scorecardresearch

ഇനി സിനിമയ്ക്ക് ടിക്കറ്റ് എടുക്കാനും ചാറ്റ്ജിപിടി സഹായിക്കും

കമ്പനിയുടെ പ്ലഗിനുകളിൽ ഏറ്റവും രസകരമായത് വെബ് ബ്രൗസിംഗ് പ്ലഗിൻ ആണ്. ബിജിൻ ജോസിന്റെ റിപ്പോർട്ട്

ChatGPT browses internet, ChatGPT plugins, ChatGPT for shopping, ChatGPT to book travel, OpenAI, Slack, Trello, Zapier, Coding, ChatGPT new features, ChatGPT Plus subscription

ചാറ്റ്ജിപിടി ലോകമെങ്ങും വൈറൽ സെൻസേഷനായി മാറിയെന്നതിൽ സംശയമില്ല. 2022 നവംബറിലാണ് ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. മൂന്നു മാസത്തിനുള്ളിൽ 100 ​​ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തിയ ഏറ്റവും വേഗതയേറിയ സേവനങ്ങളിൽ ഒന്നാണ് ഓപ്പൺഎഐയുടെ ചാറ്റ്ബോട്ട്. വേഗത്തിലുള്ള പ്രതികരണവും കൂടുതൽ വിശ്വാസ്യതയും പ്രദാനം ചെയ്യുന്ന ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടിന്റെ പുതിയ പണമടച്ചുള്ള പതിപ്പാണ് ചാറ്റ്ജിപിടി പ്ലസ്.

ചാറ്റ്ജിപിടി ഇപ്പോൾ അടുത്ത കുതിപ്പ് നടത്താൻ പോകുകയാണ്. യുഎസ് ആസ്ഥാനമായുള്ള എഐ പവർഹൗസായ ഓപ്പൺഎഐ അതിന്റെ വൈറൽ ചാറ്റ്ബോട്ടിന് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനുള്ള കഴിവ് നൽകിയിരിക്കുകയാണ്. മൂന്നാം കക്ഷി ഡാറ്റാബേസുകളിലേക്കും വെബ് ഉൾപ്പെടെയുള്ള വിജ്ഞാന സ്രോതസ്സുകളിലേക്കും ബോട്ടിന് ആക്സസ് ചെയ്യാൻ അനുവദിക്കുന്ന ചാറ്റ്ജിപിടി പ്ലഗിനുകൾ കമ്പനി വ്യാഴാഴ്ച പുറത്തിറക്കി. നിലവിൽ ഉള്ള സോഫ്റ്റ്‌വെയറിന് പുതിയ ഫീച്ചറുകൾ നൽകാൻ സഹായിക്കുന്ന ഭാഗങ്ങളെയാണ് പ്ലഗിൻ എന്ന് വിളിക്കുന്നത്‌.

നിലവിൽ വെയിറ്റ്‌ലിസ്റ്റിലുള്ള ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും ആൽഫ വേർഷനിലാണ് പ്ലഗിനുകൾ ലഭിക്കുക. ഇപ്പോൾ, ഓപ്പൺഎഐ അതിന്റെ പ്രീമിയം ചാറ്റ്‌ജിപിടി പ്ലസ് പ്ലാൻ ഉപയോഗിച്ച് ചെറിയ സെറ്റ് ഡെവലപ്പർമാർക്കും സബ്‌സ്‌ക്രൈബർമാർക്കും ആക്‌സസ് നൽകുമെന്നും പിന്നീട് വലിയ തോതിലുള്ള, എപിഐ ആക്‌സസ് പുറത്തിറക്കുമെന്നും അറിയിച്ചു. ചാറ്റ്ജിപിടിയ്ക്കായി ഡവലപ്പർമാർക്ക് അവരുടെ സ്വന്തം പ്ലഗിനുകൾ സൃഷ്ടിക്കുന്നതിനുള്ള അവസരവും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ചാറ്റ്ജിപിടി ഉപയോക്താക്കൾക്കായി നിലവിലുള്ള പ്ലഗിനുകൾ ഞങ്ങൾ ക്രമേണ പ്രവർത്തനക്ഷമമാക്കാൻ തുടങ്ങുന്നു. ഇത് ചാറ്റ്ജിപിടി പ്ലസ് വരിക്കാരിൽനിന്നാണ് ആരംഭിക്കുന്നത്. ചാറ്റ്ജിപിടിയ്‌ക്കായി ഡെവലപ്പർമാർക്ക് അവരുടെ സ്വന്തം പ്ലഗിനുകൾ സൃഷ്‌ടിക്കുന്നതിനുള്ള അവസരവും ഞങ്ങൾ നൽകും,” ഓപ്പൺഎഐ തങ്ങളുടെഔദ്യോഗിക ബ്ലോഗിൽ പറഞ്ഞു.

കമ്പനി പുറത്തിറക്കിയ പ്ലഗിനുകളുടെ കൂട്ടത്തിൽ, ഏറ്റവും രസകരവും പ്രായോഗികവുമായത് അതിന്റെ വെബ് ബ്രൗസിംഗ് പ്ലഗിൻ ആണ്. ഉപയോക്താക്കളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് വെബിൽ ഉടനീളം ഡാറ്റ പിൻവലിക്കാൻ ചാറ്റ്ജിപിടിയ്ക്ക് കഴിയും എന്നാണ് ഈ പ്ലഗിനിലൂടെ അർഥമാക്കുന്നത്. ഉള്ളടക്കം വീണ്ടെടുക്കുന്നതിന് പ്ലഗിൻ ബിംഗ് സെർച്ച് എപിഐ ഉപയോഗിക്കുന്നു. കൂടാതെ അതിന്റെ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ ചാറ്റ്ജിപിടി സന്ദർശിച്ച വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇത് നൽകുന്നു. കൂടാതെ ഉറവിടങ്ങൾ ഉദ്ധരിക്കുകയും ചെയ്യും.

ചാറ്റ്ജിപിടി ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നു: എന്താണ് അർത്ഥമാക്കുന്നത്?

വെബ് ബ്രൗസർ പ്ലഗിനൊപ്പം, ഓപ്പൺ എഐ മറ്റു ചില പ്ലഗിനുകളിലും പ്രവർത്തിക്കുന്നു. റെസ്റ്റോറന്റുകളിൽ സീറ്റ് ബുക്ക് ചെയ്യാനും യാത്ര ടിക്കറ്റ് എടുക്കാനും പലചരക്ക് സാധനങ്ങൾ വാങ്ങാനും സങ്കീർണ്ണമായ ഗണിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കാനും ഇതിനു കഴിയും. ഓപ്പൺഎഐയിൽ ചേർന്ന ഫിസ്‌കാൽനോട്ട്, ഇൻസ്‌റ്റാകാർട്ട്, ക്ലാർന, മിലോ, കയാക്ക്, ഓപ്പൺടേബിൾ, ഷോപ്പിഫൈ, സ്ലാക്ക്, സാപ്പിയർ തുടങ്ങിയ ആദ്യകാല പ്ലഗിനുകൾ കാരണം ഇതെല്ലാം സാധ്യമാണ്.

ബുക്ക് റെസ്റ്റോറന്റ് : ലഭ്യമായ ബുക്കിംഗുകൾക്കായി ചാറ്റ്ജിപിടി റെസ്റ്റോറന്റുകൾ ബ്രൗസ് ചെയ്യാൻ ഓപ്പൺടെബിൾ പ്ലഗിൻ അനുവദിക്കുന്നു. കൂടാതെ ഏറ്റവും അനുയോജ്യമായ റെസ്റ്റോറന്റുകൾ കണ്ടെത്താനും ഉപയോക്താക്കളെ അനുവദിക്കുന്നു.

ഷോപ്പിങ് : എഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് പ്രാദേശിക സ്റ്റോറുകളിൽനിന്ന് ഓർഡർ ചെയ്യാൻ ഇൻസ്റ്റാകാർട് പ്ലഗിൻ ഉപയോക്താക്കളെ അനുവദിക്കും.

ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക :സ്ലാക്ക്, സാപ്പിയർ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഗൂഗിൾ ഷീറ്റ്, ജിമെയിൽ, ട്രേല്ലോ പോലുള്ള ആപ്ലിക്കേഷനുകളുമായി കണക്റ്റുചെയ്യാനാകും

കോഡ് ഇന്റർപ്രെറ്റർ : ഇത് പൈത്തൺ ഉപയോഗിക്കുന്ന ഒരു പരീക്ഷണാത്മക പ്ലഗിൻ ആണ്. അപ്‌ലോഡുകളും ഡൗൺലോഡുകളും ഇതുവഴി കൈകാര്യം ചെയ്യാൻ കഴിയും. ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. ഇത് ഫയൽ ഫോർമാറ്റുകൾ പരിവർത്തനം ചെയ്യുന്നതിനും ഡാറ്റ വിശകലനത്തിനും ദൃശ്യവൽക്കരണത്തിനും സഹായകമാകും.

കൗതുകകരമെന്നു പറയട്ടെ, ഇന്റർനെറ്റ് ആക്‌സസ് ഉള്ള ഒരു ചാറ്റ്ബോട്ടിൽ കമ്പനി പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. 2021ൽ, ഓപ്പൺഎഐ വെബ്ജിപിടി എന്ന ചാറ്റ്ബോട്ടിൽ പ്രവർത്തിച്ചു. അത് വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ചതായി റിപ്പോർട്ടുകളുണ്ട്. മെറ്റയുടെ ബ്ലെൻഡർ ചാറ്റ്ബോട്ടും തെറ്റായ പ്രതികരണങ്ങൾ നൽകിയതിനെത്തുടർന്ന് ഉപേക്ഷിച്ചു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: From booking tickets to shopping heres how chatgpt will help you