ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക്: ഓണർ ഫോണുകൾക്ക് 9,999 രൂപവരെ വിലക്കിഴിവ്

ഓണർ 9N 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയ്ക്കും ഓണർ 9 ലൈറ്റിന്റെ 4 ജിബി റാം, 64 ജിബി വേരിയന്റിന് 9,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാം

Flipkart, ഫ്ലിപ്കാർട്ട്, Super Value Week, സൂപ്പർ വാല്യു വീക്ക്, Honor smartphone, ഓണർ, ie malayalam, ഐഇ മലയാളം

ഫ്ലിപ്കാർട്ടിന്റെ സൂപ്പർ വാല്യു വീക്കിൽ ഓണർ ഫോണുകൾക്ക് വിലക്കിഴിവ്. ഏപ്രിൽ 23 മുതൽ 29 വരെയാണ് സൂപ്പർ വാല്യു വീക്ക്. ഈ കാലയളവിൽ ഓണർ ഫോണിന്റെ 10 വേരിയന്റുകൾക്ക് വിലക്കിഴിവുണ്ട്. 99 രൂപ നൽകി കംപ്ലീറ്റ് മൊബൈൽ പ്രൊട്ടക്ഷനിലൂടെ ഉപയോക്താക്കൾക്ക് ഓണർ ഫോണുകൾക്ക് ഇൻഷുറൻസും ഓഫർ കാലയളവിൽ ലഭിക്കും. പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 250, 1000 രൂപ ഡിസ്കൗണ്ട് കിട്ടും.

ഓണർ 9N 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയ്ക്കും ഓണർ 9 ലൈറ്റിന്റെ 4 ജിബി റാം, 64 ജിബി വേരിയന്റിന് 9,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാം. ഇതിനു പുറമേ ഓണർ 10 ലൈറ്റ്, ഓണർ 7A, ഓണർ 7S, ഓണർ 9i ഫോണുകൾക്കും വിലക്കിഴിവുണ്ട്.

ഓണർ 10 ലൈറ്റിന്റെ 3 ജിബി റാം, 32 ജി ബി സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്ക് വാങ്ങാം. 13,999 രൂപയാണ് ഫോണിന്റെ വിപണി വില. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് 13,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽനിന്നും ലഭിക്കുക. 16,999 രൂപയാണ് ഫോണിന്റെ വിപണി വില.

Read: ഓണർ 10 ലൈറ്റ് 32 ജിബി സ്റ്റോറേജ് മോഡൽ; വില 11,999 രൂപ

ഓണർ 9 ലൈറ്റിന്റെ 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജിന് 8,499 രൂപയാണ് വില. 13,999 രൂപയാണ് ഫോണിന്റെ വിപണി വില. 4 ജിബി റാം, 64 ജിബി വേരിയന്റിന് 9,999 രൂപയാണ് വില. 16,999 രൂപയ്ക്കാണ് ഫോൺ പുറത്തിറങ്ങിയത്.

ഓണർ 9N 3 ജിബി റാം, 32 ജിബി സ്റ്റോറേജ് 8,999 രൂപയ്ക്കും 4 ജിബി റാം, 64 ജിബി വേരിയന്റ് 9,999 രൂപയ്ക്കും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്കും പ്ലിപ്കാർട്ടിൽനിന്നും വാങ്ങാം. 10,999 രൂപ വിലയുളള ഓണർ 7A 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 7,499 രൂപയ്ക്കും, ഓണർ 7S 2 ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റ് 5,999 രൂപയ്ക്കും ഓണർ 9i 4ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് 10,999 രൂപയ്ക്കും ഫ്ലിപ്കാർട്ട് വഴി വാങ്ങാം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Flipkart super value week discounts on honor

Next Story
Airtel vs Reliance Jio vs Vodafone: 500 രൂപയ്ക്ക് താഴെയുളള മികച്ച പ്ലാനുകൾAirtel, എയർടെൽ, Reliance, റിലയൻസ്, Jio, ജിയോ, Vodafone, വോഡഫോൺ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com