Flipkart Bonanza Sale on Mobile Starts from Today: ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന മൊബൈൽ ബൊണാൻസ സെയിലിൽ റിയൽമി ഫോണുകൾക്ക് വിലക്കിഴിവ്. ഡിസംബർ 26 മുതൽ ഡിസംബർ 29 വരെയാണ് മൊബൈൽ ബോണാൻസ് സെയിൽ നടക്കുന്നത്. റിയൽമിയുടെ ബജറ്റ് ഫോണായ റിയൽമി സി1, റിയൽമി 2 പ്രോ, റിയൽമി 2 എന്നിവ വിലക്കുറവിൽ ഫ്ലിപ്കാർട്ടിലൂടെ ലഭിക്കും. ബാങ്കുകൾ നൽകുന്ന ഓഫറുകളും, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കും.

റിയൽമി 2 പ്രോയുടെ യഥാർത്ഥ വില 13,990 ആണ്. എന്നാൽ എല്ലാ ഓഫറുകളും ലഭിച്ചാൽ ഉപഭോക്താവിന് റിയൽമി 2 പ്രോ 11,591 രൂപയ്ക്ക് സ്വന്തമാക്കാം. എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% വിലക്കിഴിവ് ലഭിക്കും. ഈ ആനുകൂല്യം റിയൽമി സി1നും റിയൽമി 2വിനും ലഭിക്കും. റിയൽമി 2 പ്രോവിന് 1000 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.

റിയൽമി 2 പ്രോയുടെ 4ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിന്റെ യഥാർത്ഥ വില 13,990 രൂപയാണ്. 6ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിന് 15,990 രൂപയും, 8ജിബി റാം 128ജിബി സ്റ്റോറേജ് മോഡലിന് 17,990 രൂപയുമാണ് വില. മിഡ് റെയ്ഞ്ചിൽ ലഭിക്കുന്ന മികച്ച സ്‍മാർട്ഫോണാണ് റിയൽമി 2 പ്രോ. ക്യുവൽകോം സ്‍നാപ്ഡ്രാഗൺ 660 പ്രോസസ്സർ, ഡ്യു ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലെ എന്നിവ റിയൽമി 2 പ്രോവിനുണ്ട്.

റിയൽമി സി1നും വിലക്കുറവ് ലഭിക്കും. റിയൽമി സി1 വിലക്കിഴിവോടെ 6,749.1 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഇതിൽ 10% വിലക്കിഴിവ് എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. കൂടാതെ ഫ്ലിപ്കാർട്ട് ഒരുക്കുന്ന മൊബൈൽ പ്രൊട്ടക്ഷനായ ഫ്ലിപ്കാർട്ട് പ്രോട്ടക്ട് 99 രൂപയ്ക്ക് ലഭിക്കും.

മികച്ച ക്യാമറ, മികച്ച ബാറ്ററി എന്നിവയാണ് റിയൽമി സി1ന്റെ പ്രത്യേക്ത. 7,999 രൂപയാണ് റിയൽമി സി1ന്റെ വില. സ്നാപ്ഡ്രാഗൺ പ്രൊസസ്സർ , 13എംപി പിൻ ക്യാമറ, 4230 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട് റിയൽമി സി1ന്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗം വഴി 10% വിലക്കിഴിവും, ആറ് മാസത്തെ കാലാവധിയിൽ നോ കോസ്റ്റ് ഇഎംഐയും റിയൽമി 2വിന് ലഭിക്കും. കൂടാതെ 99 രൂപയ്ക്ക് മൊബൈൽ പ്രൊട്ടക്ഷനും ലഭിക്കും. റിയൽമി 2 3ജിബി/32ജിബി മോഡലിന് 8,990 രൂപയും, 4ജിബി/64ജിബി മോഡലിന് 10,990 രൂപയുമാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook