Flipkart Dhamaka Days Sale from 24th-27th October 2018: ഫ്ലിപ്‌കാർട്ടിലും ആമസോണിലും പൊടിപൊടിക്കുന്ന ഉത്സവകാല വിപണിയുടെ രണ്ടാം ഘട്ടം ഇന്നാരംഭിക്കുകയാണ്. ഫ്ലിപ്കാർട്ടിന്റെ ഉത്സവകാല വിപണി ഒക്ടോബർ 27ന് അവസാനിക്കും. എന്നാൽ ആമസോണിന്റേത് ഒക്ടോബർ 28 നേ അവസാനിക്കുകയുള്ളൂ. നിരവധി ഉൽപ്പന്നങ്ങളാണ് വിലക്കുറവിൽ ലഭിക്കുന്നത്. സ്മാർട്ഫോണുകൾക്ക് മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ടും ആമസോണും ഒരുക്കുന്നത്. ഏതെല്ലാം സ്മാർട്ഫോണുകളാണ് വിലക്കുറവിൽ ലഭിക്കുന്നതെന്ന് നോക്കാം.
ഫ്ലിപ്കാർട്ട് ഫെസ്റ്റീവ് ദമാക്ക ഡെയ്സിൽ തിളങ്ങി റിയൽമി 2, റിയൽമി 2 പ്രോ
ഫ്ലിപ്കാർട്ടിൽ റിയൽമി 2, റിയൽമി 2 പ്രോ, റിയൽമി സി 1 എന്നീ ഫോണുകൾ 8,990 രൂപ, 13,990 രൂപ, 6,999 രൂപ എന്നീ വിലയിൽ യഥാക്രമം ലഭിക്കും. അതേസമയം റിയൽമി 1 ആമസോണിൽനിന്നും 9,990 രൂപയ്ക്ക്, 4000 രൂപയുടെ സൗജന്യ സ്ക്രീൻ റീപ്ലേയസ്മെന്റ് ഓഫർ എന്നിവയോടുകൂടി എക്സ്ക്ല്യൂസീവായി ലഭിക്കും.
റിയൽമി 2 പ്രോ ഈ ഓഫറിലൂടെ സ്വന്തമാക്കിയാൽ ഉപഭോക്താവിന് ലാഭമാണ്. ഈ ശ്രേണിയിൽ ലഭിക്കുന്ന സ്മാർട്ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വിലക്കുറവിലാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്. 15,000 രൂപ വില വരുന്ന റിയൽമി 2 പ്രോ 4ജിബി റാം, 64ജിബി സ്റ്റോറേജ് ഫോൺ ഫ്ലിപ്കാർട്ടിൽ 13,990 രൂപയ്ക്കാണ് ലഭിക്കുന്നത്.
ഷവോമി റെഡ്മി നോട്ട് 5 പ്രോ 12,990 രൂപയ്ക്കും, റെഡ്മി 6 3ജിബി റാം 32ജിബി സ്റ്റോറേജ് വേരിയന്റ് 7,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിൽ ലഭിക്കും. റെഡ്മി നോട്ട് 5 പ്രോ ഷവോമിയുടെ മികച്ച ഫോണാണ്. മികച്ച ക്യാമറ, ബാറ്ററി ലൈഫും, 4ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നീ സൗകര്യമുള്ള റെഡ്മി നോട്ട് 5 പ്രോവിന് 12,999 രൂപയാണ് വില വരുന്നത്. റെഡ്മി 6 10,000 രൂപയ്ക്കും ലഭിക്കും.
എന്നാൽ ആമസോൺ ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത് ഷവോമി എംഐ എ2, റെഡ്മി വൈ2 (64ജിബി സ്റ്റോറേജ്), റെഡ്മി 6 പ്രോ, റെഡ്മി 6എ എന്നീ ഫോണുകൾ യഥാക്രമം 14,999 രൂപ, 10,999രൂപ, 10,999രൂപ, 5,999 എന്നീ വിലകളിലാണ്. ആമസോണിൽ നിന്നും ഈ ഫോണുകൾ സ്വന്തമാക്കിയാൽ ഒറ്റ തവണ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കും. കൂടാതെ എക്സ്‌ചേഞ്ച് ഓഫർ വഴി 9,899 രൂപ വരെ ലാഭിക്കാനാകും.
എംഐ എ2 എന്ന ആൻഡ്രോയിഡ് ഫോൺ, ഇരട്ട പിൻ ക്യാമറയോടെയാണ് വിപണിയിലെത്തുന്നത്. 14,999 രൂപയാണ് ഈ ഫോണിന് ആമസോണിൽ വിലവരുന്നത്.
ഫ്ലിപ്കാർട്ടിൽ അസൂസ് സെൻഫോൺ 5ഇസെഡ് 24,999 രൂപയ്ക്ക് ലഭിക്കും. സെൻഫോൺ മാക്സ് എം1 പ്രോ ബേസ് മോഡലിന് 9,999 രൂപയാണ് വില. സെൻഫോൺ അടുത്തിടെ വിപണിയിലവതരിപ്പിച്ച മാക്സ് എം1, ലൈറ്റ് എൽ1 എന്നീ ഫോണുകൾക്ക് 1,500 രൂപയും 1,000 രൂപയും കിഴിവുണ്ടായിരിക്കും. ഹോണർ 7എ 3ജിബി, 32 ജിബി സ്റ്റോറേജ് സൗകര്യമുള്ള ഫോണിന് 7,999 രൂപയും, ഹോണർ 9 ലൈറ്റ് 4ജിബി 64ജിബി ഫോണിന് 14,999 രൂപയും, ഹോണർ 10 6ജിബി 128ജിബി ഫോണിന് 24,999 രൂപയാണ്.
മോട്ടോ ജി6 പ്ലേ 3ജിബി, 32ജിബി ഫോണിന് 10,999 രൂപയും, മോട്ടോറോള ഇസെഡ്2 പ്ലേ, മോട്ടോ എക്സ്4 എന്നിവ 9,999 രൂപയ്ക്കും, 10,999 രൂപയ്ക്കും ലഭിക്കും. ഒപ്പോ എഫ്9 പ്രോ 6ജിബി 64ജിബി ഫോണിന് 23,990 രൂപയും കൂടാതെ എക്സ്‌ചേഞ്ച് വഴി 3,000 രൂപയുടെ കിഴിവും ലഭിക്കും. ഒപ്പോ എ71 8,990 രൂപ എക്സ്‌ചേഞ്ച് ഓഫർ വഴി 2000രൂപയും കുറവ് ലഭിക്കും. ഒപ്പോ എ3എസ് 3ജിബി റാം 32ജിബി ഫോൺ 12,990 രൂപയ്ക്ക് ലഭിക്കും.
വിവോ വി11 പ്രോ 6ജിബി 64 ജിബി ഫോൺ 25,990 രൂപയ്ക്കും വിവോ വി9 യൂത്ത് 13990 രൂപയ്ക്കും ലഭിക്കും. കൂടാതെ എക്സ്‌ചേഞ്ച് ഓഫർ വഴി 2,000 രൂപയും ലാഭിക്കാം. വിവോ എക്സ്21ന് 31,990 രൂപയും എക്സ്‌ചേഞ്ച് ഓഫറിൽ 6,000 രൂപയും ലാഭിക്കാം.