scorecardresearch

ഹോണർ ഫോണുകൾക്ക് മികച്ച ഓഫറുമായി ഫ്ലിപ്‌കാർട്ട് മൊബൈൽ ബൊണാൻസ

ഹോണർ 10, ഹോണർ 9​i, ഹോണർ 7A എന്നിവയാണ് മൊബൈൽ ബൊണാൻസയിലെ താരങ്ങൾ.

ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിൽ ഹോണർ ഫോണുകൾക്ക് മികച്ച ഓഫർ. ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ഓൺലൈൻ പേയ്മെന്റ് എന്നീ സൗകര്യങ്ങൾ ഫ്ലിപ്കാർട്ട് മൊബൈൽ ബോണാൻസയിൽ ഒരുക്കിയിട്ടുണ്ട്. ഹോണർ 10, ഹോണർ 9​i, ഹോണർ 7A എന്നിവയാണ് മൊബൈൽ ബൊണാൻസയിലെ താരങ്ങൾ.

24,999 രൂപയ്ക്ക് ഹോണർ 10

32,999 രൂപയുടെ ഹോണർ 10 ഫ്ലിപ്കാർട്ട് ബോണാൻസയിൽ 24,999 രൂപയ്ക്ക് ലഭിക്കും. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഉപഭോക്താവിന് 8,000 രൂപയുടെ വിലക്കിഴിവും 5% ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. കൂടാതെ എക്‌സ്‌ചേഞ്ച് സൗകര്യത്തിലൂടെ 17,000 രൂപ വരെ ലാഭിക്കാനാകും. കിരിൻ 970 പ്രൊസസ്സറാണ് ഹോണർ 10ൽ ഉപയോഗിച്ചിരിക്കുന്നത്.

ഹോണർ 9i

ഹോണർ 9i സ്മാർട്ഫോണിന് ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസയിൽ 2,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ഇത്തരത്തിൽ ഹോണർ 9i ഫോൺ 12,999 രൂപയ്ക്ക് ലഭിക്കും. എന്നാൽ 3ജിബി/4ജിബി റാം ഹോണർ 9Nന്റെ വിലയിൽ മാറ്റമില്ല. 3ജിബി റാം ഹോണർ 9Nന് 9,999 രൂപയും, 4ജിബി റാം ഹോണർ 9Nന് 14,999 രൂപയുമാണ് വില.

ഹോണറിന്റെ ബജറ്റ് സെഗ്മെന്റ് സ്മാർട്ഫോണായ ഹോണർ 7Aയും ഹോണർ 7Sനും 1000 രൂപയുടെ വില കിഴിവുണ്ട്. ഹോണർ 7Aന് 7,999 രൂപയും, ഹോണർ 7Sന് 5,999 രൂപയുമാണ് വില. എന്നാൽ ഹോണർ 7Cയുടെ 8,499 രൂപയായി തുടരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് 10% വില കിഴിവ് ഒരുക്കുന്നുണ്ട്. പ്രമുഖ ബാങ്കുകൾ ഫോണുകൾക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യം ഒരുക്കുന്നുണ്ട്. ഫ്ലിപ്കാർട്ടിന്റെ കംപ്ലീറ്റ് മൊബൈൽ ഇൻഷുറൻസ് 199 രൂപയിൽ ആരംഭിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Flipkart mobiles bonanza sale top deals on honor 10 honor 9i honor 7a price discounts offers