ഒരു ദിവസം ഫ്ളിപ്പ്കാർട്ടിന്റെ സിഇഒയായി പദ്മിനി പഗാദാല. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഫ്ളിപ്പ്കാർട്ട് സിഇഒയായ കല്ല്യാൺ കൃഷ്‌ണമൂർത്തിയാണ് ഒരു ദിവസത്തെ സിഇഒ ഉത്തരവാദിത്വം പദ്മിനിയെ ഏൽപ്പിക്കുന്നുവെന്ന് പറഞ്ഞ് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്‌തത്. ഫ്ളിപ്പ്കാർട്ടിലെ ഓൺലൈൻ മാർക്കറ്റിലെ ഡിസൈനറാണ് പദ്മിനി.

150 ലധികം പേരിൽ നിന്നാണ് പദ്‌മിനിയെ സിഇഒ ആയി തിരഞ്ഞെടുത്തത്. കമ്പനിയുടെ 10-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് . ഒറ്റ ദിവസം കമ്പനിയുടെ സിഇഒ ആകാനുളള അവസരമാണ് ഫ്ലിപ്കാർട്ട് ജീവനക്കാർക്ക് നൽകിയിരുന്നത്.

ഇ-മെയിൽ വഴിയാണ് ഈ മത്സരത്തെ കുറിച്ച് കല്ല്യാൺ ജീവനക്കാരെ അറിയിച്ചത്. സിഇഒയാവാൻ താൽപര്യമുളള ജീവനക്കാർ എന്തുകൊണ്ട് താൻ ഒരു സിഇഒ ആകാൻ ആഗ്രഹിക്കുന്നു എന്നുളളത് എഴുതി നൽകണമായിരുന്നു. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയെയാണ് ഒരു ദിവസം ഫ്ലിപ്കാർട്ടിന്റെ സിഇഒ ആക്കുക.

നിലവിലെ ഫ്ലിപ്കാർട്ടിന്റെ സിഇഒ ആയ കല്യാൺ കൃഷ്ണമൂർത്തി ഒരു ദിവസം ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒറ്റ ദിവസം സിഇഒ ആകുന്ന വ്യക്തിക്കും ചെയ്യാം, കല്യാൺ പങ്കെടുക്കുന്ന എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കാം, സ്വന്തമായി തീരുമാനങ്ങൾ എടുക്കാം, കമ്പനിയിലെ എല്ലാവർക്കും ഇ-മെയിൽ അയയ്ക്കാം ഇവയ്ക്കുപുറമേ ഒരു ദിവസം മുഴുവൻ കല്യാൺ ആയി മാറാമെന്നുമെന്നുമായിരുന്നു കമ്പനി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ