ഫ്ലിപ്കാർട്ടിന്റെ ദീപാവലി വില്പന നടന്നു കൊണ്ടിരിക്കുകയാണ്. പല ഉപകരണങ്ങളും ഗംഭീര വിലക്കുറവിലും ഓഫറുകളിലും ഇപ്പോൾ ലഭ്യമാണ്. പുതിയ ഒരു ഫോണോ ലാപ്ടോപ്പോ വാങ്ങാൻ കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇപ്പോൾ പരിശോധിക്കാവുന്ന ചില നല്ല ഡീലുകളാണ് താഴെ പരിചയപ്പെടുത്തുന്നത്. വൺപ്ലസ്, റിയൽമി, വിവോ, ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Flipkart’s Big Diwali sale: Offers on phones – ഫോണുകളിൽ ലഭ്യമായ ഓഫറുകൾ
ഐഫോൺ 12 ഇപ്പോൾ 53,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങിയാൽ 1500 രൂപയുടെ അധിക കിഴിവും ലഭിക്കും. ഇതോടെ 52,499 രൂപയ്ക്ക് ഫോൺ ലഭിക്കും. എക്സ്ചേഞ്ചിലൂടെ 14,950 രൂപ വരെ കിഴിവും ഇതിനു നൽകുന്നുണ്ട്, അതായത് 50,000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ നിങ്ങൾക്ക് ഐഫോൺ 12 വാങ്ങാനാകും.
സാംസങ് ഗാലക്സി എഫ്12 8,549 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഇത് 9,499 രൂപയ്ക്കാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഫോൺ 8,549 രൂപയ്ക്ക് ലഭിക്കും. പിക്സൽ 4എ 25,999 രൂപയ്ക്കും വാങ്ങാനാകും. പ്രീപെയ്ഡ് ഇടപാടുകൾക്ക് 2,000 രൂപ വരെ കിഴവും ലഭിക്കും.
ബജറ്റ് ഫോണായ പോക്കോ എം3 10,999 രൂപയ്ക്കാണ് വിൽപ്പനയ്ക്കെത്തുന്നത്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഇതിനു 1,100 രൂപ വരെ കിഴിവ് ലഭിക്കും. റിയൽമി ജിടി മാസ്റ്ററും പരിശോധിക്കാവുന്ന ഫോണാണ്, ഇത് ഇപ്പോൾ 25,999 രൂപയ്ക്ക് ലഭ്യമാണ്. പ്രീപെയ്ഡ് ഇടപാടിന് 4,000 രൂപയുടെ കിഴിവും ഇതിൽ വാഗ്ദാനം ചെയ്യുന്നു, അതായത് 21,999 രൂപയിൽ ഈ ഫോൺ ലഭിക്കും.
ആപ്പിളിന്റെ ഐഫോൺ എസ്ഇ 30,099 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 1500 രൂപയുടെ അധിക കിഴിവ് ഇതിനു ലഭിക്കും. വിവോ എക്സ്60, റിയൽമി 8ഐ എന്നിവയിലും ഇതേ ബാങ്ക് ഓഫർ ലഭ്യമാണ്. അതിനാൽ വിവോ 33,490 രൂപയ്ക്കും റിയൽമിയുടെ ബജറ്റ്ഫോൺ 12,499 രൂപയ്ക്കും ലഭിക്കും (ലിസ്റ്റ് ചെയ്തിരിക്കുന്ന വില 13,999 രൂപയാണ്).
Also Read: Redmi Note 11 Series: റെഡ്മി നോട്ട് 11 സീരീസ് വിപണിയില്; സവിശേഷതകള് അറിയാം
Flipkart’s Big Diwali sale: Offers on laptops – ലാപ്ടോപ്പുകളിൽ ലഭ്യമായ ഓഫറുകൾ
ആപ്പിളിന്റെ മാക്ബുക്ക് എയർ ഇപ്പോൾ 83,990 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് 4,000 രൂപ വരെ കിഴിവ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ, നിങ്ങൾക്ക് ഇത് 79,990 രൂപയ്ക്ക് വാങ്ങാനാകും. റെഡ്മിബുക്ക് 15 പ്രോ 44,999 രൂപയ്ക്കാണ് വിൽപ്പനയ്ക്കെത്തുന്നത്, എന്നാൽ എസ്ബിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇത് 43,499 രൂപയ്ക്ക് ലഭിക്കും. ഇത് 11-ത് ജെൻ കോർ ഐ5 പ്രോസസർ വാഗ്ദാനം ചെയ്യുന്ന ലാപ്ടോപ്പാണ്.
ഏസറിന്റെ ആസ്പയർ 7 ഇപ്പോൾ 49,990 രൂപയ്ക്ക് ലഭ്യമാണ്. എൻവീഡിയയുടെ ജിഫോഴ്സ് ജിടിഎക്സ് 150 ജിപിയുമായി പെയർ ചെയ്ത 10-ത് ജെൻ കോർ ഐ5 വേരിയന്റും ഇതിനൊപ്പം വരുന്നുണ്ട്. എസ്ബിഐ ബാങ്ക് കാർഡിൽ ഈ ലാപ്ടോപ്പിന് 1500 രൂപ വരെ കിഴിവ് ലഭിക്കും. റിയൽമി ബുക്ക് സ്ലിമിന്റെ 11-ത് ജെൻ കോർ ഐ5 മോഡൽ 53,999 രൂപയ്ക്കാണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്, ബാങ്ക് ഓഫറുകൾ കൂടി ചേർത്താൽ ഇത് 52,499 രൂപയ്ക്ക് വാങ്ങാനാകും. ഇതിൽ 2കെ ഡിസ്പ്ലേയും രണ്ട് ഹർമാൻ സ്പീക്കറുകൾ ഉൾപ്പടെയുള്ള സവിശേഷതകളും വരുന്നുണ്ട്.
Flipkart’s Big Diwali sale: Offers on phones – ഇയർഫോണുകളിൽ ലഭ്യമായ ഓഫറുകൾ
ദീപാവലി വിൽപ്പയിൽ ആപ്പിളിന്റെ എയർപോഡുകൾ 8,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉപയോഗിച്ചാൽ 8,099 രൂപയ്ക്കും ഇത് ലഭിക്കും. വൺപ്ലസിന്റെ ബുള്ളറ്റ്സ് വയർലെസ്സ് Z ബ്ലൂടൂത്ത് ഇയർഫോണുകൾ 1,799 രൂപയ്ക്ക് ലഭ്യമാണ്. റിയൽമി ബഡ്സ് എയർ 2 2,799 രൂപയിലും ലഭ്യമാണ്. വൺപ്ലസ് ബഡ്സ് 3,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജാബ്ര എലൈറ്റ് 75ടി ട്രൂ വയർലെസ് ഇയർഫോണുകൾക്കും വൻ വിലക്കുറവുണ്ട്, ബിഗ് ദീപാവലി വിൽപ്പനയിൽ 7,999 രൂപയ്ക്ക് ഇത് ലഭിക്കും.