ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ പ്രതീക്ഷ നല്‍കി വമ്പിച്ച ഓഫറുകളുമായി ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടും ആമസോണും. മെയ്‌ 13 മുതല്‍ തുടങ്ങുന്ന ഫ്ലിപ്കാര്‍ട്ട് ബിഗ്‌ ഷോപ്പിങ് ഡെയ്സും ആമസോണിന്‍റെ സമ്മര്‍ സെയിലും വഴിയാണ് ഉപഭോക്താക്കള്‍ക്ക്‌ വലിയ വിലക്കുറവില്‍ ഫോണുകൾ വാങ്ങാൻ സാധിക്കുന്നത്.

വാവെയ്‌യുടെ സബ് ബ്രാൻഡ് ഓണര്‍ തങ്ങളുടെ മിക്ക സ്മാർട്ഫോണുകൾക്കും വിലക്കുറവ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ്‌ ഷോപ്പിങ് ഡെയ്സും ആമസോണിന്‍റെ സമ്മര്‍ സെയിലും വഴി ഓണർ 9 ലൈറ്റ്, ഓണർ 7എക്സ്, ഓണർ വ്യൂ 10, ഓണർ 8 പ്രോ എന്നീ സ്മാർട് ഫോണുകൾ 7,000 രൂപവരെ വിലക്കുറവിൽ ലഭിക്കും. ഈ വിലക്കുറവിനു പുറമേ ഐസിഐസി ബാങ്ക് ക്രെഡിറ്റ്‌ /ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണർ ഫോണുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഫ്ലിപ്കാർട്ടിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കും ഈ ഡിസ്കൗണ്ട് കിട്ടും.

ഫ്ലിപ്കാര്‍ട്ട് ബിഗ്‌ ഷോപ്പിങ് ഡെയ്സ്: ഓണര്‍ 9 ലൈറ്റ്, ഓണര്‍ 9ഐ, ഓണര്‍ 8 പ്രോ, ഓണര്‍ ഹോളി വിലക്കുറവുകൾ

വലിയ 5.65 ഇഞ്ച് സ്ക്രീനും ഗ്ലാസ്‌ ബോഡി നിര്‍മ്മിതിയും ബുദ്ധിമുട്ടായി തോന്നാത്ത ആളുകള്‍ക്ക് വളരെ നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും ഓണര്‍ 9 ലൈറ്റ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഓണർ 9 ലൈറ്റിന് 1000 രൂപ മുതല്‍ 2000 രൂപ വരെ വിലക്കുറവാണ് കമ്പനി നല്‍കുന്നത്. മാത്രമല്ല എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. രണ്ടു ക്യാമറ മുമ്പിലും രണ്ടു ക്യാമറ പുറകിലുമായി നാല് ക്യാമറകളുള്ള ഓണര്‍ 9ഐ 1000 രൂപ വിലക്കുറവില്‍ 15,999 രൂപയ്ക്ക് ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലിറങ്ങിയ ഓണര്‍ 8 പ്രോയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ് കമ്പനി നല്‍ക്കുന്നത്. 29,999 രൂപ വില വരുന്ന ഫോണിനു 7,000 യാണ് കമ്പനി നല്‍ക്കുന്ന വിലക്കുറവ്. 2 ജിബി, 3ജിബി റാം വെർഷനിലുളള ഓണർ ഹോളിക്ക് 5,000 രൂപയാണ് ലഭിക്കുന്ന വിലക്കുറവ്.

ആമസോണ്‍ സമ്മര്‍ സെയില്‍: ഓണര്‍ 7, ഓണര്‍ 8 പ്രോ വിലക്കുറവുകൾ

32 ജിബി വെർഷനിലുളള ഓണര്‍ 7 എക്സിനു 500 മുതല്‍ 1,000 രൂപ വരെയാണ് ആമസോണ്‍ നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍. 64 ജിബിയുടെ ഓണര്‍ 8 പ്രോയ്ക്ക് 1000 മുതൽ 7,000 രൂപവരെയാണ് എക്‌സ്‌ചേഞ്ച് ഓഫർ. ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ഓണർ വ്യൂ 10 ഫോണും ആമസോണിലൂടെ വാങ്ങാം. 29,999 രൂപയാണ് ഫോണിന്റെ വില.

“ഞങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും മിതമായ വിലയില്‍ ഉപഭോക്താവിലേക്കെത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച്‌ ഇന്ത്യയില്‍ എല്ലായിടത്തും പ്രത്യേകിച്ചും യുവ തലമുറയില്‍പ്പെട്ടവര്‍ക്ക് ഓണര്‍ ഫോണുകള്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ്‌ ഷോപ്പിങ് ഡെയ്സും ആമസോണിന്‍റെ സമ്മര്‍ സെയിലും കൂടുതല്‍ ആളുകളിലേക്ക്‌ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നു”, വാവെയ്‌യുടെ വൈസ് പ്രസിഡന്റായ പി.സഞ്ജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ