂടി ഉപയോക്താക്കള്‍ ട്വിറ്ററില്‍ തങ്ങള്‍ നേരിട്ട പ്രശ്‌നം ട്വീറ്റ് ചെയ്തു.

Read Also: Gmail starts working again after suffering a global outage

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook