ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽ മേയ് 15 ന് തുടങ്ങും. മേയ് 19 വരെയാണ് സെയിൽ. ഈ കാലയളവിൽ സ്മാർട്ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ലാപ്‌ടോപ്പുകൾക്കും ഫാഷൻ ഉത്പന്നങ്ങൾക്കും വമ്പിച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി കൈകോർത്ത് ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.

സ്മാർട്ഫോണുകളായ റെഡ്മി Y2, നോക്കിയ 5.1 പ്ലസ്, ഓസസ് സെൻഫോൺ മാക്സ് പ്രോ എം1 എന്നിവയ്ക്കാണ് സെയിലിൽ ഓഫറുളളത്. വരും ദിവസങ്ങളിൽ ആപ്പിൾ ഐഫോണുകൾക്കും ഓഫർ നൽകിയേക്കും. നിലവിൽ ആപ്പിൾ ഐഫോണുകൾക്ക് ഓഫർ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

റെഡ്മി Y2 ന്റെ വില 7,999 രൂപ, റെഡ്മി 6 ന്റെ വില 6,999 രൂപ

ഷവോമിയുടെ റെഡ്മി Y2 ഫോൺ 7,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഫോണിന്റെ മുൻ ക്യാമറ 16 മെഗാപിക്സലാണ്. പുറകിൽ 12 എംപി+5 എംപി ഇരട്ട ക്യാമറയാണ്. റെഡ്മി 6 ഓഫറിൽ 6,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് നൽകുന്നത്.

ഓസസ് സെൻഫോൺ മാക്സ് പ്രോ എം 1ന്റെ വില 7,999 രൂപ

ഓസസ് സെൻഫോൺ മാക്സ് പ്രോ എം 1 ഫ്ലിപ്കാർട്ടിൽനിന്നും 7,999 രൂപയ്ക്ക് ഓഫർ കാലയളവിൽ സ്വന്തമാക്കാം. 3 ജിബി റാം വേരിയന്റിലുളള ഫോണിന്റെ വിലയാണിത്. 4ജിബി റാം വേരിയന്റിന്റെ വിപണി വില 11,999 രൂപയാണ്. ഓഫർ കാലയളവിൽ 10,000 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.

നോക്കിയ 5.1 പ്ലസ് 7,999 രൂപയ്ക്ക്

ഫ്ലിപ്കാർട്ടിന്റെ സെയിലിൽനിന്നും 7,999 രൂപയ്ക്ക് നോക്കിയ 5.1 പ്ലസ് ഫോൺ വാങ്ങാം. നിലവിൽ ഫോണിന്റെ വില 9,999 രൂപയാണ്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് വേരിയന്റ് ഫോണാണിത്. പുറകിൽ ഇരട്ട ക്യാമറയാണ് ഫോണിനുളളത്.

nokia 5.1 plus, ie malayalam

നോക്കിയ 5.1 പ്ലസ്

ഓണർ 10 ലൈറ്റിന്റെ വില 12,999 രൂപ മുതൽ

ഓണർ 10 ലൈറ്റ്, 24 എംപി മുൻ ക്യാമറയുളള ഫോൺ 12,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാം. അതേസമയം, 64 ജിബി വേരിയന്റിലുളള ഫോണിന്റെ വില 13,999 രൂപയാണ് വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഓണറിന്റെ മറ്റു ഫോണുകൾക്കും ഓഫർ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അടുത്ത ആഴ്ചയിൽ റെഡ്മി നോട്ട് 7 പ്രോ, റിയൽമി 3 പ്രോ, റിയൽമി സി2 എന്നീ ഫോണുകൾ ഫ്ലിപ്കാർട്ടിൽ വിൽപനയ്ക്കെത്തും. റിയൽമി 3 പ്രോയുടെ വിൽപന മേയ് 13 ന് ഉച്ചയ്ക്ക് 12 മുതൽ തുടങ്ങും. റെഡ്മി നോട്ട് 7 പ്രോയുടെ വിൽപന ബുധനാഴ്ചയാണ്. റിയൽമി സി2 വിന്റെ വിൽപന ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തുടങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook