scorecardresearch

ഫ്ലിപ്കാർട്ട് ദിവാലി ബിഗ് സെയിൽ: ഷവോമി റെഡ്മി നോട്ട് 5 പ്രോ വെറും 749 രൂപയ്ക്ക് സ്വന്തമാക്കാം

ഇന്ത്യൻ വിപണിയിൽ 14,999 രൂപയായിരുന്നു റെഡ്മി നോട്ട് 5 പ്രോവിന്റെ വില.

ഇന്ത്യൻ വിപണിയിൽ 14,999 രൂപയായിരുന്നു റെഡ്മി നോട്ട് 5 പ്രോവിന്റെ വില.

author-image
WebDesk
New Update
ഫ്ലിപ്കാർട്ട് ദിവാലി ബിഗ് സെയിൽ: ഷവോമി റെഡ്മി നോട്ട് 5 പ്രോ വെറും 749 രൂപയ്ക്ക് സ്വന്തമാക്കാം

ഇന്ത്യൻ വിപണിയിൽ തരംഗമായിരിക്കുന്ന ഷവോമി റെഡ്മി നോട്ട് 5 പ്രോ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ഫ്ലിപ്കാർട്ട്. ദീപാവലി ആഘോഷമാക്കാൻ ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന ദീവാലി ബിഗ് സെയിലി‌ലൂടെയാണ് റെഡ്മി നോട്ട് 5 പ്രോ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 14,999 രൂപയായിരുന്നു റെഡ്മി നോട്ട് 5 പ്രോവിന്റെ വില.

Advertisment

എന്നാൽ ദിവാലി ബിഗ് സെയ്‌ലിൽ എക്സ്‌ചേയ്ഞ്ച് ഓഫറിലൂടെ റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബ്ലൂ, ബ്ലാക്ക്, ഗോൾഡ്, റെഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 5 പ്രോ ലഭിക്കുന്നത്. നിശ്ചിതകാലയളവിലേക്ക് റെഡ്മി നോട്ട് 5 പ്രോവിന്റെ വില 2,000 രൂപ കുറച്ച് 12,999 രൂപക്ക് ലഭിക്കും.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10% വിലക്കിഴിവ് ലഭിക്കും. കൂടാതെ ബജാജ് ഫിൻസെർവ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും. ഇത്തരത്തിൽ 2,167 രൂപയ്ക്ക് റെഡ്മി നോട്ട് 5 പ്രോ ദിവാലി ബിഗ് സെയ്‌ലിൽ ലഭിക്കും. കൂടാതെ എക്സ്‌ചേയ്ഞ്ച് ഓഫറും റെഡ്മി നോട്ട് 5 പ്രോവിനുണ്ട്. എക്സ്‌ചേയ്ഞ്ച് ചെയ്യുന്ന സ്മാർട്ഫോണിന്റെ മോഡലിന് അനുസരിച്ചായിരിക്കും വിലയിലെ ഇളവ്.

റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക് ലഭിക്കുന്നതെങ്ങിനെ?

1. നിലവിൽ റെഡ്മി നോട്ട് 5 പ്രോവിന്റെ വില 12,999 രൂപയാണ്

2. ഫ്ലിപ്കാർട്ട് എക്സ്‌ചേയ്ഞ്ച് ഓഫറിലൂടെ പരമാവധി 12,250 രൂപയുടെ ഇളവ് വരെ ലഭിക്കും

Advertisment

3. പ്രവർത്തനക്ഷമമായ സ്മാർട്ഫോണാണ് എക്സ്‌ചെയ്ഞ്ച് ഓഫറിലൂടെ ഫ്ലിപ്കാർട്ട് സ്വീകരിക്കുന്നത്

4.സ്ക്രീനിൽ പൊട്ടലുകൾ, പാട് എന്നിവയുള്ള ഫോൺ ഫ്ലിപ്കാർട്ട് സ്വീകരിക്കില്ല. എക്സ്‌ചേയ്ഞ്ച് ചെയ്യുന്ന ഫോണിന്റെ വില നിർണയിച്ചതിന് ശേഷം റെഡ്മി നോട്ട് 5 പ്രോവിന്റെ വിലയിൽ നിന്നും കുറയ്ക്കും

Discount Flipkart Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: