ഫ്ലിപ്കാർട്ടിൽ സ്‌മാർട്ഫോണുകൾക്ക് പ്രത്യേക ഓഫർ. സ്‌മാർട്ഫോൺ നിർമ്മാതാക്കളിൽ വമ്പന്മാരായ നോക്കിയയുടേയും, സാംസങ്ങിന്റെയും മോഡലുകൾക്കാണ് പ്രത്യേക ഓഫറിൽ വിലക്കുറവ് ലഭിക്കുന്നത്. സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 9, ഗാലക്‌സി എസ് 9 പ്ലസ്, നോക്കിയ 5.1 പ്ലസ്, നോക്കിയ 6.1 പ്ലസ് എന്നീ ഫോണുകൾക്കാണ് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫർ, ക്യാഷ്ബാക്ക് ഓഫർ എന്നിവ ഡിസംബർ 19 വരെ ലഭ്യമാകും.
സാംസങ് ഗാലക്‌സി നോട്ട് 9
സാംസങ്ങിന്റെ 2018ലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി നോട്ട് 9 ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ ലഭ്യമാണ്. വിപണിയിൽ 73,600 രൂപ വില വരുന്ന നോട്ട് 9ന് ഫ്ലിപ്കാർട്ടിലെ വില 67,900 രൂപയാണ്. നോട്ട് 9ന്റെ ബേയ്സ് മോഡലായ 6ജിബി റാം മോഡലാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. ഇത് കൂടാതെ 23,900 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ലാഭിക്കാം.
ഗാലക്‌സി നോട്ട് 9ന്റെ 8ജിബി വേരിയന്റിനും ഓഫർ ലഭിക്കും, ഇത്തരത്തിൽ 93,900 രൂപ വില വരുന്ന ഫോൺ 84,900 രൂപയ്ക്ക് ലഭിക്കും. ഓഷ്യനിക്ക് ബ്ലൂ, മെറ്റാലിക്ക് കോപ്പർ, മിഡ്‌നൈറ്റ് ബ്ലാക്ക്, ലാവെൻഡർ പർപ്പിൾ എന്നീ നിറങ്ങളിലാണ് നോട്ട് 9 ലഭിക്കുന്നത്.
ഗാലക്‌സി എസ് 9 പ്ലസ്
ഫ്ലിപ്കാർട്ട് ഗാലക്‌സി എസ് 9 പ്ലസിന്റെ 64ജിബി, 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലുകൾ മാത്രമാണ് ഓഫറിൽ ലഭിക്കുന്നത്. 256 ജിബി മോഡൽ ഓഫറിൽ ലഭ്യമല്ല. ഓഫർ പ്രകാരം ഇരു സ്റ്റോറേജ് വേരിയന്റിനും 12,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ഇത് കൂടാതെ 14,900 രൂപ വരെ ലഭിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.
ഗാലക്‌സി എസ് 9 പ്ലസ് 64ജിബി മോഡലിന്റെ യഥാർത്ഥ വില 64,900 രൂപയാണ്, എന്നാൽ ഫ്ലിപ്കാർട്ടിൽ 52,900 രൂപയാണ് ഓഫർ കാലയളവിലെ വില. കൂടാതെ 128ജിബി മോഡലിന്റെ യഥാർത്ഥ വില 68,900 രൂപയാണ്, എന്നാൽ 56,900 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും.
നോക്കിയ 5.1 പ്ലസ്, നോക്കിയ 6.1 പ്ലസ്
ഒക്ടോബർ മാസത്തിലാണ് നോക്കിയ 5.1 പ്ലസ് വിപണിയിലെത്തിയത്. ഫ്ലിപ്കാർട്ടിൽ നോക്കിയ 5.1 പ്ലസിന് 1000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. വിപണിയിൽ 10,999 രൂപയാണ് നോക്കിയ 5.1 പ്ലസിന്റെ വില. ഇത് കൂടാതെ 9,450 രൂപ വരെ ലഭിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. പ്രതിമാസം 1,111 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും ഉണ്ട്.
നോക്കിയ 6.1 പ്ലസ് വിപണിയിലെത്തിയപ്പോൾ 15,999 രൂപയായിരുന്നു വില, എന്നാൽ ഫ്ലിപ്കാർട്ടിൽ നോക്കിയ 6.1 പ്ലസിന് 1000 രൂപയുടെ വിലക്കുറവ് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 13850 രൂപയുടെ വിലക്കിഴിവ് വരെ ലഭിക്കും. കൂടാതെ 1667 രൂപ പ്രതിമാസം അടയ്ക്കാവുന്ന നോ കോസ്റ്റ് ഇഎംഐ സൗകര്യവും ഉണ്ട്. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താവിന് 5% വിലക്കിഴിവ് അധികമായി ഇരു ഫോണുകൾക്കും ലഭിക്കും.
നോക്കിയ 8 സിറോക്കോ
നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ നോക്കിയ 8 സിറോക്കോയും ഫ്ലിപ്കാർട്ടിന്റെ ഓഫറിൽ ലഭ്യമാണ്. 36,999 രൂപയാണ് ഫോണിന്റെ വില. ഫ്ലിപ്കാർട്ട് ഒരുക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറിൽ 14,900 രൂപ വരെ ലാഭിക്കാനാകും. കൂടാതെ പ്രതിമാസം 4,111 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.