/indian-express-malayalam/media/media_files/uploads/2018/08/flipkart-superr-sale.jpg)
Flipkart Superr Sale: ഓൺലൈൻ മാർക്കറ്റ് നാളെ പൊടിപൊടിക്കും. പ്രമുഖ ഓൺലൈൺ വിപണന സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നാളെ ഫ്ലിപ്പ്കാർട്ട് സൂപ്പർ സെയ്ൽ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ, ക്യാമറ ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങാവുന്നതാണ്. ഒറ്റ ദിവസത്തെക്ക് മാത്രമായിരിക്കും ഫ്ലിപ്പ്കാർട്ട് സൂപ്പർ സെയ്ൽ ഓഫർ.
ഇതിനുപുറമെ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധികകിഴിവും ഉണ്ടാകും. ഫ്ലിപ്പ്കാർട്ട് പ്ലസ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇന്ന് രാത്രി 9 മണി മുതൽ ഓഫർ ലഭ്യമാകും, അല്ലാത്തവർക്ക് 25-ാംതിയതി മാത്രമേ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കു.
70 ശതമാനം വിലക്കുറവിലാണ് ടെലിവിഷൻ ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങൾ കമ്പനി വിൽക്കുന്നത്. ലാപ്ടോപ്പ്, ക്യാമറ എന്നിവ 80 ശതമാനം വിലക്കുറവിലും ഉപഭോക്താക്കൾക്ക് ലഭ്യമാകും.ഇതിനുപുറമെ റെഡ്മി 5എ സ്മാർട്ട് ഫോണിന്റെയും, 55 ഇഞ്ചിന്റെ മി ടി വി ഫോറിന്റെയും ഇഫാൽക്കോൺ 4കെ അൻഡ്രോയ്ഡ് സമാർട്ട് ടിവിയുടെയും ഫ്ലാഷ് സെയിലുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഫർണിച്ചറുകൾക്കും ഫ്ലിപ്പ്കാർട്ട് 80 ശതമാനം വിലക്കുറവ് നൽകുന്നുണ്ട്. സൌന്ദര്യവർദ്ധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവ 99 രൂപ മുതൽ ലഭ്യമാകും. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവക്ക് 30 മുതൽ 80 ശതമാനം വരെ വിലക്കുറവും കമ്പനി ഉറപ്പ് നൽകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.