വർഷം അവസാനിക്കുമ്പോൾ ഉപഭോക്കതാക്കൾക്കായി വമ്പൻ ഓഫർ ഒരുക്കുകയാണ് ഫ്ലിപ്‌കാർട്ട്. ‘ഇയർ എൻഡ് കാർണിവെൽ’ എന്ന് പേരിട്ടിരിക്കുന്ന വർഷ്യാന്ത്യ വിപണി ഡിസംബർ 23ന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിക്കും. ഒൻപത് ദിവസത്തെ കാലയളവിൽ ടിവി ഉൾപ്പടെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും. ഇത് കൂടാതെ ‘ക്രിസ്തുമസ് റഷ് ഡീൽ’ എന്ന പേരിൽ എല്ലാ ദിവസവും വെളുപ്പിന് 12 മണിക്കും 2 മണിക്ക് ഇടയിൽ ചില ഉത്പനങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും.
ഫ്ലിപ്‌കാർട്ട് ഉപഭോക്താക്കൾക്കായി നോ-കോസ്റ്റ് ഇഎംഐ 12 മാസത്തേക്ക് ലഭിക്കും. കൂടാതെ 399 രൂപയ്ക്ക് എക്സ്റ്റെന്റട് വാറണ്ടിയും , 22000 രൂപ വരെ ലഭിക്കുന്ന എക്സ്ചെയിഞ്ച് ഓഫർ ലഭിക്കും. ഫ്ലിപ്‌ക്കാർട്ട് അവതരിപ്പികുന്ന ‘ഗ്രാബ് ഓർ ഗോൺ’ ഡീലിൽ 80% വിലക്കിഴിവും ലഭിക്കും. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഉത്പനങ്ങൾ വാങ്ങിയാൽ 10% വിലക്കിഴിവും ലഭിക്കും.
ഷവോമി എംഐ 43- ഇഞ്ച് സ്‌മാർട്ട് ടിവി 4എയ്കക് 1,000 രൂപയുടെ വിലക്കുറവ് ലഭിക്കും. സാംസങിന്റെ 32-ഇഞ്ച് എച്‌ഡി എൽഇഡി ടിവി 2018ക്ക് 10,901 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ഇത്തരത്തിൽ സാംസങിന്റെ 32 ഇഞ്ച് എൽഇഡി ടിവി 15,999 രൂപയ്ക്ക് ലഭിക്കും .
വിയു ഐക്കോണിയം 43-ഇഞ്ച് സ്മാർട്ട് ടിവിക്ക് വിപണിയിലെ വില 41,000 രൂപയാണ് എന്നാൽ ഫ്ലിപ്‌ക്കാർട്ടിലെ ഓഫർ പ്രകാരം 24,999 രൂപയ്ക്ക് ലഭിക്കും., വിയു 32 ഇഞ്ച് സ്മാർട്ട് ടിവിക്ക് 12,999 രൂപയും , വിയു 40 ഇഞ്ച് ഫുൾ എച്‌ഡി എൽഇഡി ടിവിക്ക് 15,499 രൂപയാണ് വില. 25,999 രൂപയുടെ തോംസൺ ബി9 പ്രോ 40-ഇഞ്ച് ഫുൾ എച്‌ഡി സ്മാർട്ട് ടിവിക്ക് ഫ്ലിപ്‌ക്കാർട്ടിൽ 17,999 രൂപയ്ക്ക് ലഭിക്കും. ഐഫാൽക്കണിന്റെ 4കെ 55-ഇഞ്ച് ആൻഡ്രോയ്ഡ് ടിവിയുടെ യഥാർത്ഥ വില 59,990 രൂപയാണ് എന്നാൽ 19,991 രൂപയുടെ വിലക്കിഴിവോടെ 39,999 രൂപയ്ക്ക് ഫ്ലിപ്ക്കാർട്ടിൽ ലഭിക്കും. മൈക്രോമാക്‌സിന്റെ 32-ഇഞ്ച് എച്‌ഡി ടിവി 10,499 രൂപയ്ക്ക് ലഭിക്കും.
കെന്റ്, ഷവോമി.ടിഫാൽ, ഹണിവെൽ, തുടങ്ങിയ കമ്പനിയുടെ എയർപ്യൂരിഫയറുകൾക്കും ഓഫർ ലഭിക്കും. ഓഫർ കാലയളവിൽ 5,000 രൂപ മുതൽ എയർപ്യൂരിഫയർ ലഭ്യമാകും. വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, തുടങ്ങിയ ഉപകരണങ്ങൾക്കും വിലക്കിഴിവ് ലഭിക്കും.