Latest News

Flipkart: ഫ്ലിപ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിൽ; മികച്ച ഓഫറുകളിൽ ഐഫോൺ 12, പിക്സൽ 4എ, റിയൽമി നർസോ 30 ഫോണുകൾ

നവംബർ 30 വരെയാണ് ഫ്ലിപ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിൽ

flipkart sale, flipkart offers, flipkart 2021 sale, iPhone 11 discount, iPhone 12 discount, iPhone 12 price, iPhone 12 vs iPhone 12 mini, Mi 10T, Realme X7 5G, LG Wing, Realme X50 Pro 5G, Pixel 4A

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബ്ലാക്ക് ഫ്രൈഡേ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നവംബർ 30 വരെ ഇത് തുടരും. മികച്ച ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വില്പന നടക്കുന്നത്. ഐഫോൺ 12, പിക്സൽ 4എ, റിയൽമി നർസോ 30 തുടങ്ങിയ ഫോണുകൾ ഉൾപ്പടെ ഏറ്റവും നല്ല ഡീലുകളിൽ ഇപ്പോൾ ലഭ്യമാണ്.

ഫ്ലിപ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഐഫോൺ 12 56,999 രൂപയ്ക്ക് വാങ്ങാനാകും. 2,000 രൂപയുടെ പ്രീപെയ്ഡ് ഓഫറിലൂടെ 54,999 രൂപയ്ക്കും വാങ്ങാനാകും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 14,250 രൂപ വരെ കിഴിവ് നേടാനുംഅവസരമുണ്ട്.

36,999 രൂപയിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടറോള എഡ്ജ് 20 പ്രോ, ഫ്ലിപ്കാർട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ നിലവിൽ 34,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. മുകളിൽ പറഞ്ഞ എക്‌സ്‌ചേഞ്ച് ഓഫർ ഈ ഫോണിനും ബാധകമാണ്. 144ഹേർട്സ് റിഫ്രഷ് നിരക്കും എച്ഡിആർ 10+ പിന്തുണയുമുള്ള 6.7-ഇഞ്ച് ഫുൾഎച്ച്‌ഡി+ അമോഎൽഇഡി ഡിസ്‌പ്ലേയിലാണ് ഈ ഫോൺ വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസി ആണ് ഫോണിന് കരുത്ത് നൽകുന്നത്.

നിങ്ങൾ ഗൂഗിൾ പിക്സൽ ഫോണുകളുടെ ആരാധകനാണെങ്കിൽ മികച്ച ക്യാമറയും സോഫ്റ്റ്‌വെയർ അനുഭവവും നൽകുന്ന ഫോൺ വേണമെങ്കിൽ, ഗൂഗിൾ പിക്സൽ 4എ വാങ്ങാവുന്നതാണ്. 27,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്.നേരത്തെ 29,999 രൂപയ്ക്കാണ് ഇത് സൈറ്റിൽ ലിസ്റ്റ് ചെയ്തിരുന്നത്. അതായത് ഇപ്പോൾ ഇത് വാങ്ങുന്നവർക്ക് 2000 രൂപ വരെ കിഴിവ് ലഭിക്കും.

Also Read: Samsung Galaxy A03: സാംസങ് ഗാലക്‌സി എ03 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

വിവോ എക്സ്70 പ്രോ ഈ വർഷം ആദ്യം 46,990 രൂപയ്ക്ക്ക്കാണ് പുറത്തിറക്കിയത്, ഇപ്പോഴും അതേ വിലയിലാണ് ഫോൺ ലഭ്യമാകുക. എന്നാൽ, ഐസിഐസിഐ, സിഐടിഐ, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇതിൽ 3,600 രൂപയുടെ കിഴിവ് ലഭിക്കും. അതായത് ഈ ഓഫറിൽ 43,390 രൂപയ്ക്ക് ഫോൺ ലഭിക്കും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്.

കഴിഞ്ഞ മാസം 31,999 രൂപയ്ക്ക് പുറത്തിറക്കിയ റിയൽമി ജിടി നിയോ 2, ബാങ്ക് കാർഡുകളിൽ 4,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്. മോട്ടോ ജി60 16,499 രൂപയ്ക്കും വാങ്ങാം.

ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഐഫോൺ എസ്ഇ 29,999 രൂപയ്ക്കും ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേയ്‌ക്ക് 8,299 രൂപയ്ക്കും വിൽക്കുന്നു. ഫ്ലിപ്കാർട്ട് റിയൽമി നാർസോ 30 13,499 രൂപയിലും ലഭ്യമാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 1,500 രൂപ വരെ ഡിസ്കൗണ്ടും ഉണ്ട്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Flipkart black friday sale offers deals on iphone 12 pixel 4a realme narzo 30 vivo and more

The moderation of comments is automated and not cleared manually by malayalam.indianexpress.com