ഫ്ലിപ്കാർട്ടിന്റെ സൂപ്പർ വാല്യു വീക്ക് സെയിലിൽ തിരഞ്ഞെടുത്ത സ്മാർട്ഫോണുകൾക്ക് ഡിസ്കൗണ്ട്-എക്സേചേഞ്ച് ഓഫറുകൾ. റിയൽമി 2 പ്രോ, എൽജി ജി7 തിൻക്യു, സാംസങ് ഗ്യാലക്സി എ7 ഉൾപ്പെടെയുള്ള സാമർട്ഫോണുകൾക്ക് വൻ വിലക്കുറവാണ് ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ വഴി ലഭിക്കുക. ഫെബ്രുവരി 8 വരെയാണ് ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ.

ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ: റിയൽമി 2 പ്രോ

റിയൽമി 2 പ്രോയുടെ വിപണി വില 13,990 രൂപയാണ്. 4ജിബി റാം+64 ജിബി സ്റ്റോറേജുള്ള ഫോൺ 1000 രൂപ വിലക്കിഴിവിൽ 12,990 രൂപയ്ക്കാണ് സൂപ്പർ വാല്യു വീക്ക് സെയിലിൽ കിട്ടുക. 15,990 രൂപ വിലയുള്ള 6 ജിബി റാം വേരിയന്റ് 14,990 രൂപയ്ക്കാണ് ലഭിക്കുക.

ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ: സാംസങ് ഗ്യാലക്സി എ7 (2018)

സാംസങ് ഗ്യാലക്സി എ7 ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ 18,990 രൂപയ്ക്ക് വാങ്ങാനാവും. 23,990 രൂപയാണ് ഫോണിന്റെ വിപണി വില. 6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ, എക്സിനോസ് 7995 പ്രൊസസർ, ട്രിപ്പിൾ ക്യാമറ, 3300 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ: എൽജി ജി7 തിൻക്യു

ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ വഴി 39,990 രൂപ വിലയുള്ള എൽജി ജി 7 തിൻക്യു ഫോൺ 29,999 രൂപയ്ക്ക് വാങ്ങാം. 10,000 ത്തോളം രൂപയുടെ വിലക്കുറവാണ് നൽകുന്നത്.

ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ: വിവോ വി 11 പ്രോ

വിവോ വി 11 ന്റെ വിപണി വില 25,990 രൂപയാണ്. ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക് സെയിൽ വഴി 23,990 രൂപയ്ക്ക് ഫോൺ വാങ്ങാം. ഇതിനുപുറമേ 2500 രൂപയുടെ അധിക വിലക്കിഴിവുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook