ഫ്ലിപ്കാർട്ടിന്റെ ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്സ് സെയിലിന് തുടക്കമായി. മാർച്ച് 29 മുതൽ 31 വരെയാണ് സെയിൽ. ഈ കാലയളവിൽ സ്നാപ്ഡ്രാഗൺ കരുത്തേകുന്ന സ്മാർട്ഫോണുകൾക്ക് മികച്ച ഓഫറാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. വിലക്കുറവിനൊപ്പം എക്സ്‌ചേഞ്ച് സൗകര്യവും ഉണ്ട്.

പോക്കോ എഫ് 1 ന്റെ വില 19,999 രൂപയാണ്. ഫ്ലിപ്കാർട്ടിന്റെ ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്സ് സെയിൽ വഴി 2,000 രൂപ വിലക്കിഴിവിൽ 17,999 രൂപയ്ക്ക് ഫോൺ വാങ്ങാം. നോ കോസ്റ്റ് ഇഎംഐ സൗകര്യത്തിന് പുറമേ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ഉപയോഗപ്പെടുത്തുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും.

Read: വിവോ എസ് 1പുറത്തിറങ്ങി; മുന്നിൽ പോപ് അപ് സെൽഫി ക്യാമറ, പുറകിൽ ട്രിപ്പിൾ ക്യാമറ

റിയൽമി 2 പ്രോയുടെ 4 ജിബി റാം വേരിയന്റിന് 1000 രൂപ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. 11,990 രൂപയ്ക്ക് ഫോൺ വാങ്ങാം. നോ കോസ്റ്റ് ഇഎംഐ സൗകര്യത്തിന് പുറമേ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ഉപയോഗപ്പെടുത്തുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും.

ഓസസ് സെൻഫോൺ മാക്സ് പ്രോ എം1 7,999 രൂപയ്ക്ക് വാങ്ങാം. 8,499 രൂപയാണ് ഫോണിന്റെ വിപണി വില. 7,999 രൂപ വിലയുളള ഓസസ് സെൻഫോൺ മാക്സ് എം 1 6,499 രൂപയ്ക്ക് ഈ കാലയളവിൽ വാങ്ങാം. നോ കോസ്റ്റ് ഇഎംഐയും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.

നോക്കിയ 6.1 പ്ലസിനും 1000 രൂപയുടെ വിലക്കിഴിവാണ് ഓഫർ കാലയളവിൽ ലഭിക്കുക. 13,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 14,500 രൂപ വിലയുളള മോട്ടറോള വൺ പവർ 13,999 രൂപയ്ക്കും 27,999 രൂപ വിലയുളള ഓസസ് സെൻഫോൺ 5Z 24,999 രൂപയ്ക്കും ഫ്ലിപ്കാർട്ട് ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്സ് സെയിൽ വഴി വാങ്ങാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook