scorecardresearch
Latest News

ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് എയര്‍പോഡ് പൊട്ടിത്തെറിച്ചത്

ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്

ഫോണ്‍ പൊട്ടിത്തെറിയുടെ പേരില്‍ പഴികേട്ടവരാണ് ആഗോള കമ്പനിയായ സാംസങ്. ഇതുവരെയും ആപ്പിള്‍ കമ്പനി ഇത്തരത്തിലൊരു പഴി കേള്‍ക്കേണ്ടിയും വന്നിട്ടില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എയര്‍പോഡ് പൊട്ടിത്തെറിച്ചതായാണ് വിവരം. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ക്കൊപ്പം ആപ്പിള്‍ അവതരിപ്പിച്ച വയര്‍ലെസ് ഇയര്‍ഫോണായിരുന്നു എയര്‍പോഡ്. ഒരിക്കലും ചാര്‍ജ് അവസാനിക്കാത്ത ഉത്പന്നമാണെന്നതായിരുന്നു എയര്‍പോഡിനെ മറ്റു വയര്‍ലെസ് ഇയര്‍ഫോണുകളില്‍ നിന്ന് വ്യത്യസ്തനാക്കിയത്.

ഫ്ലോറിഡയിലെ ടാംപ നിവാസിയായ ജേസണ്‍ കോളനാണ് തന്റെ എയര്‍പോഡ് പൊട്ടിത്തെറിച്ചതായുള്ള പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് എയര്‍പോഡ് പൊട്ടിത്തെറിച്ചത്. പുക വരുന്നത് കണ്ട് അകറ്റി നിര്‍ത്തിയത് കൊണ്ടാണ് വലിയ അപകടം ഒവിവായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അദ്ദേഹം ആപ്പിളിന് ഇതിനെ കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. ചെവിയില്‍ നിന്ന് എടുത്തുമാറ്റുമ്പോള്‍ തന്നെ സെന്‍സറുകള്‍ തിരിച്ചറിഞ്ഞ് സ്ലീപ് മോഡിലേക്ക് പോകുന്ന തരത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. സംഭവത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Florida man says his apple airpod exploded