മൊണോക്കോ: പറക്കും കാറിൽ യാത്ര ചെയ്യാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സ്ലൊവാക്യ ആസ്ഥാനമായ എയ്റോ മൊബിൽ കമ്പനി പറക്കും കാറിന്റെ ഡിസൈൻ പുറത്തിറക്കി. മൊണോക്കോയില്‍ നടന്ന ടോപ്പ് മാര്‍ക്കസ് ഷോയിലാണ് ഡിസൈൻ പുറത്തിറക്കിയത്.

2020 ൽ ആദ്യ കാർ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇപ്പോൾതന്നെ ഓർഡറുകൾ നൽകിത്തുടങ്ങാമെന്നും എയ്റോമൊബിൽ കമ്പനി അധികൃതർ വ്യക്തമാക്കി.

വായുവില്‍ 200 കിലോ മീറ്റര്‍ വേഗതയിലും, റോഡില്‍ 160 കിലോ മീറ്റര്‍ വേഗതയിലും കാറിന് സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിൽ പറക്കാനുളള മോഡിലേക്ക് കാർ മാറ്റാൻ വെറും മൂന്നു മിനിറ്റ് മതിയാകുമെന്നാണ് കമ്പനി പറയുന്നത്. ആദ്യം 500 കാറുകളായിരിക്കും കമ്പനി പുറത്തിറക്കുക. ഏകദേശം ഒരു മില്യൻ യുഎസ് ഡോളറിലധികം (ആറു കോടി രൂപയിലധികം) ആയിരിക്കും പറക്കും കാറിന്റെ വില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ