/indian-express-malayalam/media/media_files/uploads/2021/06/feature-9.jpg)
Flipkart Sales:ആകർഷകമായ ഓഫറുകളും സെയിലുമായി ഫ്ലിപ്കാർട്ട്. ഫ്ലാഗ്ഷിപ് ഫെസ്റ്റ്, റിയൽമി ഡേയ്സ് ഡേയ്സ് സെയിൽ, ആപ്പിൾ ഡേയ്സ് സെയിൽ എന്നീ സെയിലുകൾ ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്നവയാണ്. ചില ഉത്പന്നങ്ങൾക്ക് വമ്പൻ ഡിസ്‌കൗണ്ടുകളാണ് നൽകിയിരിക്കുന്നത്. റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി എക്സ്7 പ്രോ 5ജി, 3000 രൂപ ഡിസ്‌കൗണ്ടിൽ ഇപ്പോൾ ലഭ്യമാണ്.
മിഡ് റേഞ്ച് സ്മാർട്ട്ഫോണായ റിയൽമി എക്സ്7 പ്രോ 5ജിക്ക് ഇപ്പോൾ വില 26,999 രൂപയാണ്. 8ജിബി റാമും 128ജിബി സ്റ്റോറേജും വരുന്ന ഫോണിന്റെ വിലയാണിത്. ഫോൺ ഇന്ത്യൻ വിപണയിൽ ആദ്യം എത്തിയത് 29,999 രൂപയ്ക്കാണ്. മീഡിയടേക് ഡൈമെൻസിറ്റി 1000+ പ്രൊസസ്സറാണ് ഇതിൽ നൽകിയിരിക്കുന്നത്. 120Hz അമോലെഡ് പാനൽ ഡിസ്പ്ളേയും, 4,500mAh ബാറ്ററിയും, സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ വരുന്നുണ്ട്. 65വ ഫാസ്റ്റ് ചാർജിങ് സംവിധാനത്തോട് കൂടിയാണ് ഫോൺ വരുന്നത്.
സാംസങ്ങിന്റെ പുതിയ ഫോണായ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 4ജിയും മികച്ച വിലക്കുറവിൽ സെയിലിൽ ലഭ്യമാണ്. 37,990 രൂപയാണ് ഫോണിന്റെ ഡിസ്‌കൗണ്ട് കഴിഞ്ഞുള്ള വില. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഈ ഫോൺ വിപണിയിൽ എത്തിയത് 49,999 രൂപയ്ക്കായിരുന്നു. മിഡ് റേഞ്ച് പ്രീമിയം ഫോണായി എത്തുന്ന ഗാലക്‌സി എസ്20 എഫ്ഇ യിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 എസ്ഓസി പ്രൊസസ്സറാണ് വരുന്നത്. ഐപി68 റേറ്റിങ്ങും, 4,500mAh ബാറ്ററിയും, അമോലെഡ് പാനലുമാണ് ഇതിന്റെ മറ്റു പ്രത്യേകതകൾ.
ഐഫോൺ എസ്ഇ 2020യാണ് ഓഫറിൽ ലഭ്യമായ മറ്റൊരു ഫോൺ 31,999 രൂപയാണ് ഇതിന്റെ വില. 24,990 രൂപയ്ക്ക് ഐകൂ 3യും 41,999 രൂപക്ക് അസ്യൂസ് റോഗ് ഫോൺ 3യും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. 8ജിബി റാം+ 128ജിബി സ്റ്റോറേജ് ഉള്ള ഫോണിന്റെ വിലയാണ് ഇത്.
നേരത്തെ 49,999 രൂപയ്ക്കാണ് റോഗ് ഫോൺ 3 ലഭ്യമായിരുന്നത്. സ്നാപ്ഡ്രാഗൺ 865+ പ്രൊസസ്സറും 6,000mAh ബാറ്ററിയുമാണ് ഈ ഫോണിലുള്ളത്. ഗെയിമിങ്ങിന് അനുയോജ്യമായ ഫോണാണ് ഇത്. ഗെയിംകൂൾ 3 എന്ന ചൂട് ഇല്ലാതാകുന്ന സംവിധാനവും, വലിയ ഗ്രാഫൈറ്റ് ഫിലിമും, എയർ ട്രിഗ്ഗർ 3 അൾട്രസോണിക് ബട്ടണുകളും ഫ്രണ്ട് ഫയറിംഗ് സ്‌പീക്കറുകളും ഇതിൽ നൽകിയിട്ടുണ്ട്.
Read Also: ക്ലബ്ഹൗസിൽ എങ്ങനെ ക്ലബ് തുടങ്ങാം? അറിയാം
ഗൂഗിളിന്റെ പിക്സൽ 4എ യും ഫ്ലിപ്പ്കാർട്ടിൽ ഓഫറിൽ ലഭ്യമാണ്. 31,999 രൂപയുടെ ഫോൺ 29,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുക. 3000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫോണിന് നൽകിയിരിക്കുന്നത്. 6ജിബി റാമും 128ജിബി സ്റ്റോറേജുമാണ് പിക്സൽ 4എയിൽ ഉള്ളത്. മിഡ് റേഞ്ച് ഫോണുകളുടെ കൂട്ടത്തിൽ വരുന്ന ഫോണിൽ സ്നാപ്ഡ്രാഗൺ 730ജി പ്രൊസസ്സറും, 12.2 എംപി പപിൻ ക്യാമറയും 5.81 ഇഞ്ച് ഡിസ്‌പ്ലേയുമാണ് വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.