ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലിന് ഇന്നു തുടക്കം. ജൂലൈ 15 മുതൽ 18 വരെയാണ് സെയിൽ. നാലു ദിവസം നീണ്ടുനിൽക്കുന്ന സെയിലിൽ ഡിസ്കൗണ്ടിനു പുറമേ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അധിക ഡിസ്കൗണ്ടും ലഭിക്കും. സ്മാർട്ഫോണുകൾ, ടിവി, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ് ഈ നാലു ദിവസവും നൽകുന്നത്.

റെഡ്മി നോട്ട് 7S

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലിൽ റെഡ്മി നോട്ട് 7S ന്റെ വില 9,999 രൂപ മുതലാണ് തുടങ്ങുന്നത്. രണ്ടു മാസങ്ങൾക്കു മുൻപാണ് ഫോൺ പുറത്തിറക്കിയത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഫോൺ 10,999 രൂപയ്ക്കും 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഫോൺ 12,999 രൂപയ്ക്കുമാണ് ഫ്ലിപ്കാർട്ട് ഓഫർ കാലയളവിൽ വിൽക്കുന്നത്.

ഫോണിന്റേത് 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് യു ഷേപ്ഡ് നോച്ച് ഡിസ്‌പ്ലേയാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 660 ഒക്ട കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 48 മെഗാപിക്സൽ, 5 മെഗാപിക്സൽ ഇരട്ട ക്യാമറയാണ് ഫോണിന്റെ പുറകിലുളളത്. മുന്നിൽ 13 മെഗാപിക്സലാണ് ക്യാമറ.

Read Also: ആമസോൺ പ്രൈം ഡേ സെയ്ൽ; വമ്പൻ ഓഫറും, പുത്തൻ ഉൽപ്പന്നങ്ങളും

പോക്കോ എഫ് 1

ഷവോമിയുടെ പോക്കോ എഫ് 1 കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. സ്നാപ്ഡ്രാഗൺ 845 പ്രൊസസറുളള സ്മാർട്ഫോണുകളിൽ ഏറ്റവും വിലക്കുറവുളള ഫോണുകളുടെ കൂട്ടത്തിൽ മുന്നിൽ പോക്കോ എഫ് 1 ആണ്. 17,990 രൂപയ്ക്കാണ് ഫോൺ ഇപ്പോൾ വാങ്ങാനാവുക. ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലിൽ എക്‌സ്‌ചേഞ്ചിലൂടെ 5,000 രൂപ വരെ നേടാനുളള അവസരവുമുണ്ട്.

പോക്കോ എഫ് 1 ന്റേത് 6.18 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് നോച്ച്ഡ് ഡിസ്‌പ്ലേയാണ്. പുറകിൽ 12 എംപി, 5 എംപി ഇരട്ട ക്യാമറയാണ്. മുന്നിൽ 20 മെഗാപിക്സലാണ് ക്യാമറ. 4,000 എംഎഎച്ച് ആണ് ബാറ്ററി.

നോക്കിയ 5.1 പ്ലസ്

നോക്കിയ 5.1 പ്ലസ് ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലിലൂടെ 7,999 രൂപയ്ക്ക് വാങ്ങാം. നിലവിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 10,999 രൂപയാണ് വില.

മോട്ടറോള വൺ വിഷൻ

അടുത്തിടെ പുറത്തിറക്കിയ മോട്ടറോള വൺ വിഷൻ 19,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിന്റെ ഓഫർ കാലയളവിൽ വാങ്ങാനാവുക. പഴയ സ്മാർട്ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 3,000 രൂപ നേടാനുളള അവസരവുമുണ്ട്. 4 ജിബി റാമാണ് ഫോണിനുളളത്. 128 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്മാർട്ഫോണുകൾക്കു പുറമേ അടുത്തിടെ പുറത്തിറക്കിയ വിവോ Z1 പ്രോയും വിൽപനയ്ക്കെത്തും. നാളെ (ജൂലൈ 16) ഉച്ചയ്ക്ക് 12 മണി മുതലാണ് ഇതിന്റെ വിൽപന. റെഡ്മി 7A സ്മാർട്ഫോണിന്റെ വിൽപന വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook