scorecardresearch

ഫ്ലിപ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ; ഐഫോണും റെഡ്മിയും റിയണിയും വമ്പൻ ഡിസ്ക്കൗണ്ടിൽ

1000 രൂപ മുതൽ 10000 രൂപ വരെ ഡിസ്ക്കൗണ്ടിൽ പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളുടെ മോഡലുകളാണ് വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്

1000 രൂപ മുതൽ 10000 രൂപ വരെ ഡിസ്ക്കൗണ്ടിൽ പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളുടെ മോഡലുകളാണ് വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്

author-image
Tech Desk
New Update
lipkart Mobiles Bonanza sale, ബൊണാൻസ, Samsung Galaxy A50 price in India, സാംസങ്ങ്, Samsung Galaxy A50, Redmi K20 price in India, Redmi K20, Redmi K20 Pro, Realme 5, Google Pixel 3a, Google Pixel 3a XL, iPhone 7, Poco F1, Flipkart Mobile Bonanza, Flipkart sale, Flipkart, Samsung, Xiaomi, Apple

ഇ-കോമേഴ്സ് വമ്പന്മാരായ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ മൊബൈൽ ബൊണാൻസ സെയിൽ പുരോഗമിക്കുകയാണ്. പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ, സാംസങ്, റിയൽമി, ഷവോമി കമ്പനികളുടെ ഫോണുകൾ വമ്പൻ ഡിസ്ക്കൗണ്ടിൽ ഉപഭോക്താക്കളിലൂടെ എത്തിക്കുകയാണ് ഫ്ലിപ്കാർട്ട്. നവംബർ 18 വരെയാണ് സ്‌പെഷ്യൽ സെയിൽ.

Advertisment

ഡിസ്ക്കൗണ്ടിന് പുറമെ നോ കോസ്റ്റ് ഇഎംഐ, പ്രീപെയ്ഡ് ഡിസ്ക്കൗണ്ട്, എക്‌സ്ചേഞ്ച് ഉൾപ്പടെയുള്ള ഓഫറുകളും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്.

ആപ്പിളിന്റെ ഐഫോൺ 7ന് 5000 രൂപയുടെ ഡിസ്ക്കൗണ്ടാണ് കമ്പനി ഓഫർ ചെയ്യുന്നത്. 29,900 രൂപയുടെ ഫോണിന്, 24,999 രൂപയാണ് ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസയിൽ വില. ഇതിന് പുറമെ കമ്പനിയുടെ ഏറ്റവും പുതിയ ഫോണുകളായ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നിവയ്ക്ക് ഇഎംഐ ഓഫറും ലഭിക്കും.

സാംസങ് ഫോണുകൾക്കും വലിയ വിലക്കുറവാണ് ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിലുള്ളത്. സാംസങ് ഗാലക്സി S9 27,999 രൂപയ്ക്കും സാംസങ് ഗ്യാലക്സി S9+ 34999 രൂപയ്ക്കും സാംസങ് ഗ്യാലക്സി A50ക്ക് 14,999 രൂപയ്ക്കും ലഭിക്കും.

Advertisment

ചുരുങ്ങയ സമയംകൊണ്ട് തന്നെ മൊബൈൽ ഫോൺ വിപണിയിൽ തങ്ങളുടെ സാനിധ്യമറിയിച്ച റിയൽമിയും ഫ്ലിപ്കാർട്ട് ബൊണാൻസ സെയിലിൽ അവരുടെ വിവിധ മോഡലുകൾക്ക് ഡിസ്ക്കൗണ്ട് നൽകുന്നുണ്ട്.

റിയൽമി 5 - 8,999

റിയൽമി 3 പ്രോ - 9,999

റിയൽമി XT - 15,999

റിയൽമി 3 - 7,999

റിയൽമി 5 പ്രോ - 12,999

റിയൽമി 3i - 7,499

റിയൽമി 2 പ്രോ - 8,999

റിയൽമി X - 15,999

മോട്ടോറോളയുടെ മോട്ടോ E6s 6,999 രൂപയ്ക്കും മോട്ടോറോള വൺ ആക്ഷൻ 10,999 രൂപയ്ക്കും ലഭിക്കുമ്പോൾ നോക്കിയ 6.1 8,999 രൂപയ്ക്കാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഹോണർ 20ക്ക് 24,999 രൂപയാണ് വില.

ഗൂഗിളിന്റെ ഫോണുകൾക്കും ഡിസ്ക്കൗണ്ട് ഓഫറുണ്ട്. 10000 രൂപയുടെ ഡിസ്ക്കൗണ്ടാണ് കമ്പനി ഓഫർ ചെയ്യുന്നത്.

ഗൂഗിൾ പിക്സൽ 3a - 29,999

ഗൂഗിൾ പിക്സൽ 3a XL - 34,999

ബഡ്ജറ്റ് ഫോണുകളിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായ റെഡ്മിയാണ് മൊബൈൽ ബൊണാൻസ സെയിലിലെ ശ്രദ്ധേയ സാനിധ്യം.

റെഡ്മി K20 - 25,999

റെഡ്മി 8A - 5499

റെഡ്മി 7A - 5799

പോക്കോ F1 - 14,999

Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: