scorecardresearch

Flipkart Diwali sale top deals on premium phones: ഫ്ലിപ്‌കാർട്ട് ബിഗ് ദീപാവലി സെയിൽസിലെ പ്രീമിയം സ്മാർട്ട്ഫോൺ ഓഫറുകൾ അറിയാം

Flipkart Diwali sale: Apple iPhone 11 Pro to Galaxy S20+ to Moto Razr, top deals on premium phones- ദീപാവലി ആഘോഷ വേളയിൽ മികച്ച വിലക്കുറവിൽ മുൻനിര സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഈ ഓൺലൈൻ ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ അവസരം ലഭിക്കുന്നു

keywords" content="flipkart sale, flipkart diwali sale, moto razr, samsung galaxy s20+, iphone 11 pro, iphone se 2020, iphone xr, realme x50 pro, mi 10t, ie malayalam

Flipkart Diwali sale: Apple iPhone 11 Pro to Galaxy S20+ to Moto Razr, top deals on premium phones: ഫ്ലിപ്കാർട്ടിൽ ബിഗ് ദീപാവലി സെയിൽസിന്റെ അവസാന ഘട്ടം ഇതിനകം ആരംഭിച്ചു. പ്രത്യേകിച്ച് സ്മാർട്ട്‌ഫോണുകളിൽ ധാരാളം ഓഫറുകൾ ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ, സാംസങ്, ആപ്പിൾ, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സ്മാർട്ട്‌ഫോണുകൾ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ കനത്ത വിലക്കുറവിൽ ലഭിക്കുന്നത് നമ്മൾ കണ്ടു. നിങ്ങൾ ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും പുതിയ മോഡലിൽ പണം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഉത്സവകാല വിൽപ്പനയുടെ അവസാന ഘട്ടത്തിൽ ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്. ഈ ഓഫറുകൾ കൂടുതൽ താങ്ങാനാന്നതാക്കി മാറ്റുന്ന തരത്തിൽ ബാങ്ക് ഓഫറുകളും ലഭ്യമാണ്.

iPhone 11 Pro- ഐഫോൺ 11 പ്രോ

ഐഫോൺ 11 പ്രോ 64 ജിബി വേരിയന്റിന് ഫ്ലിപ്കാർട്ട് വിൽപനയിൽ വില 79,999 രൂപയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 99,999 രൂപയ്ക്കാണ് ഫോൺ പുറത്തിറക്കിയതെങ്കിലും പിന്നീട് വില വർദ്ധിപ്പിച്ചിരുന്നു.

5.8 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഫോണിന്. പിന്നിൽ, ട്രിപ്പിൾ ക്യാമറ സജ്ജീകരണവും (12 എംപി + 12 എംപി + 12 എംപി) 12 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. മൂന്നാം തലമുറ ന്യൂറൽ എഞ്ചിൻ പ്രോസസറുള്ള എ 13 ബയോണിക് ചിപ്പാണ് ഫോണിന്.

വ്ളോഗർമാരും ഫൊട്ടൊഗ്രാഫർമാരും അടക്കമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇത് അനുയോജ്യമായ ഫോണാണ്.

മിഡ്നൈറ്റ് ഗ്രീൻ, സിൽവർ, സ്‌പേസ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോഴും ബാങ്ക് ഓഫറുകൾ വഴിയും ഐഫോൺ 11 പ്രോയിൽ കൂടുതൽ വില കിഴിവ് ലഭിക്കും.

Moto Razr- മോട്ടോ റേസർ

ക്ലാംഷെൽ രീതിയിൽ മടക്കാവുന്ന സ്മാർട്ട്‌ഫോണാണിത്. 5 ജി പതിപ്പ് പുറത്തിറങ്ങിയതോടെ മോട്ടോ റേസർ 4 ജി പതിപ്പിന്റെ വില 84,999 രൂപയായി കുറഞ്ഞു. 800 x 600 പിക്‌സൽ റെസല്യൂഷനുള്ള 6.2 ഇഞ്ച് പ്ലാസ്റ്റിക് ഒഎൽഇഡി സ്‌ക്രീനാണ് ഇതിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 പ്രോസസറാണ് ഫോണിൽ, അത് വേഗതയേറിയതല്ലെങ്കിലും ജോലി പൂർത്തിയാക്കുന്നു.

നിങ്ങൾ സ്മാർട്ട്ഫോൺ മടക്കിക്കഴിയുമ്പോൾ ക്വിക്ക് വ്യൂ ടച്ച്സ്ക്രീൻ ഡിസ്പ്ലേ ഉണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മാത്രമാണ് ഈ ഫോൺ. ബ്ലാക്ക്, ഗോൾഡ് കളറുകളിലാണ് ഈ ഫോൺ വരുന്നത്.

പിൻവശത്ത്, ഒരൊറ്റ 16 എംപി ക്യാമറയുണ്ട്, ഫോൺ അടയ്ക്കുമ്പോൾ ഫ്രണ്ട് ക്യാമറയായും ഇത് ഉപയോഗിക്കാം. അകത്ത് 5 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 2,510 എംഎഎച്ചാണ് ബാറ്ററി.

iPhone SE 2020- ഐഫോൺ എസ്ഇ 2020

സമീപകാലത്ത് ആപ്പിളിൽ നിന്നും പുറത്തിറങ്ങിയ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഫോണാണ് ഐഫോൺ എസ്ഇ 2020. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയുള്ള കോംപാക്റ്റ് ഫോണാണിത്. കോം‌പാക്റ്റ് ഐഫോണിനായി തിരയുന്നവർക്ക് ഇത് ഒരു നല്ല ഓപ്ഷനാണ്.

മൂന്നാം തലമുറ ന്യൂറൽ എഞ്ചിൻ പ്രോസസറുള്ള എ 13 ബയോണിക് ചിപ്പ് ആണ് ഇത് പ്രവർത്തിക്കുന്നത്, ഇത് ഐഫോൺ 11 സീരീസിൽ ഉപയോഗിക്കുന്നതിന് സമാനമായ പ്രൊസസറാണ്. പിൻവശത്ത് 12 എംപി ക്യാമറയും മുൻവശത്ത് 7 എംപി ക്യാമറയും ഉണ്ട്. വലിയ ബെസലുകളാണ് ഫോണിന്.

ഐപി67 റേറ്റിംഗുള്ള ഇത് വെള്ളവും പൊടിയും പ്രതിരോധിക്കും. നിങ്ങൾക്ക് വയർലെസ് ആയി ഫോൺ ചാർജ് ചെയ്യാനും കഴിയും. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. വെറും 148 ഗ്രാം ആണ് ഭാരം. ബോക്സിൽ ഇയർപോഡുകളും ചാർജറും വരുന്നുണ്ട്. 64 ജിബി വേരിയൻറ് 32,999 രൂപയ്ക്ക് ലഭ്യമാണ്.

Realme X50 Pro-റിയൽ‌മീ എക്സ് 50 പ്രോ

റിയൽ‌മീയുടെ ഫ്ലാഗ്ഷിപ്പ് ഓഫറായ എക്സ് 50 പ്രോയുടെ 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് നിലവിൽ 34,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് മോസ് ഗ്രീൻ, റസ്റ്റ് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വരുന്നു.

90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ ഈ ഫോണിൽ വരുന്നു.

64 എംപി പ്രൈമറി ക്യാമറ, 12 എംപി ടെലിഫോട്ടോ ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിൽ. ഡ്യുവൽ ഫ്രണ്ട് ക്യാമറകളുമുണ്ട്. മുകളിൽ ഇടത് കോണിലുള്ള കട്ടൗട്ടിലാണ് 32 എംപി, 8 എംപി ക്യാമറകൾ ഉള്ളത്. 65വാട്ട് സൂപ്പർഡാർട്ട് ചാർജിങ് പിന്തുണയുള്ള 4.200 എംഎഎച്ച് ബാറ്ററിയാണ് ഇത് നൽകുന്നത്. 40 മിനിറ്റിനുള്ളിൽ 100 ശതമാനം നിന്ന് ഫോൺ ചാർജ് ചെയ്യാൻ കഴിയും.

Samsung Galaxy S20+ – സാംസങ് ഗാലക്‌സി എസ് 20 +

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് എസ് 20 സീരീസ് ഈ വർഷം ആദ്യമാണ് ലോഞ്ച് ചെയ്തതത്. സീരീസിൽ അവതരിപ്പിച്ച മൂന്ന് ഫോണുകളിലൊന്നായ സാംസങ് ഗാലക്‌സി എസ് 20 + നിലവിൽ 77,999 രൂപയിൽ നിന്ന് വില കുറഞ്ഞ് 54,999 രൂപയ്ക്ക് ലഭ്യമാണ്. ക്വാഡ് എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ. ഡിസ്പ്ലേ 60 ഹെട്സ് റിഫ്രഷ് റേറ്റിലേക്ക് ആവശ്യത്തിനനുസരിച്ച് മാറ്റാനും കഴിയും.

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും എക്‌സിനോസ് 990 ഒക്ടാ കോർ പ്രോസസറുമാണ് ഫോണിൽ. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

ഇത് ആൻഡ്രോയിഡ് 10-ൽ പ്രവർത്തിക്കുന്നഫോണാണെങ്കിലും ഒഎസ് അപ്‌ഗ്രേഡ് ചെയ്യാനാകും. പിന്നിൽ, 30x സൂമുള്ള 64 എംപി പ്രൈമറി സെൻസറോട് കൂടിയ ക്വാഡ് ക്യാമറ സെറ്റപ്പാണ്. 12 എംപി അൾട്രാവൈഡ്, 12 എംപി ടെലിഫോട്ടോ, വിജിഎ ഡെപ്ത് ക്യാമറ എന്നിവയുമുണ്ട്. മുൻവശത്ത്, ഒരു പഞ്ച് ഹോളിനുള്ളിൽ 10 എംപി ക്യാമറ സെറ്റ് ചെയ്തിരിക്കുന്നു. 25വാട്ട് ഫാസ്റ്റ് ചാർജ്, വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. ഫോൺ വാട്ടർ റെസിസ്റ്റൻറാണ്.

iPhone XR-ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ രണ്ട് വർഷം പഴക്കമുള്ള ഫോണാണെങ്കിലും ഐഫോൺ എസ്ഇ 2020 നെക്കാൾ വലിയ സ്‌ക്രീനുള്ള ഐഫോൺ ബജറ്റിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഇപ്പോഴും നല്ല ഓപ്ഷനാണ്. ഐപിഎസ് സാങ്കേതികവിദ്യയും. ലിക്വിഡ് റെറ്റിന എച്ച്ഡിയും ഉള്ള 6.1 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുണ്ട് ഫോണിിന്. എ 12 ബയോണിക് ചിപ്പാണ് ഫോണിനെന്നത് ഒരു കുറവായി കാണാനാവും, പക്ഷേ ഇതിന് ഉപയോഗങ്ങളും ഗെയിമിംഗും പോലും എളുപ്പത്തിൽ ചെയ്യുന്നു.

പിന്നിൽ ഒരു 12 എംപി ക്യാമറയും മുൻവശത്ത് 7 എംപി ക്യാമറയും മാത്രമാണ് ഫോണ്. അത് നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ഇപ്പോഴും നല്ലതാണ്. നിങ്ങൾ ഒന്നിലധികം ക്യാമറകൾക്കായി തിരയുകയാണെങ്കിൽ, നിങ്ങൾ മറ്റെന്തെങ്കിലും നോക്കേണ്ടിവരും. നിലവിൽ 64 ജിബി വേരിയൻറ് 38,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

Xiaomi Mi 10T-ഷവോമി മി 10 ടി

ഈ പട്ടികയിലെ ഏറ്റവും പുതിയ ഫോണാണ് ഷവോമി മി 10 ടി. 146ഹെട്സ് ഇന്റലിജന്റ് അഡാപ്റ്റീവ് സിങ്ക് സാങ്കേതികവിദ്യയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണിതിൽ. മി 10 ടിയിലെ റിഫ്രഷ് റേറ്റ് ഈ ലിസ്റ്റിലെ മറ്റേതൊരു ഫോണിനേക്കാളും ഉയർന്നതാണ്, മാത്രമല്ല ഇത് മൊബൈൽ ഗെയിമർമാർക്ക് സഹായകമാണ്.

6 ജിബി റാമും 128 ജിബി സ്റ്റോറേജും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറുമാണ് ഇതിന്റെ കരുത്ത്. 35,999 രൂപയാണ് വില. 8 ജിബി വേരിയന്റിന് 2,000 രൂപ കൂടി കൂടും.

5,000 എംഎഎച്ച് ആണ് ബാറ്ററി. 33വാട്ട് ഡ്യുവൽ-സ്പ്ലിറ്റ് ഫാസ്റ്റ് ചാർജും പിന്തുണയ്ക്കുന്നു. വയർലെസ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നില്ല.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Flipkart diwali sale moto razr iphone 11 pro samsung s20