ഫ്ലിപ്കാർട്ടിന്റെ മൊബൈൽസ് ബൊണാസ സെയിലിൽ സ്മാർട് ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്. ഫെബ്രുവരി 19 മുതൽ 23 വരെയാണ് സെയിൽ. റിയൽമി 2 പ്രോ, റെഡ്‌മി നോട്ട് 6 പ്രോ, റിയൽമി സി1, പോകോ എഫ്1, ഒപ്പോ എഫ് 9 പ്രോ, വിവോ വി 11, എൽജി വി 30 പ്ലസ്, ഓസസ് സെൻഫോൺ 5ഇസഡ്, എൽജി ജി 7 തിൻക്യു തുടങ്ങിയ നിരവധി ഫോണുകൾക്ക് വിലക്കിഴിവുണ്ട്.

ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും. ഇഎംഐ ഇടപാടുകൾക്കും ഈ ഡിസ്കൗണ്ട് ലഭ്യമാണ്.

റിയൽമി 2 പ്രോ

ഫ്ലിപ്കാർട്ടിന്റെ മൊബൈൽസ് ബൊണാസ സെയിലിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള റിയൽമി 2 പ്രോ 11,990 രൂപയ്ക്കാണ് വാങ്ങാനാവുക. 13,990 രൂപയാണ് ഫോണിന്റെ യഥാർഥ വില. അടുത്തിടെ ഫോണിന്റെ വില 12,990 ആക്കി കമ്പനി കുറച്ചിരുന്നു. 1000 രൂപ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്.

റെഡ്‌മി നോട്ട് 6 പ്രോ

4 ജിബി വേരിയന്റിലുളള റെഡ്‌മി നോട്ട് 6 പ്രോയുടെ യഥാർഥ വില 13,999 രൂപയാണ്. 1000 രൂപ ഡിസ്കൗണ്ടിൽ 12,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴി ഫോൺ വാങ്ങാം. ഫെബ്രുവരി 28 ന് റെഡ്‌മി നോട്ട് 7 ഇന്ത്യൻ വിപണിയിൽ എത്തുന്നതിനു മുന്നോടിയായാണ് ഫോണിന് വിലക്കിഴിവ് നൽകിയിരിക്കുന്നത്.

റിയൽമി സി 1

റിയൽമി ബ്രാൻഡിലെ ബജറ്റ് സ്മാർട്ഫോണാണ് റിയൽമി സി 1. ഫ്ലിപ്കാർട്ട് സെയിൽ വഴി 6,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 8,990 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. കഴിഞ്ഞ നവംബറിൽ ഫോണിന്റെ വില 7,999 രൂപയാക്കി കുറച്ചിരുന്നു.

പോകോ എഫ് 1

6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 17,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. 21,999 രൂപയാണ് ഫോണിന്റെ യഥാർഥ വില. 24,999 രൂപ വിലയുളള 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോൺ 20,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽനിന്നും സ്വന്തമാക്കാം.

സാംസങ് ഗ്യാലക്സി എസ് 8 ഫോൺ 30,990 രൂപയ്ക്കും ഒപ്പോ എഫ് 9 പ്രോ 21,9990 രൂപയ്ക്കും വിവോ വി11 ഫോൺ 19,990 രൂപയ്ക്കും, ഓസസ് സെൻഫോൺ 5 ഇസഡ് 21,999 രൂപയ്ക്കും എൽജി ജി 7 തിൻക്യു 27,999 രൂപയ്ക്കും വിവോ നെക്സ് 39,999 രൂപയ്ക്കും ഒപ്പോ ആർ17 പ്രോ 45,990 രൂപയ്ക്കും ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ