പ്രമുഖ ഓൺലൈൻ വിപണന സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 29ന് ആരംഭിക്കും. ഒക്ടോബർ നാല് വരെയാണ് ഫ്ലിപ്കാർട്ട് സ്‌പെഷ്യൽ ട്രെയിൻ. മൊബൈൽ ഫോണുകളും സ്മാർട് ടിവികളും ഉൾപ്പെടെ നിരവധി ഉൽപ്പനങ്ങൾ ബിഗ് ബില്യൺ ഡെയ്സ് സെയിലിൽ വിൽപ്പനയ്ക്കെത്തും. സ്‌പെഷ്യൽ സെയിലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി.

സാംസങ് ഗ്യാലക്സി എസ് 9, 34999 രൂപയ്ക്ക് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ലഭിക്കും. 2018ൽ കമ്പനി അവതരിപ്പിച്ച ഫോൺ സാംസങ്ങ് ഗ്യാലക്സി എസ് 9 ഡിസ്പ്ലെ വലിപ്പം 5.8 ഇഞ്ച് ക്യൂഎച്ച്ഡി കര്‍വ്ഡ് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലെയാണ്. 4ജിബിയാണ് റാം.ബാറ്ററി ശേഷി 3000 എംഎഎച്ചാണ്. 147.7×68.7×8.5എംഎം ആണ് ഫോണിന്‍റെ അളവ്. തൂക്കം 163 ഗ്രാം.

സാംസങ് ഗ്യാലക്സി എസ് 9 പ്ലസും ഓഫറിൽ ലഭിക്കുമെന്ന് കരുതുന്നു, ആപ്പിൾ ഐഫോണുകളും ഡിസ്ക്കൗണ്ട് വിലയിൽ ലഭിക്കുമെന്നാണ് സൂചന. സെപ്റ്റംബർ 27 മുതലാണ് ഐഫോൺ 11 സീരിസിന്റെ വിൽപന ആരംഭിക്കുന്നത്.

റെഡ്മി നോട്ട് 5 ഫോണുകൾ 7999 രൂപയ്ക്ക് ലഭിക്കും. സെപ്റ്റംബർ 30 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വിൽപ്പനയ്ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 7 എസ്, റെഡ്മി കെ20 പ്രോ, എന്നീ ഫോണുകളും സെപ്‌ഷ്യൽ ഓഫറിലെത്തുമെന്നാണ് കരുതുന്നത്.

Read Here: Apple iPhone 11 review: ക്യാമറയിൽ വീണ്ടും ആപ്പിൾ ട്രേഡ്‌മാർക്ക്; ഐഫോൺ 11 റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook