/indian-express-malayalam/media/media_files/uploads/2023/06/alien-craft.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി. അമേരിക്കയുടെ കൈവശം ഏലിയന്‍ ക്രാഫ്റ്റ് ഉണ്ടെന്ന അവകാശവാദവുമായി മുന്‍ ഇന്റലിജന്‍സ് ഓഫിസര്‍. യു എസ് കോണ്‍ഗ്രസിനും മറ്റ് അധികൃതര്‍ക്കും ഇദ്ദേഹം വിവരങ്ങള്‍ കൈമാറിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഡേവിഡ് ചാള്‍സ് ഗ്രഷ് എന്നാണ് മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ പേര്. യുഎസ് നാഷണല്‍ ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സിയിലും (എന്‍ജിഎ) അമേരിക്കയുടെ ദേശിയ രഹസ്യാന്വേഷണ വിഭാഗത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ടെന്നാണ് ദി ഡെബ്രീഫ് റെപ്പോര്‍ട്ട് ചെയ്യുന്നത്.
അജ്ഞാത ബഹിരാകാശ പ്രതിഭാസങ്ങളുടെ (യുഎപി) വിശകലനത്തിനാണ് ഡേവിഡ് നേതൃത്വം നല്‍കിയത്. മനുഷ്യരുടേതല്ലാത്ത ഒരു ക്രാഫ്റ്റ് അമേരിക്കയിലുണ്ടെന്നാണ് ഡേവിഡിന്റെ ആരോപണം.
A former U.S. intelligence officer claims a classified program has recovered UFO wreckage of “nonhuman origin.” @rosscoulthart and @BrianEntin report on why the Air Force veteran is taking his claims to Congress: https://t.co/kmQh5lCRiM#VargasReportspic.twitter.com/cEfNumKSwN
— NewsNation (@NewsNation) June 6, 2023
അമേരിക്കയും സഖ്യകക്ഷികളും പതിറ്റാണ്ടുകളായി ഭാഗികവും അല്ലാത്തുമായ ഇത്തരം വാഹനങ്ങൾ വീണ്ടെടുക്കുന്നുണ്ടെന്ന് ഡേവിഡ് ദി ഡെബ്രീഫിനോട് പറഞ്ഞു. അന്യഗ്രഹത്തില്‍ നിന്നുള്ളതൊ അജ്ഞാതമോ ആയവെയാണിതെന്നാണ് ഡേവിഡിന്റെ വിശകലനം.
മനുഷ്യ നിര്‍മിതമല്ലാത്ത ബഹിരാകാശ പേടകങ്ങളാണ് അവര്‍ വീണ്ടെടുക്കുന്നത്. ലാന്‍ഡ് ചെയ്തവയോ തകര്‍ന്നവയോ ആണ് വീണ്ടെടുക്കപ്പെടുന്നതെന്നും ഡേവിഡ് ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
രണ്ട് മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ ഡേവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരുകയും പ്രതിരോധ വകുപ്പിലെ ഡിഫൻസ് ഓഫീസ് ഓഫ് പ്രീപബ്ലിക്കേഷൻ ആന്റ് സെക്യൂരിറ്റി റിവ്യൂവിൽ സുരക്ഷാ നടപടികള്‍ പൂർത്തിയാക്കുകയും ചെയ്തു.
ഓപ്പണ്‍ പബ്ലിക്കേഷന് വിധേയമായ കാര്യങ്ങളാണ് ഡേവിഡ് വെളിപ്പെടുത്തിയതെന്നും എന്നാല്‍ പ്രസ്താവനകള്‍ വസ്തുതാപരമാണൊ എന്നതില്‍ അംഗീകാരം നല്‍കുന്നില്ലെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.