ഓണ്‍ലൈന്‍ വിപണികളായ ആമസോണും ഫ്ലിപ്കാര്‍ട്ടും മെയ് 13 ന് ആരംഭിച്ച സമ്മര്‍ സെയില്‍ തകൃതിയായി മുന്നോട്ട് പോവുകയാണ്. സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുകളും ഓഫറുകളും നൽകികൊണ്ടു തുടരുന്ന സെയില്‍ മെയ് 16 വരെയാണ് നീണ്ടു നില്‍ക്കുന്നത്. ബിഗ് ഷോപ്പിങ് ഡെയ്സ് എന്ന് ഫ്ലിപ്കാര്‍ട്ടും, സമ്മര്‍ സെയില്‍ എന്ന് ആമസോണും പേരിട്ടിരിക്കുന്ന വിലക്കുറവ് വിൽപ്പനയില്‍ സ്മാര്‍ട്ട് ഫോണുകള്‍, ടിവി കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും നല്ല ഓഫറുകളാണ് ഇരുവരും നല്‍കുന്നത്.
ഇതില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ വിലക്കുറവുമായി തരംഗമാകുന്നത് മുന്തിയ കമ്പനികളുടെ ഹെഡ് ഫോണുകളാണ്. അത്യാവശ്യം നല്ല നിലവാരമുള്ള ഹെഡ്ഫോണുകള് ചെറിയ തുകയ്ക്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം എന്ന് സാരം. എന്നാല്‍ അവസാന നിമിഷം വരെ ഈ സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതിയിരുന്നാല്‍ അത് വെറുതെ ആയി പോകും. സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ഈ ഓഫറില്‍ നമുക്ക് ഹെഡ്ഫോണുകള് ലഭിക്കുകയുള്ളൂ.
വിലക്കുറവില്‍ ലഭ്യമാകുന്ന ചില ഹെഡ്ഫോണുകള് ഇവയാണ്-
സ്കള്ക്യാണ്ടി S2IKJY-528 വയേര്‍ഡ് ഹെഡ്സെറ്റ് വിത്ത് മൈക്ക് (വില 749)
1699 രൂപ വിലയുള്ള സ്കള്ക്യാണ്ടിയുടെ ഈ ഹെഡ് ഫോണ്‍ 749 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആറു വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന ഇതിനു നല്ല ടോണല്‍ ബാലന്‍സും ബാസ് നിലവാരവും ഉള്ളതാണ്. ഇലാസിറ്റിയുള്ളതിനാല് നിരന്തര ഉപയാഗം കൊണ്ടോ, അറിയാതെ വലിഞ്ഞാലോ ജാക്ക് നശിച്ചുപോകുന്നതില്‍ സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
ജെബിഎല്‍ C100S1 ഇന്‍- ഇയര്‍ ഹെഡ്ഫോണ് വിത്ത് മൈക്ക് (വില 598)
തൂക്കം കുറഞ്ഞ ഒമ്പത് എംഎം ഡ്രൈവര്‍ ശക്തിയുള്ള ജെബി എല്ലിന്റെ ഈ മോഡല്‍ 598 രൂപയ്ക്കാണ് ആമസോണില്‍ ലഭിക്കുന്നത്. ഈ വിലയ്ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ഹെഡ്ഫോണ് ആണിത്. മൂന്നു വ്യത്യസ്ത രൂപത്തില്‍ ലഭിക്കുന്ന ഈ ഹെഡ് ഫോണ്‍ നമ്മുടെ ചെവികള്‍ക്ക് അഭികാമ്യം എന്ന് തോന്നുന്നത് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കും.
ബോട്ട് ബാസ് ഹെഡ് 220 വയേര്‍ഡ് ഹെഡ്സെറ്റ് വിത്ത് മൈക്ക് (വില 499)
ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ലഭ്യമാകുന്ന ഈ ഇയര്‍ ഫോണിനു 499 രൂപയാണ് വില വരുന്നത്. ഇതും ആറു വ്യത്യസ്ത നിറങ്ങളിലാണ് വരുന്നത്. പോളിഷ് മെറ്റല്‍ ഡിസൈനിനോപ്പം നോയിസ് ക്യാന്സലേഷന് സവിശേഷതയുമുണ്ട്.
സോണി MDR-ZX10AP വയേർഡ് ഹെഡ്സെറ്റ് വിത്ത് മൈക്ക് (വില 799)
63 ശതമാനം വിലക്കുറവില്‍ വില്‍ക്കുന്ന സോണിയുടെ ഈ ഇയര്‍ ഫോണിനു 799 ആണ് വില. 2,190 മാര്‍ക്കറ്റ് വിലയുള്ള ഈ ഉല്‍പ്പന്നം 30 എംഎം ഡയനാമിക്ക് ഡ്രൈവറോട് കൂടിയുള്ളതാണ്. ഇയര്‍ കപ്പ് പാഡുകളുള്ള ഇതിനു നോയിസ് തടസം ഒഴിവാക്കാനുള്ള സവിശേഷതയും 24000 Hz ഫ്രീക്വൻസി പ്രതികരണവുമുണ്ട്.
ജെബിഎല്‍ T250SI ഹെഡ്ഫോണ് (വില 599)
2,499 മാര്‍ക്കറ്റ് വില വരുന്ന ജെബിഎല്ലിന്റെ ഈ മോഡല്‍ 76 ശതമാനം വിലക്കുറവില്‍ 599 രൂപ വിലയിലാണ് ലഭിക്കുന്നത്. കൂടുതല്‍ വ്യക്തതയുള്ള ശബ്ദം നല്കുന്നതിനോടൊപ്പം മടക്കി സൂക്ഷിക്കാന്‍ സാധിക്കുന്നതുമാണ്. ശബ്ദകോലാഹലം ഒഴിവാക്കാന്‍ സൗകര്യമുള്ള ഈ മോഡലിന് പക്ഷേ മൈക്ക് ലഭ്യമല്ല.