പ്രമുഖ ഓൺലൈൻ വിപണ പോർട്ടലായ ഫ്ലിപ്പ്കാർട്ടിന്റെ മൊബൈൽ ബൊണാൻസ സെയിൽ ഇന്ന് മുതൽ. വമ്പൻ ഡിസ്ക്കൗണ്ടുകളും എക്സ്‌ചേഞ്ച് ഡീലുകളുമുൾപ്പടെ ഉപഭോക്താക്കൾക്ക് വലിയ ഓഫറുകളുമായാണ് മൊബൈൽ ബൊണാൻസ സെയിൽ നടക്കുന്നത്. ഐ ഫോൺ, റെഡ്മി, നോക്കിയ ഉൾപ്പടെയുള്ള കമ്പനികളുടെ മൊബൈൽ ഫോണുകളാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഇതിന് പുറമെ ആക്സിസ് ബാങ്കുമായി സഹകരിച്ച് ആക്സിസ് ബാങ്കുവഴി പെയ്മന്റ് നടത്തുന്നതിന് വിലയിൽ പത്ത് ശതമാനത്തിന്റെ ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും. ഇഎംഐ വഴി ഫോൺ വങ്ങുന്നവർക്ക് 250 രൂപയുടെ അധിക ഡിസ്ക്കൗണ്ടും ഉണ്ടായിരിക്കും. മൊബൈൽ ഫോണുകളുടെയും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളുടെയും വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ആപ്പിൾ ഐ ഫോൺ X

മൊബൈൽ ഫോൺ രംഗത്തെ വമ്പന്മാരായ ആപ്പിൾ അവരുടെ ഐ ഫോൺ എക്സ് വലിയ ഡിസ്ക്കൗണ്ടുകളോടെയാണ് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസയിൽ അവതരിപ്പിച്ചിരിക്കുന്നത്. 64 ജിബി മെമ്മറിയോട് കൂടിയ ഫോൺ പ്രത്യേക സെയിലിൽ 66,499 രൂപയ്ക്കാണ് ലഭിക്കുന്നത്. സിൽവർ- സപെയ്സ് ഗ്രേ കളറുകളോടെ 2017 ആപ്പിൾ ലോഞ്ച് ചെയ്ത ഫോണിന്റെ യഥാർത്ഥ വില 89000 രൂപയാണ്. 21000 രൂപ വരെ എക്സ്‌ചേഞ്ച് വാല്യു ലഭിക്കുന്ന ഫോണിന് ആക്സിസ് ബാങ്കിന്റെ ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും.

നോക്കിയ 6.1

നോക്കിയയുടെ നോക്കിയ 6.1ഉം ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസയിൽ ഡിസ്ക്കൗണ്ട് വിലയിൽ ലഭിക്കും. മൂന്ന് ജിബി റാം + 32 ജിബി ഇന്രേണൽ മെമ്മറിയോട് കൂടിയ ഫോൺ 6,999 രൂപയ്ക്ക് ലഭിക്കും.കോപ്പർ ബ്ലാക്ക് അയൺ വൈറ്റ് കളറുകളിലാണ് ഫോൺ ലഭിക്കുക. 5.5 ഇഞ്ച് ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3,000 എംഎഎച്ചാണ്.

Also Read: ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്: വൺപ്ലസ് 6T, ഐഫോൺ XR അടക്കമുളളവയ്ക്ക് വിലക്കിഴിവ്

അസ്യൂസ് 5Z

അസ്യൂസ് 6Z ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് 5Z മാർക്കറ്റിൽ സജീവമാക്കുകയാണ് കമ്പനി. ഫ്ലിപ്പ്കാർട്ട് ബൊണാൻസാ സെയിലിൽ അസ്യൂസ് 5Z 21,999 രൂപയ്ക്ക് കമ്പനി നൽകുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ എത്തിയ ഫോണിന്റെ വില 29,999 രൂപ മുതലായിരുന്നു.

ഒപ്പോ K1

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസയിൽ ഒപ്പോയുടെ K1 13,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. 4 ജിബി റാം + 64 ജിബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന്റെ യഥാർത്ഥ വില 16999 രൂപയായിരുന്നു.

റെഡ്മി നോട്ട് 6 പ്രോ

ജനപ്രിയ ബ്രാൻഡായ റെഡ്മിയുടെ നോട്ട് 6 പ്രോ 13,999 രൂപയ്ക്ക് ഫ്രിപ്പ്കാർട്ട് മൊബൈൽ ബൊണാൻസാ സെയിലിൽ ലഭിക്കും. 6 ജിബി റാമോടു കൂടിയ ഫോണിനാണ് ഈ വില എന്നതും എടുത്ത് പറയേണ്ടതാണ്. 2000 രൂപയുടെ ഡിസ്ക്കൗണ്ടാണ് ഫോണിന് ലഭിക്കുന്നത്. ഇതിന് പുറമെ ആക്സിസ് ബാങ്കിന്റെ പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook