ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഫ്ലിപ്കാർട്ട് ആരംഭിക്കുന്ന ‘ബിഗ് ദിവാലി സെയിൽ’ നവംബർ ഒന്ന് മുതൽ അഞ്ച് വരെ. വിൽപന കാലയളവിൽ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് എന്നിവയ്ക്ക് വില കിഴിവ് ലഭിക്കും. ടെലിവിഷൻ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് 75% വില കിഴിവ് ബിഗ് ദിവാലി സെയിലിൽ ലഭിക്കും. കൂടാതെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്താനാകും. ഫോൺപേ വഴി ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും. ബജാജ് ഫിൻസെർവ് നൽകുന്ന നോ കോസ്റ്റ് ഇഎംഐയും സൗകര്യപ്പെടുത്താം.
പിക്സൽ 2 എക്സ്എല്ലിന് 45,000 രൂപയുടെ വിലക്കുറവുണ്ട്. ദിവാലി സെയിലിൽ 45,900 രൂപയ്ക്ക് പിക്സൽ 2 എക്സ്എൽ ലഭിക്കും. ഐഫോൺ 7, ഐഫോൺ 6എസ്, ഐഫോൺ എസ്ഇ എന്നിവയ്ക്കും വിലക്കിഴിവുണ്ട്. ഐഫോണിന്റെ പുതിയ ഫോണുകളായ ഐഫോൺ എക്സ്ആർ, ഐഫോൺ എക്സ്എസ് തുടങ്ങിയ ഫോണുകൾ എക്സ്‌ചേഞ്ച് ഓഫർ വഴിയോ, നോ-കോസ്റ്റ് ഇഎംഐ ഉപയോഗിച്ചോ വാങ്ങാനാകും.
ഗൂഗിൾ പിക്സൽ 2 എക്സ്എൽ 4ജിബി റാം 64ജിബി സ്റ്റോറേജ് ഫോണിന് 45,999 രൂപയും, 128 സ്റ്റോറേജ് മോഡലിന് 60,000 രൂപയുമാണ് ഫ്ലിപ്കാർട്ട് ദിവാലി സെയിലിൽ. 12എംപി പിൻ ക്യാമറയുള്ള മികച്ച ആൻഡ്രോയിഡ് ഫോണാണ് ഗൂഗിൾ പിക്സൽ 2 എക്സ്എൽ. എന്നാൽ മൈക്രോ എസ്ഡി സൗകര്യമില്ലെന്നത് ന്യൂനതയാണ്.
ആപ്പിൾ ഐഫോൺ 8
ആപ്പിൾ ഐഫോൺ 8ന് 12എംപി ക്യാമറ, 4.7 ഇഞ്ച് ഡിസ്‌പ്ലേ എന്നീ സൗകര്യങ്ങളുണ്ട്. 60,000 രൂപയ്ക്ക് താഴെ ലഭിക്കാവുന്ന മികച്ച ഫോണാണ് ആപ്പിൾ ഐഫോൺ 8. എന്നാൽ ഒരു പിൻ ക്യാമറയെ ഫോണിനുള്ളൂ എന്നത് ന്യൂനതയാണ്. 58,999 രൂപയാണ് ആപ്പിൾ ഐഫോൺ 8ന് ഫ്ലിപ്കാർട്ട് ദിവാലി സെയിലിൽ.
ആപ്പിൾ ഐഫോൺ 6എസ്
ആപ്പിൾ ഐഫോൺ 6എസ് 32ജിബി സ്റ്റോറേജ് മോഡലിന് 29,499 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. എന്നാൽ ഔദ്യോഗിക വില 29,900 രൂപയാണ്. എ9 ചിപ്പ് ,12 എംപി ക്യാമറ, 4.7 ഇഞ്ച് ഡിസ്‌പ്ലെ 5എംപി മുൻ ക്യാമറ എന്നിവയാണ് ഐഫോൺ 6എസിന്റെ സ്പെസിഫിക്കേഷൻ
ആപ്പിൾ ഐഫോൺ 6എസ്
29,900 രൂപ വിലയുളള ആപ്പിൾ ഐഫോൺ 6എസ് 32ജിബി സ്റ്റോറേജ് മോഡലിന് 29,499 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. എ9 ചിപ്പ് ,12 എംപി ക്യാമറ, 4.7 ഇഞ്ച് ഡിസ്‌പ്ലെ 5എംപി മുൻ ക്യാമറ എന്നിവയാണ് ഐഫോൺ 6എസിന്റെ സ്പെസിഫിക്കേഷൺ
ആപ്പിൾ ഐഫോൺ എസ്ഇ
ആപ്പിൾ ഐഫോൺ എസ്ഇ 32ജിബി ഫോൺ 18,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാനാകും. രണ്ട് വർഷത്തിന് മുൻപ് പുറത്തിറങ്ങിയ ഫോൺ ഇപ്പോൾ ഐഫോൺ സീരിസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ്. 4 ഇഞ്ച് ഡിസ്‌പ്ലെ, 12എംപി പിൻ ക്യാമറ, ആപ്പിളിന്റെ എ9 ചിപ്പ് എന്നിവയാണ് ഫോണിന്റെ സ്പെസിഫിക്കേഷൻസ്.