scorecardresearch

ബ്രേവ് മുതൽ പർപ്ലേക്സിറ്റി വരെ; ചില എഐ സെർച്ച് എഞ്ചിനുകൾ

പുതിയ ബിംഗിനായുള്ള വെയ്റ്റ്ലിസ്റ്റിൽ ഒരുപാട് സമയമെടുക്കുന്നുണ്ടോ? അതിന് പകരമായുള്ള മറ്റു നാല് എഐ പവർഡ് സെർച്ച് എഞ്ചിനുകളറിയാം

ai powered search engines, ai search engines, new bing, bing ai chat, bing chat, neeva search, brave summarize, brave ai search, you.com, perplexity ai

ജനറേറ്റീവ് എഐ ഉപന്യാസങ്ങൾ എഴുതാനും കലാപരമായ ചിത്രങ്ങൾ നിർമ്മിക്കാനും മാത്രമല്ല സഹായിക്കുന്നത്. ആളുകൾ ഇന്റനെറ്റിൽ വിവരങ്ങൾ സെർച്ച് ചെയ്യുന്ന രീതിയെയും മാറ്റിമറിക്കാം. കഴിഞ്ഞ വർഷം അവസാനം ചാറ്റ്ജിപിടി പുറത്തിറങ്ങിയപ്പോൾ, കാലക്രമേണ അത് ഗൂഗിളിന് പകരമാകുമെന്ന് പലരും പ്രവചിച്ചു. ഒരു കൂട്ടം വെബ് ലിങ്കുകളിലൂടെ സ്ക്രോൾ ചെയ്യുന്നതിനേക്കാൾ ഫലപ്രദമാണ് ചോദ്യങ്ങൾക്ക് ചാറ്റ്ബോട്ടുകൾ മനുഷ്യനെപ്പോലെയുള്ള വിശദമായ പ്രതികരണങ്ങൾ തരുന്നത്.

ഗൂഗിളിനെ മുഴുവനായി ചാറ്റ്ജിപിടി പിന്തള്ളുമെന്ന ആദ്യകാല പ്രവചനങ്ങളൊക്കെ ഇപ്പോൾ അൽപം സംശയത്തോടെ ടെക് ലോകം കണ്ടുതുടങ്ങിയിരിക്കുന്നു. ജനറേറ്റീവ് എഐയുടെ വാഗ്ദാനം കണ്ട്, കമ്പനികൾ അത് അവരുടെ സെർച്ച് എഞ്ചിനുകളിലേക്ക് ചേർക്കാനായി തിരക്കുകൂട്ടുകയും പ്രതീക്ഷിച്ചതിലും വേഗത്തിൽ അവർ അത് പൂർത്തിയാക്കുകയും ചെയ്തിരുന്നു. സെർച്ചിലേക്ക് എഐ പവർ ഫീച്ചറുകൾ കൊണ്ടുവരാൻ ഗൂഗിൾ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്, അതിന് ഇനി അധികം സമയമെടുക്കില്ല. എന്നാൽ അപ്‌ഗ്രേഡ് ചെയ്‌ത ഗൂഗിൾ ആയിരിക്കില്ല ആദ്യ എഐ ബൂസ്‌റ്റഡ് സെർച്ച് എഞ്ചിൻ. വിപണിയിൽ ഇതിനകം തന്നെ നിരവധി ഓപ്ഷനുകൾ ഉണ്ട്. നിങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്ന മികച്ച എഐ പവർ സെർച്ച് എഞ്ചിനുകളെ പരിചയപ്പെടുത്തുന്നു.

ബ്രേവ്

പ്രൈവസി ഫോക്കസ്ഡ് സെർച്ച് എഞ്ചിനും വെബ് ബ്രൗസർ കമ്പനിയുമായ ബ്രേവാണ് ഏറ്റവും പുതിയ എഐപവർ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രേവ് സെർച്ചിന്റെ പ്രത്യേകതയാണ് സമ്മറൈസർ. ചോദ്യങ്ങൾക്ക് സെർച്ച് ചെയ്ത് ലഭിക്കുന്ന പേജുകളുടെ മുകളിൽ “ടു-ദി-പോയിന്റ് ഉത്തരങ്ങൾ” നൽകുന്ന ഒരു സവിശേഷതയാണിത്. സമ്മറൈസർ, ബ്രേവ് സെർച്ച് ടീം വികസിപ്പിച്ചെടുത്തതാണെന്നും ചാറ്റ്ജിപിടിയോ അതിന്റെ ബാക്കെൻഡ് സിസ്റ്റങ്ങളോ നൽകുന്നതല്ലെന്നും ബ്രേവ് പറയുന്നു. പകരം, വ്യത്യസ്ത ജോലികളിൽ പരിശീലനം ലഭിച്ച മൂന്നു വ്യത്യസ്ത എൽഎൽഎമ്മുകൾ (വലിയ ഭാഷാ മോഡലുകൾ) ഇതിൽ ഉപയോഗിക്കുന്നു.ചാറ്റിന്റെ അനുഭവം നൽകാത്തതിനാൽ ഇത് ബിംഗിൽനിന്നു വ്യത്യസ്തമാണ്. ബ്രേവ് സെർച്ച് സമ്മറൈസർ ഡെസ്‌ക്‌ടോപ്പിലും മൊബൈൽ ബ്രൗസറുകളിലും ഇതിനകം ലഭ്യമാണ്. കൂടാതെ search.brave.comൽ നിന്നും ഉപയോഗിക്കാനാകും.

യു

“നിർമ്മിത ബുദ്ധിയിൽ നിർമ്മിച്ച സെർച്ച് എഞ്ചിനാണ് യുഡോട്ട്കോം.(you.com) അത് കസ്റ്റമൈസ്ഡ് സെർച്ച് അനുഭവത്തിനൊപ്പം ഉപയോക്താക്കളുടെ ഡാറ്റ 100 ശതമാനം സ്വകാര്യമായി സൂക്ഷിക്കുന്നു,” പ്രൊഡക്റ്റിന്റെ ഇൻഫോർമേഷൻ പേജിൽ പറയുന്നതിങ്ങനെയാണ്. എഐ അധിഷ്ഠിത സെർച്ചിനൊപ്പം മറ്റു നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ സെർച്ച് എഞ്ചിൻ വേറിട്ടുനിൽക്കുന്നു.

സങ്കീർണമായ കോഡുകൾ ചെയ്യാൻ സഹായിക്കുന്ന യുകോഡ് (YouCode), എഴുതാൻ സഹായിക്കുന്ന (യുറൈറ്റ്) YouWrite, എഐ ആർട്ട് സൃഷ്ടിക്കുന്ന (യുഇമാജിൻ) YouImagine എന്നിവയും ഇതിനൊപ്പമുണ്ട്. ഈ സെർച്ച് എഞ്ചിൻ സ്വന്തമായി എഐ സെർച്ച് ഫലങ്ങൾ നൽകുന്നില്ല എന്നതാണ് ഇതിന്റെ ഒരു പോരായ്മ. അതിനായി നിങ്ങൾ യുചാറ്റ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യേണ്ടതുണ്ട്. യുഡോട്ട്കോമിൽ നിന്നു ഇത് ഉപയോഗിക്കാൻ സാധിക്കും. എഐ പവർ ചെയ്യുന്ന ഫീച്ചറുകൾ സൈൻ ഇൻ ചെയ്തശേഷം നിങ്ങൾക്ക് ഉപയോഗിക്കാം.

പർപ്ലേക്സിറ്റി

എഐ പവർ സെർച്ച് എൻജിനുകളിൽ ആദ്യത്തേതാകാം 2020 ഡിസംബറിൽ ആരംഭിച്ച പർപ്ലേക്സിറ്റി. വളരെ സവിശേഷമായ ഒരു സമീപനമാണ് ഇതിനുള്ളത്. സെർച്ച് ചെയ്യുമ്പോൾ സ്ക്രോൾ ചെയ്യുന്നതിനായി വെബ് ലിങ്കുകളുടെ ലിസ്റ്റിനു പകരം, വെബിൽ ഉടനീളം (ഉദ്ധരണികളോടെ) എഐ സൃഷ്ടിച്ച ഒരു സംഗ്രഹം മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. സെർച്ച് ചെയ്യാനായി നിങ്ങൾക്ക് സൈൻ ഇൻ ആവശ്യമായി വരുന്നില്ല. വാസ്തവത്തിൽ പർപ്ലേക്സിറ്റി അക്കൗണ്ട് എന്നൊന്നില്ല. സെർച്ച് എഞ്ചിൻ അതിനെ പിന്തുണയ്ക്കുന്നില്ല. സൈറ്റിന് വളരെ വൈദഗ്‌ദ്ധ്യമുള്ള ഇന്റർഫേസാണുള്ളത്. നിങ്ങൾക്ക് പർപ്ലേക്സിറ്റിഡോട്ട് എഐൽ (perplexity.ai) നിന്നു ആരംഭിക്കാം.

നീവഎഐ

2021 ൽ യുഎസിൽ ആരംഭിച്ച നീവ സ്വകാര്യത കേന്ദ്രീകരിച്ചുള്ള പരസ്യരഹിത സെർച്ച് എഞ്ചിനാണ്. ഇതിന്റെ എഐ പവർ ഫീച്ചറുകൾ കഴിഞ്ഞ മാസമാണ് ലോകമെമ്പാടും പുറത്തിറങ്ങിയത്. എഐ ബിറ്റ് ബ്രേവിന് സമാനമായി പ്രവർത്തിക്കുന്നു, നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത് അതിന്റെ സെർച്ച് ബാറിലേക്ക് ഇൻപുട്ട് ചെയ്യുമ്പോൾ സെർച്ച് പേജിന്റെ മുകളിൽ, വെബിൽനിന്നുള്ള സംഗ്രഹിച്ച പ്രതികരണങ്ങൾ നൽകുന്നു. ബ്രേവ് പോലെ, ഇതും ഇപ്പോൾ ഒരു ചാറ്റ് അനുഭവം നൽകുന്നില്ല. ഐഒഎസിലും ആൻഡ്രോയിഡിലും ഡൗൺലോഡ് ചെയ്യാവുന്ന ഒരു പ്രത്യേക ബ്രൗസർ നീവയ്‌ക്കുണ്ട് . നീവഡോട്ട്കോമിൽ (neeva.com) നിന്ന് നീവഎഐ(NeevaAI) ആക്സസ് ചെയ്യാൻ കഴിയും. അതിനായി സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: From brave to perplexity these are the best ai boosted search engines