Nokia 3.1 Plus, Nokia 8110 Price in India, features: നോക്കിയ 3.1പ്ലസ്, നോക്കിയ 8110 4ജി എന്നിവ ഇന്ത്യൻ വിപണിയിലത്തി. നോക്കിയ “ബനാന” ഫോണെന്ന് വിളിക്കുന്ന 8110 ഒരു വർഷം മുന്നേ ബാർസിലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. 4ജി സൗകര്യമുള്ള നോക്കിയ 8110 എന്ന ഫോൺ 5,999 രൂപയ്ക്ക് ഒക്ടോബർ 24-ന് മുതൽ വിപണിയിൽ ലഭിക്കും. ഡ്യുവൽ റിയർ ക്യാമറ, ബെസൽ ലെസ് ഡിസ്‌പ്ലേ എന്നിവയുള്ള നോക്കിയ മധ്യനിര ഫോണായ 3.1പ്ലസ് 11,499 രൂപയ്ക്ക് ഒക്ടോബർ 19ന് വിപണിയിലെത്തും.
നോക്കിയ 3.1 പ്ളസിന്റെ സവിശേഷതകൾ
ആഗോള വിപണിയിൽ 159 യൂറോയാണ് (13,000 ഇന്ത്യൻ രൂപ) നോക്കിയ 3.1 പ്ളസിന്റെ വില. എന്നാൽ 11,499 രൂപയ്ക്കാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. കൂടാതെ 199 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്യുന്നവർക്ക് 1ടിബി ഡാറ്റ എയർടെൽ സൗജന്യമായ് നൽകും.
6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് നോച്ച്‌ലെസ് ഡിസ്‌പ്ലേ, 18:9 ആസ്‌പെക്റ്റ് റേഷ്യോയുള്ള സ്ക്രീൻ 2.5ഡി ഗ്ലാസാൽ സുരക്ഷിതമാണ്. 2/3ജിബി റാം, 16/32 ജിബി സ്റ്റോറേജ് ഒപ്ഷണിൽ ഫോൺ ലഭ്യമാണ്. 3.1പ്ലസിന് 13 എംപി പ്രൈമറി സെൻസറും 5 എംപി സെക്കൻഡറി ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ബാറ്ററി കപ്പാസിറ്റി 3,500എംഎഎച്ച് ആണ്.
നോക്കിയ 8110
നോക്കിയ 8110നെ കമ്പനി വിളിക്കുന്നത് ‘ബനാന’ ഫോൺ എന്നാണ്. ഡ്യുവൽ ക്യാമറ, 4 ജിബി ഇന്റേണൽ മെമ്മറി എന്നിവയും ഫോണിനുണ്ട്. ഇന്റേണൽ മെമ്മറി 128 ജിബി വരെ കൂട്ടാനാകും. സോഷ്യൽ മീഡിയ ആപ്പുകളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ്, ട്വിറ്റർ, ഗൂഗിൾ മാപ്സ് എന്നിവ ഫോൺ സപ്പോർട്ട് ചെയ്യും. നോക്കിയയുടെ പ്രശസ്ത ഗെയിം സ്നേക്കും 8110ൽ ഉണ്ട്.