ഇ-കോമേഴ്സ് രംഗത്തെ ഭീമന്മാരായ ഫ്ലിപ്കാർട്ട് വമ്പൻ ഓഫറുകളുമായി വീണ്ടും ഉപഭോക്താക്കളിലേക്ക്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ഫ്ലിപ്കാർട്ടിന്റെ സ്‌പെഷ്യൽ സെയിൽ. ജനുവരി 19 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന റിപബ്ലിക് ഡേ സെയിലിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കൊപ്പം സ്മാർട്ഫോണുകൾക്കും വലിയ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി, സാംസങ്, മോട്ടറോള, ലെനോവോ, റിയൽമീ, അസ്യൂസ് എന്നീ കമ്പനികളുടെ മോഡലുകൾക്കൊപ്പം ആപ്പിൾ ഐഫോണുകളും വമ്പിച്ച വിലക്കുറവിൽ ഫ്ലിപ്കാർട് റിപബ്ലിക് ഡേ സെയിലിലൂടെ സ്വന്തമാക്കാൻ സാധിക്കും. കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ടുകൾക്ക് പുറമെ ഐസിഐസിഐ, കോട്ടക് ബാങ്കുകളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.

Read Also: അമ്മയ്ക്ക് 38 ലക്ഷത്തിന്റെ കാര്‍ സമ്മാനിച്ച്‌ ബോളിവുഡ് താരം

ഫ്ലിപ്കാർട്ട് റിപബ്ലിക് ഡേ സെയിലിൽ വാങ്ങാൻ സാധിക്കുന്ന ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

ഷവോമി റെഡ്മി 8A

ജനപ്രിയ ബ്രാൻഡായ ഷവോമിയുടെ റെഡ്മി 8A 5,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് റിപബ്ലിക് ഡേ സെയിലിൽ ലഭിക്കുന്നത്. 3GB റാം മോഡലിനാണ് ഈ വില. 6.22 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 439 പ്രൊസസറിലാണ്. 12MP റിയർ ക്യാമറയും 8MP സെൽഫി ക്യാമറയുമാണ് ഫോണിന്റേത്. 5000 mAh ബാറ്ററിയാണ് ഫോണിന്രെ പവർഹൗസ്.

ഷവോമി റെഡ്മി നോട്ട് 7 പ്രോ

ഷവോമിയുടെ തന്നെ മറ്റൊരു മോഡലായ റെഡ്മി നോട്ട് 7 പ്രോയും ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ട് റിപബ്ലിക് ഡേ സെയിലിൽ ഉപഭോക്താക്കൾക്ക് സാധിക്കും. 4GB റാം 64GB ഇന്റേണൽ മെമ്മറി പാക്കേജോടെ എത്തുന്ന ഫോണിന് 9999 രൂപയാണ് സ്‌പെഷ്യൽ സെയിലിൽ വില. 6.3 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പാണ്. 48MP+5MPയാണ് പിൻഭാഗത്തെ ക്യാമറ. മുൻ ഭാഗത്ത് 13MP യുടെ ക്യാമറയാണ്. സ്നാപ്ഡ്രാഗൻ 675 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി 4000 mAhന്റെയാണ്.

മോട്ടോറോള വൺ ആക്ഷൻ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ മോട്ടോറോളയുടെ മോട്ടോറോള വൺ ആക്ഷനാണ് ഫ്ലിപ്കാർട്ട് റിപബ്ലിക് ഡേയിലെ മറ്റൊരു മുഖ്യ ആകർഷണം. 13,999 രൂപയ്ക്ക് അവതരിപ്പിച്ച ഫോൺ 8,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള സുവർണാവരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയോടെ എത്തുന്ന ഫോണിന്റെ പ്രവർത്തനം എക്സിനോസ് 9609 പ്രൊസസറിലാണ്. 3500 mAh ബാറ്ററിയാണ് ഫോണിനുള്ളത്.

റിയൽമീ 3

ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞ ബ്രാൻഡാണ് റിയൽമീ. ബജറ്റ് ഫോണുകളിൽ ആവശ്യക്കാരെറെയുള്ള റിയൽമിയുടെ റിയമീ 3 എന്ന മോഡലും വിലകുറവിൽ ഫ്ലിപ്കാർട്ടിൽ ലഭിക്കും. 6999 രൂപയാണ് ഫോണിന്റെ വില. മീഡിയടെക് ഹീലിയോ P70 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയോടെയെത്തുന്ന ഫോണിന് ഡ്വുവൽ റിയർ ക്യാമറയാണുള്ളത്.

ആപ്പിൾ ഐഫോൺ

മൊബൈൽ ഫോൺ രംഗത്തെ പ്രമുഖന്മാരായ ആപ്പിൾ ഐഫോണും ഫ്ലിപ്കാർട്ടിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഈ ദിവസങ്ങളിൽ സാധിക്കും. ആപ്പിൾ ഐഫോൺ 7, ആപ്പിൾ ഐഫോൺ 8, ആപ്പിൾ ഐഫോൺ XS എന്നീ ഫോണുകൾക്കാണ് ഡിസ്കൗണ്ട് വില ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook