ഫ്ലിപ്കാർട്ടിന്റെ ‘ദി റിപ്പബ്ലിക് ഡേ’ സെയിൽ ജനുവരി 20 മുതൽ 22 വരെ. ഈ ദിവസങ്ങളിൽ ഇലക്ട്രോണിക്സ്, ഫാഷൻ, ബ്യൂട്ടി, ടോയ്സ് തുടങ്ങി എല്ലാ ഉൽപ്പന്നങ്ങൾക്കും വൻ വിലക്കുറവാണ് നൽകുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം അധികം വിലക്കിഴിവ് ലഭിക്കും

ജനുവരി 20 ന് തുടങ്ങുന്ന സെയിലിൽ പുലർച്ചെ 2 മണിവരെ അധിക ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്. ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 വരെ 26 ശതമാനം അധിക ഡിസ്കൗണ്ടും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് പ്ലസ് മെംബേഴ്സിന് ജനുവരി രാത്രി 8 മണി മുതൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. പഴയ ഉൽപ്പന്നങ്ങൾ എക്സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 20 ശതമാനം അധിക വിലക്കിഴിവും ലഭിക്കും.

മൊബൈൽ ഫോണുകൾക്ക് വൻ വിലക്കുറവാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെയിലിൽ ലഭിക്കുക. അതേസമയം, ഏതൊക്കെ മൊബൈൽ കമ്പനികളുടെ ഫോണുകൾക്കാണ് ഡിസ്കൗണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും പൂർണ വിവരം പുറത്തുവന്നിട്ടില്ല. റിയൽമി 2 പ്രോ, സാംസങ് ഗാലക്സി ഓൺ6, പോക്കോ എഫ്1, മോട്ടറോള വൺ പവർ തുടങ്ങിയ ഫോണുകൾക്ക് ഡിസ്കൗണ്ട് ഉള്ളതായാണ് നിലവിലെ വിവരം. ആപ്പിൾ ഐഫോണിന്റെ ഏതു മോഡലുകൾക്കാണ് വിലക്കിഴിവ് നൽകുന്നതെന്ന വിവരവും പുറത്തുവന്നിട്ടില്ല.

ജനുവരി 20 അർധരാത്രി മുതലാണ് ഓണർ 10 ലൈറ്റ് ഫോണുകളുടെ വിൽപ്പന തുടങ്ങുക. 710 പ്രൊസസർ, വാട്ടർട്രോപ് സ്റ്റൈൽ നോച്ച് ഡിസൈൻ, 24 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മിഡ് റേഞ്ച് ഫോണായ ഓണർ 10 ന്റെ പ്രത്യേകത. 13,999 രൂപ മുതലാണ് ഫോണിന്റെ വില തുടങ്ങുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ഓപ്ഷനിൽ ഫോൺ ലഭ്യമാണ്.

ആമസോണിലും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സെയിൽ നടക്കുന്നുണ്ട്. ജനുവരി 20 ന് തുടങ്ങുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 23 നാണ് അവസാനിക്കുക. പ്രൈം മെംബേഴ്സിന് ജനുവരി 19 ന് രാത്രി 12 മുതൽ ഉൽപ്പന്നങ്ങൾ വാങ്ങാം. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook