ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഫ്ലിപ്കാർട്ട് ആരംഭിക്കുന്ന ‘ബിഗ് ദിവാലി സെയിൽ’ നവംബർ ഒന്ന് മുതൽ അഞ്ച് വരെ. വിൽപന കാലയളവിൽ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് എന്നിവയ്ക്ക് വില കിഴിവ് ലഭിക്കും. ടെലിവിഷൻ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് 75% വില കിഴിവ് ബിഗ് ദിവാലി സെയിലിൽ ലഭിക്കും. കൂടാതെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്താനാകും. ഫോൺപേ വഴി ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും. ബജാജ് ഫിൻസെർവ് നൽകുന്ന നോ കോസ്റ്റ് ഇഎംഐയും സൗകര്യപ്പെടുത്താം.

ബിഗ് ദിവാലി സെയിലിൽ ഏതെല്ലാം സ്മാർട്ഫോണുകളാണ് വില കുറവിൽ ലഭിക്കുന്നതെന്ന് നോക്കാം.

ലെനോവ എ5, ലെനോവ കെ9​​

ലെനോവ എ5, ലെനോവ കെ9 എന്നീ ഫോണുകളുടെ ആദ്യ വിൽപ്പന നവംബർ ഒന്നാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഒക്ടോബർ ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ലെനോവ എ5, ലെനോവ കെ9 എന്നീ സ്മാർട്ഫോണുകൾ ഓൺലൈൻ വിപണിയിലൂടെ മാത്രമേ ലഭിക്കൂ. ലെനോവ കെ9 3ജിബി/34ജിബി ഫോൺ 8,999 രൂപയ്ക്ക് ലഭിക്കും. ലെനോവ എ5 2ജിബി/21ജിബി വേരിയന്റിന് 5,999 രൂപയും, 3ജിബി/32ജിബി ഫോണിന് 6,999 രൂപയുമാണ് വില.

ഹോണർ 9എൻ 9,999 രൂപയ്ക്ക്

ഹോണർ 9എൻ വിപണിയിൽ എത്തിയപ്പോൾ 11,999 രൂപയായിരുന്നു 3ജിബി/32ജിബി മോഡലിന്റെ വില. എന്നാൽ ദിപാവലി വിപണിയിൽ ഹോണർ 9എൻ 9,999 രൂപയ്ക്ക് ലഭിക്കും. ഹോണർ 9എൻ മികച്ച ഡിസൈനുമായാണ് എത്തിയത്. കണ്ണാടി പോലെ തിളങ്ങുന്ന ഡിസൈനാണ് ഹോണർ 9എനിന് ഉളളത്. മികച്ച ഗെയിമിങ് ഫോണാണ് ഹോണർ 9എൻ.

ഷവോമി റെഡ്മി നോട്ട് 5 പ്രോ

ഷവോമി റെഡ്മി നോട്ട് 5 പ്രോ 12,999 രൂപയ്ക്കാണ് ദിപാവലി വിപണിയിൽ ലഭിക്കുന്നത്. 15,000 രൂപക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. 5.99 ഇഞ്ച് ഡിസ്‌പ്ലെ, ഇരട്ട ക്യാമറ,4,000എംഎഎച്ച് ബാറ്ററി എന്നിങ്ങനെ മികച്ച ഫിച്ചറുകൾ ഉള്ള ഫോണാണ് ഷവോമി റെഡ്മി.

നോക്കിയ 5.1 പ്ലസ്

നോക്കിയ 5.1 പ്ലസ് 3ജിബി റാം 32 ജിബി സ്റ്റോറേജ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത് 10,999 രൂപ വിലയിലാണ്. എന്നാൽ ദീപാവലി വിപണിയിൽ നോക്കിയ 5.1 പ്ലസ് 10,499 രൂപയ്ക്ക് ലഭിക്കും. 5.86 ഇഞ്ച് എച്ച്ഡി നോച്ചെഡ് ഡിസ്‌പ്ലെ , മീഡിയടെക്ക് ഹെലിയോ പി60 പ്രോസസർ എന്നീ സൗകര്യങ്ങളുണ്ട്.

റിയൽമി 2 പ്രോ

4ജിബി/64ജിബി റിയൽ മി പ്രോ 13,990 രൂപയ്ക്ക് ലഭിക്കും. 6ജിബി/64ജിബി റിയൽ മി പ്രോ 15,990 രൂപയും, 8ജിബി/128ജിബി റിയൽ മി പ്രോ 17,990 രൂപയ്ക്കും ലഭിക്കും. ഇരട്ട പിൻ ക്യമറ, സ്നാപ്ഡ്രാഗൺ 660 എന്നീ സൗകര്യങ്ങളുള്ള മികച്ച സ്മാർട്ഫോണാണ് റിയൽ മി 2 പ്രോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook