വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ കമ്പനിയായ ഫ്‌ളിപ്പ് കാര്‍ട്ട് ഇനി ആപ്പിലൂടെ വീഡോയോകളും സ്ട്രീം ചെയ്യും. അടുത്ത മാസം തന്നെ ഫ്രീയായി വീഡിയോ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉപഭോക്താക്കളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം.

”മിക്കവരും ഇന്റര്‍നെറ്റില്‍ കൂടുതലും സമയം ചിലവിടുന്നത് വീഡിയോ കാണാനുാണ്. കണക്കുകളിലും മനസിലാകുന്നത്, ഇകൊമേഴ്‌സും കസ്റ്റമറും തമ്മിലുള്ള പാലമായി മാറുന്ന വീഡിയോ കണ്ടന്റാണെന്നാണ് പറയുന്നത്” ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രതിനിധികളിലൊരാള്‍ പറയുന്നു.

ബെംഗളൂരുവിലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആസ്ഥാനം. സിനിമ, വീഡിയോ, വെബ് സീരീസ് തുടങ്ങിയവയായിരിക്കും ആപ്പിലൂടെ നല്‍കുക. എന്നാല്‍ ഒറിജിനല്‍ കണ്ടന്റിലേക്ക് ഇപ്പോള്‍ കടക്കില്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കുന്നു. ഓണ്‍ ലൈന്‍ സ്ട്രീമിങ് രംഗത്ത് തങ്ങളുടെ എതിരാളികളായ ആമസോണ്‍ കൈവരിച്ച വിജയമാണ് ഫ്‌ളിപ്പ്കാര്‍ട്ടിനേയും ഈ പാതയിലേക്ക് എത്തിച്ചത്.

സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗവും ഇന്റര്‍നെറ്റിന്റെ വ്യാപനവുമാണ് സ്ട്രീമിങ് കമ്പനികളെ ഇന്ത്യയിലേക്ക് എത്തിച്ചത്. മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ വലിയ നഗരങ്ങളില്‍ നിന്നും ഈ ശീലം ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. നിലവില്‍ നെറ്റ്ഫ്‌ളിക്‌സാണ് ഈ രംഗത്ത് മുന്നില്‍. തൊട്ട് പിന്നാലെ തന്നെ ആമസോണും ഹോട്ട് സ്റ്റാറുമുണ്ട്.

അതേസമയം, ആമസോണിനെ പോലെ യൂസേഴ്‌സില്‍ നിന്നും പണം ഈടാക്കില്ലെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിക്കുന്നത്. വീഡിയോ കണ്ടന്റിനായി പ്രത്യേക ആപ്പും ഉണ്ടാകില്ല. നിലവില്‍ ഒര ശതമാനം ഉപഭോക്താക്കളില്‍ പരീക്ഷണം നടത്തി കഴിഞ്ഞെന്നും 20 ദിവസത്തിനകം പൂര്‍ണമായും ഇതിലേക്ക് തിരിയുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook