ഫ്ലിപ്കാർട്ടിന്റെ ഫ്ലാഗ്ഷിപ് ഫെസ്റ്റ് സെയിൽ ആരംഭിച്ചു. ഏപ്രിൽ 15 വരെ മികച്ച ഓഫറുകളിൽ ഫ്ലാഗ്ഷിപ് ഫോണുകൾ ലഭ്യമാകും. ഐഫോൺ 12, ഐഫോൺ 11, എൽ ജി വിങ് തുടങ്ങിയവയാണ് ഓഫറിൽ ലഭ്യമാകുന്ന പ്രധാന ഫോണുകൾ. കൂടാതെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിൽ കൂടുതൽ ഡിസ്‌കൗണ്ടുകളും, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. പ്രധാനപ്പെട്ട ഓഫറുകൾ അറിയാം.
ഐഫോണാണ് ഓഫറിൽ ലഭ്യമാകുന്ന പ്രധാന ഫോണുകളിൽ ഒന്ന്. ഐഫോണിന്റെ ഏറ്റവും പുതിയ ഐഫോൺ 12 വും, ഐഫോൺ 11 ഉം ഓഫറിൽ ലഭ്യമാണ്. 73,900 രൂപ വില വരുന്ന ഐഫോൺ 12 67,900 രൂപയ്ക്കാണ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാകുക. എച്ഡിഎഫ്സി യുടെ കാർഡ് ഉപയോഗിച്ചു ഫോൺ വാങ്ങുകയാണെങ്കിൽ 6000 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. 64ജിബി സ്റ്റോറേജ് വരുന്ന ഐഫോൺ 12 ആദ്യം 79,900 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയത്.
നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച ചെയ്യുന്നതിലൂടെ 16,500 രൂപവരെയുള്ള ഡിസ്‌കൗണ്ട് ഐഫോണിൽ ലഭിക്കും. മികച്ച ഡ്യൂവൽ ക്യാമറയും, 6.1 ഇഞ്ച് ഡിസ്‌പ്ലേയുമായി വരുന്ന ഫോൺ ഈ വർഷത്തെ സീരീസുകളിൽ ഏറ്റവും മികച്ച ഫോണാണ്.
ഇതോടൊപ്പം 63,900 രൂപയ്ക്ക് ഐഫോൺ 12 മിനിയും ഫ്ലിപ്കാർട് ഓഫർ സെയിലിൽ ലഭ്യമാണ്. ഇതിനും എച്ഡിഎഫ്സി യുടെ കാർഡ് ഉപയോഗിച്ചു വാങ്ങുകയാണെങ്കിൽ 6000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭ്യമാണ്. കയ്യിൽ ഒതുങ്ങുന്ന ചെറിയ ഫ്ലാഗ്ഷിപ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് ഐഫോൺ 12 മിനി.
Read Also: https://malayalam.indianexpress.com/tech/poco-x3-pro-review-479651/
ഇനി ഐഫോൺ 12 വേണ്ടതാവർക്കാണെങ്കിൽ 46,999 രൂപയ്ക്ക് ഐഫോൺ 11 ഫ്ലാഗ്ഷിപ് സെയിലിൽ ലഭ്യമാണ്.മികച്ച ഡ്യൂവൽ ക്യാമറയും, 6.1 ഇഞ്ചുള്ള ലിക്വിഡ് റെറ്റിന എച് ഡി ഡിസ്‌പ്ലേയും എ13 ബയോണിക് ചിപ്സെറ്റുമായി എത്തുന്ന ഫോൺ ഏറ്റവും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഐഫോൺ എക്സ്ആർ ആണ് അടുത്തതായി ഓഫറിൽ ലഭ്യമാകുന്ന ഫോൺ. കൂട്ടത്തിൽ കുറഞ്ഞ വിലയും ഇതിനു തന്നെയാണ്. 64 ജിബി യുടെ മോഡൽ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്നത് 39,999 രൂപയ്ക്കാണ്. ഇതിനു കാർഡ് ഓഫറുകൾ ഒന്നും നൽകുന്നിലെങ്കിലും പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 16,500 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.
എൽജി വിങ്ങാണ് ഓഫറിൽ ലഭിക്കുന്ന അടുത്ത ഫോൺ. ഇരട്ട സ്‌ക്രീനുകളും ട്രിപ്പിൾ ക്യമറയുമായി വരുന്ന ഫോൺ 29,999 രൂപക്ക് ലഭ്യമാകും. 8ജിബി റാമും 128 ജിബി സ്റ്റോറേജുമായി വരുന്ന ഫോണിന്റെ വിലയാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 765ജി പ്രൊസസ്സറും 4000mAh ബാറ്ററിയുമാണ് ഇതിൽ വരുന്നത്. എൽജി വിങിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ് ഇതിന്റെ ഇരട്ട സ്ക്രീനുകൾ. എൽജി സ്മാർട്ഫോൺ നിർമാണം നിർത്തിയെങ്കിലും പുതിയ അപ്ഡേറ്റുകളും, സർവീസുകളും ഉറപ്പു നൽകുന്നുണ്ട്.
ഷവോമിയാണ് കൂട്ടത്തിലെ അടുത്ത ഫോൺ. ഷവോമിയുടെ മി 10 ടി 32,999 രൂപക്ക് ഇപ്പോൾ ഓഫറിൽ ലഭ്യമാണ്. 2,500 രൂപയുടെ ബാങ്ക് ഓഫറും ഇപ്പോഴത്തെ ഫ്ലിപ്കാർട് ഓഫറിൽ മി 10 ടിക്ക് ലഭിക്കും. നേരത്തെ 35,999 രൂപയ്ക്കാണ് ഫഫ്ലിപ്കാർട്ടിൽ ഈ ഫോൺ ലഭ്യമായിരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 ഫ്ലാഗ്ഷിപ് പ്രൊസസ്സറാണ് ഇതിൽ മി 10ടി യിൽ വരുന്നത്. 144Hz ഡിസ്പ്ലേ, 33W ഫാസ്റ്റ് ചാർജർ, 5000mAh ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഫ്ലാഗ്ഷിപ് ഫോണിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ഫീച്ചറുകളാണ് ഇവ. ഇനി ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് ഫോണാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഷവോമിയുടെ ഏറ്റവും പുതിയ മി 11, മി 11 അൾട്രാ എന്നീ മോഡലുകൾ ഉടനെ പുറത്തിറങ്ങാൻ ഇരിക്കുകയാണ്.
ഗൂഗിളിന്റെ ഗൂഗിൾ പിക്സൽ 4 എ യും ഫ്ലാഗ്ഷിപ് സെയിലിൽ ലഭ്യമാണ്. എന്നാൽ ഈ ഫോണിന് ഡിസ്‌കൗണ്ടുകൾ ഒന്നും നൽകിയിട്ടില്ല. 31,999 രൂപ വരുന്ന ഫോൺ എക്‌സ്‌ചേഞ്ചിലൂടെ സ്വന്തമാക്കുകയാണെങ്കിൽ 16,500 വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ക്യമറയാണ് ഗൂഗിൾ പിക്സലിന്റെ പ്രത്യേകത. ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 5എ 5ജി ഉടൻ ഈ വർഷം അവസാനം പുറത്തിറങ്ങാൻ ഇരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ലഭ്യമാക്കുമോ എന്നതിൽ വ്യക്തതയില്ല.